PRAVASI

പത്താമത് ചാപ്റ്ററുമായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക! അറ്റ്‌ലാന്റായിൽ ആദ്യമായി മാധ്യമ കൂട്ടായ്മ!

Blog Image

രണ്ടു പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കക്ക് ഏറ്റവും പുതിയ ചാപ്റ്റർ അറ്റ്‌ലാന്റായിൽ രൂപീകൃതമായി.  പ്രസിഡന്റ് ആയി കാജൽ സക്കറിയയും, സെക്രട്ടറിയായി ബിനു കാസിമും, ട്രെഷറർ ആയി തോമസ് ജോസെഫും ചുമതലയേറ്റു.


അറ്റ്ലാന്റ: രണ്ടു പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കക്ക് ഏറ്റവും പുതിയ ചാപ്റ്റർ അറ്റ്ലാന്റയിൽ രൂപീകൃതമായി.  പ്രസിഡന്റ് ആയി കാജൽ സക്കറിയയും, സെക്രട്ടറിയായി ബിനു കാസിമും, ട്രെഷറർ ആയി തോമസ് ജോസെഫും ചുമതലയേറ്റു.

വൈസ് പ്രസിഡന്റ് ഷൈനി അബൂബക്കർ, ജോയിന്റ് സെക്രട്ടറി അനു ഷിബു, ജോയിന്റ് ട്രെഷറർ സാദിഖ് പുളിക്കാപറമ്പിൽ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.  അമ്മു സഖറിയ, മീര പുതിയടത്തു, ഫമിന ചുക്കൻ എന്നിവർ ചാപ്റ്റർ അംഗങ്ങളായി ചാപ്റ്റർ പ്രവർത്തങ്ങൾക്ക് തുടക്കം കുറിക്കും.

പ്രസിഡന്റ് കാജൽ സഖറിയയുടെ  മാധ്യമ രംഗത്തേക്കുള്ള കാൽവെയ്പ് ആകസ്മികമാണെങ്കിലും, തന്റെ ഉള്ളിന്റെ ഉള്ളിലെ ആഗ്രഹങ്ങളിൽ ഒന്ന് പ്രാവർത്തികമാകുന്നതിന്റെ ചാരിതാർഥ്യത്തോട് കൂടിയാണ് താൻ മാധ്യമ കൂട്ടായ്മയുടെ ഭാഗം ആകുന്നതെന്ന് കാജൽ പറഞ്ഞു.   പ്രവാസി ചാനലിന്റെ ജോർജിയ റീജിയന്റെ ഡയറക്ടർ ആയിട്ടാണ് അദ്ദേഹം ആദ്യമായി വിഷ്വൽ മീഡിയ രംഗത്തെക്കു വന്നത്.   തന്റെപ്രവർത്തന പരിചയവും, സമൂഹവുമായുള്ള സമ്പർക്കവും,  പൊതുജനങ്ങ്‌ളുടെ സ്പന്ദനം അറിയുവാനുള്ള വ്യെഗ്രതയും കൂടുതലായി ഉപയോഗിക്കാനുള്ള അവസരവുമായാണ് കാജൽ ഇതിനെ കാണുന്നത്.  മാധ്യമ കൂട്ടായ്മ തീർച്ചയായും അറ്റ്ലാന്റയിലെ മലയാളി മാധ്യമ പ്രവർത്തകർക്ക് പ്രയോജനമാകും വിധം പ്രവർത്തിക്കുമെന്നു പറഞ്ഞു.  ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയെ അറ്റ്ലാന്റയിലേക്കു സ്വാഗതം ചെയ്യുന്നതിലുള്ള സന്തോഷം അദ്ദേഹം അറിയിച്ചു.

സെക്രട്ടറി ആയി തിരഞ്ഞെടുത്ത ബിനു കാസിം സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിറ സാന്നിധ്യമാണ്.  നല്ല ഒരു എഴുത്തുകാരനും, വർഷങ്ങളായി അറ്റ്ലാന്റയിൽ നിന്നും ഈ-മലയാളിയിലേക്കു വാർത്തകൾ തയാറാക്കിയിരുന്നു.  ഗ്രെയ്റ്റർ അറ്റ്ലാന്റ മലയാളി അസോസിയേഷൻ പ്രെസിഡന്റായും  മറ്റു ഭാരവാഹിത്വങ്ങളും നിർവഹിച്ച ബിനു കാസിം ടെലിവിഷൻ രംഗത്തും പ്രവർത്തിച്ചിട്ടുണ്ട്.  നവ്യാനുഭവത്തോടു കൂടി ഹൃദ്യമായി പുതിയ ഒരു ടെലിവിഷൻ പരമ്പര അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ബിനു കാസിം ഇപ്പോൾ.  ഒരു സംരംഭകനും കൂടിയായ ബിനു വളരെ സന്തോഷത്തോടെയും കൃതാർഥതയോടെയും സെക്രട്ടറി ചുമതല താൻ ഏറ്റെടുക്കുന്നു എന്ന് പറയുകയുണ്ടായി.    

