വാഷിങ്ടണ്‍: ലോസ് ഏഞ്ചലസ്: അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമായ ലോസ് ഏഞ്ചലസ് മേയര്‍ തിരഞ്ഞെടുപ്പില്‍ മലയാളി വംശജയായ നിത്യ രാമന് ചരിത്ര വിജയം. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായാണ് നിത്യ വിജയിച്ചു കയറിയത്. നിലവിലെ മേയര്‍ കാരെന്‍ ബേസിനെ പരാജയപ്പെടുത്തിയാണ് സിറ്റി കൗണ്‍സില്‍ അംഗമായ നിത്യ ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അവസാന ഫലങ്ങള്‍ അനുസരിച്ച് നിത്യയ്ക്ക് 405,193 വോട്ടുകള്‍ ലഭിച്ചു. കാരന്‍ ബാസിന് 379,069 വോട്ടും. ലൊസാഞ്ചലസിന്റെ മേയറായ കാരന്‍ ബാഅമേരിക്കന്‍ പ്രാദേശിക രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ മത്സരത്തില്‍ ശക്തമായ പോരാട്ടമാണ് ഇരുവര്‍ക്കും നേരിടേണ്ടി വന്നത്. 2020 മുതല്‍ ലോസ് ഏഞ്ചലസ് സിറ്റി കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു നിത്യ രാമന്‍. തുടക്കത്തില്‍ ബേസിനെ പിന്തുണച്ചിരുന്ന നിത്യ ഫെബ്രുവരിയിലാണ് സ്വന്തമായി മത്സരരംഗത്തേക്ക് ഇറങ്ങിയത്.
ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി നടത്തിയ കാമ്പയിനാണ് നിത്യക്ക് വിജയമൊരുക്കിയത്. നഗരത്തിലെ പ്രധാന പ്രശ്‌നങ്ങളായ വീടില്ലായ്മ, പൊതുസുരക്ഷ, പാര്‍പ്പിട മേഖലയിലെ പ്രതിസന്ധികള്‍ എന്നിവയായിരുന്നു പ്രചാരണത്തിലെ പ്രധാന വിഷയങ്ങള്‍. തലമുറ മാറ്റത്തിനും പുതിയ നയങ്ങള്‍ക്കും വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്ന് നിത്യ തുറന്നടിച്ചു.തൊഴിലാളി സംഘടനകളുടെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും പൂര്‍ണ്ണ പിന്തുണ കാരെന്‍ ബേസിനായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ 'ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്‌സ് ഓഫ് അമേരിക്ക' പോലെയുള്ള പുരോഗമന സംഘടനകളുടെ വലിയ പിന്തുണ നേടാന്‍ നിത്യക്ക് സാധിച്ചു. യുവാക്കളെയും സാധാരണക്കാരെയും കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നിത്യയുടെ ജനപ്രീതി വര്‍ധിപ്പിച്ചു. പഴയ വോട്ടര്‍മാരെയും മുതിര്‍ന്ന പൗരന്മാരെയും കേന്ദ്രീകരിച്ചായിരുന്നു ബേസ് അവസാന ഘട്ടത്തില്‍ പ്രചാരണം നടത്തിയത്.
എന്നാല്‍ ബാറുകള്‍, നൈറ്റ് ക്ലബ്ബുകള്‍, കോളേജ് ക്യാമ്പസുകള്‍ എന്നിവ കേന്ദ്രീകരിച്ച് യുവതലമുറയെ ഒപ്പം നിര്‍ത്താന്‍ നിത്യക്ക് കഴിഞ്ഞു. സിറ്റി ഹാളില്‍ കാതലായ മാറ്റങ്ങള്‍ വേണമെന്ന നിത്യയുടെ ആവശ്യത്തിന് വലിയ സ്വീകാര്യത ലഭിച്ചു.കഴിഞ്ഞ ജൂണില്‍ നടന്ന പ്രാഥമിക തിരഞ്ഞെടുപ്പില്‍ 34 ശതമാനം വോട്ട് മാത്രമാണ് ബേസിന് ലഭിച്ചിരുന്നത്. 2025-ലെ പാലിസേഡ്‌സ് ല കാട്ടുതീയുടെ സമയത്ത് ബേസ് വിദേശത്തായിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇത് അവരുടെ ജനപ്രീതി കുറയുന്നതിന് കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്.തെരുവില്‍ കഴിയുന്നവരുടെ എണ്ണം 11 ശതമാനം കുറക്കാന്‍ തന്റെ ഭരണത്തിന് സാധിച്ചെന്ന് ബേസ് പ്രചാരണത്തില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ തന്ത്രങ്ങള്‍ പരാജയമാണെന്ന് നിത്യ ശക്തമായി വിമര്‍ശിച്ചു. സ്വന്തം മണ്ഡലത്തില്‍ വീടില്ലാത്തവരുടെ എണ്ണം പകുതിയായി കുറച്ച മാതൃക നഗരമൊട്ടാകെ നടപ്പാക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു.വിജയം ഉറപ്പിച്ച ശേഷവും പിന്തുണച്ചവരോട് നന്ദി പറഞ്ഞ് നിത്യ ഗ്രീക്ക് തിയേറ്റര്‍ പ്ലാസയില്‍ സംസാരിച്ചു.ജയസാധ്യത വളരെ കൂടുതലാണെന്ന് പ്രതീക്ഷ പങ്കുവെച്ച അവര്‍, വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നത് വരെ ജാഗ്രത തുടരണമെന്നും അണികളോട് ആവശ്യപ്പെട്ടു.
