PRAVASI

ഡാലസിൽ രാജ്യാന്തര 56 ചീട്ടുകളി മാമാങ്കത്തിന് സമാപനം; 4500 ഡോളർ നേടി കാനഡ ചാമ്പ്യന്മാർ, ഷിക്കാഗോയ്ക്ക് രണ്ടാം സ്ഥാനം

Blog Image

ഡാലസ്: ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾ ആവേശത്തോടെ കാത്തിരുന്ന 27-ാമത് രാജ്യാന്തര 56 ചീട്ടുകളി മത്സരത്തിന് -2026 ണ്  ഡാലസിൽ വർണ്ണാഭമായ സമാപനം.
മൂന്ന് ദിവസങ്ങളിലായി ഡാലസ് ക്രിസ്റ്റ് ദി കിംഗ് ക്നാനായ പള്ളി പാരീഷ് ഓഡിറ്റോറിയത്തിൽ നടന്ന ആവേശകരമായ കലാശപ്പോരാട്ടത്തിൽ കാനഡയിൽ നിന്നുള്ള ടീം ചാമ്പ്യന്മാരായി.

റോബർട്ട് മാത്യു ക്യാപ്റ്റനായ കാനഡ ടീമിലെ ജെയിംസ് താന്നിക്കൽ , ജോസഫ് ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് ഇത്തവണത്തെ വിജയികളായി ട്രോഫിയും 4500 ഡോളറിന്റെ ഒന്നാം സമ്മാനവും കരസ്ഥമാക്കിയത്.  സമാപന സമ്മേളന വേദിയിൽ വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡുകളും സമ്മാനിച്ചു.

ജോയ് നെല്ലാമറ്റം ക്യാപ്റ്റനായ, മാത്യു ഗീവർഗീസ്, തോമസ് കടിയൻപള്ളിൽ എന്നിവരുടെ ഷിക്കാഗോ ടീം രണ്ടാം സ്ഥാനവും 3000 ഡോളറും നേടി.

സിറിയക് വള്ളിപ്പടവിൽ നയിച്ച ലോസ് ആഞ്ചലസ് ടീം (കുര്യച്ചൻ മുല്ലപ്പള്ളി, വിൻസെന്റ് കൊട്ടിരിക്കൽ) മൂന്നാം സ്ഥാനവും (2250 ഡോളർ), കുഞ്ഞുമോൻ ഇല്ലിക്കാട്ടിൽ നയിച്ച ഹൂസ്റ്റൺ ടീം (തോമസ് ഐക്കരേത്ത്‌, സാജി പള്ളിക്കിഴക്കേതിൽ) നാലാം സ്ഥാനവും (1500 ഡോളർ) സ്വന്തമാക്കി.

ടൂർണമെന്റിന്റെ ഭാഗമായി നടന്ന 'റേസ് ഫോർ ഫൺ' മത്സരത്തിൽ ആതിഥേയരായ ഡാലസ് ടീം ചാമ്പ്യന്മാരായി. ഷിബു ജെയിംസ് (ക്യാപ്റ്റൻ), ജോസ് വർക്കി, ബിനോ കല്ലുംകൽ എന്നിവരടങ്ങുന്ന സംഘമാണ് ഒന്നാം സ്ഥാനം നേടിയത്. ഡിട്രോയിറ്റിൽ നിന്നുള്ള ജോസ് എബ്രഹാം (ക്യാപ്റ്റൻ), സുനിൽ നൈനാൻ, ജോസ് ഫിലിപ്പ് ടീം രണ്ടാം സ്ഥാനവും, ഷിക്കാഗോയിൽ നിന്നുള്ള ജോസഫ് ആലപ്പാട്ട് (ക്യാപ്റ്റൻ ), ജോമോൻ തൊടുകയിൽ, കുര്യൻ നെല്ലാമറ്റം ടീം മൂന്നാം സ്ഥാനവും, ന്യൂയോർക്കിൽ നിന്നുള്ള ടോം തോമസ് (ക്യാപ്റ്റൻ), ഷാജി തോമസ്, ബിജു അപ്പൻ ടീം നാലാം സ്ഥാനവും കരസ്ഥമാക്കി.

അമേരിക്കയിലെ വിവിധ സ്റ്റേറ്റുകൾക്ക് പുറമേ കാനഡ, കുവൈറ്റ്, ജർമ്മനി എന്നിവിടങ്ങളിൽ നിന്നായി നൂറോളം ടീമുകളാണ് ഇത്തവണ ട്രോഫിക്കായി മാറ്റുരച്ചത്. ഫാ. ബിൻസ് ചേത്തലിൽ ഉദ്ഘാടനം ചെയ്ത ചടങ്ങുകൾക്ക് ടൂർണമെന്റ് ജനറൽ കോർഡിനേറ്റർ ഷിബു ജെയിംസ്, ഡാലസ് ചെയർപേഴ്സൺ ഷാജി പഴുക്കായിൽ,  നാഷണൽ കോർഡിനേറ്റർമാരായ മാത്യു ചെരുവിൽ (ചെയർപേഴ്സൺ, ഡിട്രോയിറ്റ്), കുര്യൻ നെല്ലാമറ്റം (വൈസ് ചെയർമാൻ, ഷിക്കാഗോ), സാം ജെ. മാത്യു (കാനഡ), രാജൻ മാത്യു (ഡാലസ്), നിതിൻ ഈപ്പൻ (കണക്റ്റിക്കട്ട്), സാബു സ്കറിയ (ഫിലഡൽഫിയ), ഐടി കോർഡിനേറ്റർമാരായ ബിനോയ് ശങ്കരത്ത് (വാഷിംഗ്ടൺ ഡി.സി), ആൽവിൻ ഷിക്കോർ (ഷിക്കാഗോ) എന്നിവർ നേതൃത്വം നൽകി. 

ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിച്ച കളിക്കാർ, ക്യാപ്റ്റൻമാർ, ഐടി കോർഡിനേറ്റർമാർ, വോളന്റിയർമാർ, സ്പോൺസർമാർ, സംഘാടകർ എന്നിവർക്ക് ഭാരവാഹികൾ നന്ദി അറിയിച്ചു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.