'മിയ മിയ' എന്ന് പറഞ്ഞാൽ അറിയാത്തവരാരും ഇന്നിപ്പോൾ നോർത്ത് അമേരിക്കയിൽ ഇല്ലാ എന്ന് തന്നെ പറയാം.  ഒറ്റയാൾപ്പട്ടാളം പോലെ നവമാധ്യമത്തിൽ തന്റേതായ കയ്യൊപ്പ് ചേർത്ത തോമസ് ജോസഫ് ആണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്തമേരിക്ക അറ്റലാന്റയുടെ ട്രെഷറർ.  ഫേസ്ബുക്കിലൂടെ തന്റെ മാധ്യമ പ്രവർത്തനങ്ങൾക്ക് പുതിയ മാനം കണ്ടെത്തിയ ആളാണ് തോമസ് ജോസഫ്.  അമേരിക്കയിലുടനീളം സഞ്ചരിച്ചു അദ്ദേഹം ഇപ്പോൾ നിരവധി ടെലിവിഷൻ ഡോക്യൂമെന്ററികൾ തയ്യാറാക്കുന്നുണ്ട്.  ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര കോൺഫെറെൻസ് ഫ്ളോറിഡയിൽ നടന്നപ്പോൾ അതിലെ നിറസാന്നിധ്യം ആയതു ഒരിക്കലും മറക്കാൻ ആവില്ല്യ എന്നദ്ദേഹം പറഞ്ഞു.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അറ്റ്ലാന്റയിലേക്കുള്ള വരവ് ഇപ്പോഴാണെങ്കിലും വര്ഷങ്ങളായി ഇതിന്റെ പ്രവർത്തനങ്ങളിൽ പല രീതികളിൽ ഫ്‌ളവേഴ്‌സ് ടിവിയുടെ ഭാഗമായത് കൊണ്ട് കാണാനും അറിയാനും സാധിച്ചിരുന്നു എന്ന് വൈസ് പ്രസിഡന്റ് ആയ ഷൈനി അബൂബക്കർ പറഞ്ഞു.  ഷൈനി ഫ്‌ളവേഴ്‌സ് ടി വി യു എസ് എ യുടെ അവതാരക ആണ്.  എന്നെങ്കിലും അറ്റ്ലാന്റയിൽ ഒരു ചാപ്റ്റർ ഉണ്ടാകും എന്ന് വിചാരിച്ചു എന്നും, വളരെ സന്തോഷത്തെടെ ഈ വൈസ് പ്രസിഡന്റ് സ്ഥാനം ഏൽക്കുന്നതായും ഷൈനി പറഞ്ഞു.  ഈ കൂട്ടായ്മയുടെ പ്രവർത്തങ്ങൾ ഉടൻ തന്നെ ആരംഭിക്കുമെന്നും ഷൈനി കൂട്ടിച്ചേർത്തു.  ഐ. ടി രംഗത്ത് പ്രവർത്തിക്കുന്നു.

ജോയിന്റ് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട അനു ഷിബു ഏഷ്യാനെറ്റിന്റെ യു. എസ്. വീക്കിലി റൗണ്ടപ്പിൽ അവതാരക ആയി തന്റെ മാധ്യമ പ്രവർത്തങ്ങൾ തുടരുന്നു.  നിരവധി വർഷങ്ങളായി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന അനു ഷിബു നേരത്തെ മലയാളി എഫ് എം റേഡിയോയിൽ റേഡിയോ ജോക്കി ആയും പ്രവർത്തിച്ചിരുന്നു.  ഐ ടി മേഖലയിൽ യിൽ പ്രോഡക്റ്റ് മാനേജർ ആയി പ്രവർത്തിക്കുന്നു.  മറ്റു സാമൂഹ്യ സാംസ്‌കാരിക രംഗത്തും അനുവിന്റെ പ്രവർത്തങ്ങൾ സജീവമാണ്.

ജോയിന്റ് ട്രെഷറർ ആയ സാദിഖ് പുളിക്കാപറമ്പിൽ ഏഷ്യാനെറ്റിന്റെ യു.എസ്. വീക്കിലി റൗണ്ടപ്പിൽ നിർമാതാവും, എഡിറ്ററും, ക്യാമെറാമാനുമായി നിരവധി വര്ഷങ്ങളായി പ്രവർത്തിക്കുന്നു.  മാധ്യമ കൂട്ടായ്മയുടെ അറ്റ്ലാന്റയിലെ പ്രവർത്തങ്ങളിൽ സസന്തോഷം പങ്കെടുക്കും എന്ന് അദ്ദേഹം പറഞ്ഞു.

ചാപ്റ്റർ അംഗങ്ങളായ അമ്മു സഖറിയ പ്രശസ്ത എഴുത്തുകാരിയും, നിരവധി വർഷങ്ങളായി ഈമലയാളിയിൽ വാർത്തകൾ തയ്യാറാക്കി അയക്കുന്നു.  മീര പുതിയടത്തു പ്രവാസി ചാനലിന്റെ പ്രതിനിധിയും, അവതാരകയുമാണ്.  മറ്റൊരു അംഗമായ ഫെമിന ചുക്കൻ കേരളത്തിലെ പ്രശസ്ത മാധ്യമമായ 'മാധ്യമം' പത്രത്തിൽ നിരവധി പംക്തികൾ തയ്യാറിക്കിയിരുന്നു.  നിരവധി വര്ഷങ്ങളായി ഏഷ്യാനെറ്റിന്റെ യു.എസ്. വീക്കിലി റൗണ്ടപ്പിന്റെ അവതാരകയായി പ്രവർത്തിക്കുന്നു. അമേരിക്കയിൽ ബിഹേവിയറൽ തെറാപ്പിസ്റ് ആയി ജോലി ചെയുന്ന ഫെമിന ചുക്കൻ അറ്റ്ലാന്റയിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിലെ സജീവസാനിധ്യമാണ്.

ഉടൻ തന്നെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്തമേരിക്കയുടെ അറ്റ്ലാന്റ ചാപ്റ്റർ പ്രവർത്തനോദ്‌ഘാടനം ഉണ്ടാകുമെന്നു പ്രസിഡന്റ് കാജൽ സഖറിയ അറിയിച്ചു.

Related Posts