PRAVASI

ഇന്ത്യൻ രചനയ്ക്ക് ഇന്ത്യൻ വിവർത്തകയിലൂടെ ഇൻ്റർനാഷണൽ ബുക്കർ പ്രൈസ്

Blog Image

ഇത്തവണത്തെ ബുക്കർ ഇൻ്റർനാഷണൽ പ്രൈസിൻ്റെ മുഖ്യ സവിശേഷത പരിഭാഷകയാണ്. കന്നഡ കഥകൾക്ക്  കന്നഡക്കാരി തയ്യാറാക്കിയ ഇംഗ്ലീഷ് പരിഭാഷയിലൂടെ ലോകത്തിൻ്റെ അംഗീകാരം നേടാൻ കഴിഞ്ഞു എന്നത്  തീർച്ചയായും അപൂർവ്വതയാണ്. ഇന്ത്യൻ രചനയ്ക്ക് ഇന്ത്യൻ വിവർത്തകയിലൂടെ ഇൻ്റർനാഷണൽ ബുക്കർ പ്രൈസ് !  
2022-ൽ ഗീതാഞ്ജലി ശ്രീക്ക് ഇതേ പുരസ്കാരം നേടാൻ കഴിഞ്ഞത് ഡെയ്സി റോക്ക് വെൽ എന്ന അമേരിക്കൻ പരിഭാഷകയിലൂടെയാണ്. ഗീതാഞ്ജലിയുടെ  ‘റേത് സമാധി ‘ എന്ന ഹിന്ദി നോവലിനെ  ‘ടും ഓഫ് സാൻഡ്’  എന്ന പേരിൽ ഡെയ്സി റോക്ക് വെൽ ഇംഗ്ലിഷിലേക്ക് മൊഴിമാറ്റം നടത്തുകയായിരുന്നു. 
ബാനു മുഷ്താഖിൻ്റെ കന്നഡ കഥകൾ ‘ഹാർട്ട് ലാംപ് ‘ എന്ന പേരിൽ ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയത് ദീപ ഭസ്തിയെന്ന മറ്റൊരു കന്നഡക്കാരിയാണ്. ബാനു മുഷ്താഖിൻ്റെ മനോഹരവും ലളിതവുമായ ഭാഷ ഒട്ടും മാറ്റുകുറയാതെ ആകർഷകമായി ഇംഗ്ലിഷിലേക്ക് ദീപ മൊഴിമാറ്റിയിരിക്കുന്നു. വായനയിൽ പരിഭാഷയാണെന്ന് തോന്നാത്തവിധം സ്വാഭാവികതയാണ് അവർ സൃഷ്ടിച്ചിരിക്കുന്നത്. മികച്ച വിവർത്തനത്തിലൂടെ ആ കഥകൾക്ക് പുതുജീവൻ കിട്ടിയെന്ന് തന്നെ  പറയാം.
പുസ്തകത്തിൻ്റെ അവസാന ഭാഗത്ത് കൊടുത്തിട്ടുള്ള 'Against Italics' എന്ന ശീർകത്തിലുള്ള പരിഭാഷകയുടെ കുറിപ്പിൽ തൻ്റെ പരിഭാഷാനുഭവം ദീപ ഭസ്തി ഭംഗിയായും കൃത്യമായും വിശദീകരിക്കുന്നുണ്ട്.  
NB : ഗീതാഞ്ജലിയെ അവഗണിച്ചതുപോലെ, ബാനു മുഷ്താഖ് എന്ന ഒരിന്ത്യാക്കാരിക്ക്  ഇത്തരമൊരു ലോകാംഗീകാരം നേടിയ വിവരം ഇന്ത്യാ ഗവൺമെൻ്റ് അറിഞ്ഞതായി എവിടെയും വായിച്ചില്ല! ഇപ്പഴത്തെ അവസ്ഥയിൽ അതും ഒരംഗീകാരമാണ്.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.