1981 ജൂലൈ 28ന് കേരളത്തിലാണ് നിത്യ രാമന്റെ ജനനം. തിരുവനന്തപുരം നഗരത്തിലെ കോട്ടയ്ക്കകത്ത് രാമസ്വാമി കോവില്‍തെരുവിലാണ് നിത്യയുടെ കുടുംബം പതിറ്റാണ്ടുകള്‍ക്കു മുന്‍പ് കഴിഞ്ഞിരുന്നത്. പോസ്റ്റ്മാസ്റ്ററായിരുന്ന കെ.രാമയ്യരുടെ ചെറുമകളാണ് നിത്യ. കെല്‍ട്രോണിലെ ഉദ്യോഗസ്ഥനായിരുന്ന ആര്‍. വെങ്കട്ടരാമനും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലെ ജീവനക്കാരിയായിരുന്ന സുധയുമാണ് മാതാപിതാക്കള്‍. നിത്യയ്ക്ക് ആറു വയസ്സുള്ളപ്പോഴാണു കുടുംബം യുഎസിലേക്കു കുടിയേറിയത്. കുടുംബവീട് മുന്‍പേ വിറ്റുപോയി.
നിത്യയുടെ അച്ഛന്റെ സഹോദരി വനജയും ഭര്‍ത്താവ് ശങ്കരനാരായണ അയ്യരും തിരുവനന്തപുരത്തെ കുമാരപുരത്തുണ്ട്. നിത്യ തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഈ വീട്ടിലാണ് താമസിക്കാറുള്ളത്. 5 വര്‍ഷം മുന്‍പായിരുന്നു അവസാന സന്ദര്‍ശനം. ഭര്‍ത്താവ് വാലി ചന്ദ്രശേഖറും മക്കളായ കര്‍ണയും കാവേരിയും ഒപ്പമുണ്ടായിരുന്നു. നിത്യ ചെന്നൈ കലാക്ഷേത്രയിലെത്തി, ഷീല സാംസണിന്റെ കീഴില്‍ ഭരതനാട്യ പരിശീലനം നേടിയിട്ടുണ്ട്. തിരുവനന്തപുരത്തും നൃത്തം അവതരിപ്പിച്ചു. തമിഴ് നന്നായി പറയുകയും എഴുതുകയും ചെയ്യുന്ന നിത്യ, 'ട്രാന്‍സ്‌പെരന്റ് ചെന്നൈ' എന്ന സംരംഭവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ചേരിപ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളം കേട്ടാല്‍ മനസ്സിലാകും. വനജയുടെ യുഎസിലുള്ള മൂത്ത മകള്‍ ഉമാ ശങ്കര്‍ നിത്യയുടെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. വെങ്കിട്ടരാമന്റെ മറ്റൊരു സഹോദരി പുഷ്പയുടെ മകളാണ് നടി അഭിരാമി. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്നു സോഷ്യോളജിയില്‍ ബിരുദവും മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് നഗരാസൂത്രണത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി
നിത്യയുടെ ചരിത്രപരമായ ഈ നേട്ടം പ്രവാസി മലയാളി സമൂഹത്തിനും ഏറെ അഭിമാനം നല്‍കുന്നതാണ്. 1981-ല്‍ കേരളത്തിലാണ് നിത്യ രാമന്‍ ജനിച്ചത്. ആറാം വയസ്സില്‍ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയ അവര്‍ 22-ാം വയസ്സില്‍ യു.എസ് പൗരത്വം നേടി. ലോകപ്രശസ്തമായ ഹാര്‍വാര്‍ഡ് സര്‍വകലാശാല, എം.ഐ.ടി എന്നിവിടങ്ങളില്‍ നിന്നാണ് നിത്യ ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന് മുന്‍പ് ശുചിത്വ-നഗര വികസന മേഖലകളില്‍ നിത്യ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യയില്‍ 'ട്രാന്‍സ്പാരന്റ് ചെന്നൈ' എന്ന സംഘടന രൂപീകരിച്ച് പ്രവര്‍ത്തിച്ച പരിചയവും അവര്‍ക്കുണ്ട്. തുടര്‍ന്ന് ലോസ് ഏഞ്ചലസിലേക്ക് മാറിയ നിത്യ സാമൂഹിക സേവന രംഗത്ത് ശ്രദ്ധേയമായ മുദ്ര പതിപ്പിക്കുകയായിരുന്നു.

