PRAVASI

വേള്‍ഡ് മലയാളി ബിസിനസ് ഫോറം ലണ്ടനില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവ് ജൂലായ് 29 മുതല്‍

Blog Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവിന് ലണ്ടന്‍ ഒരുങ്ങുന്നു. ജൂലായ് 29 മുതല്‍ ഓഗസ്റ്റ് ഒന്നുവരെ ലണ്ടനിലെ ഡോക്ക്‌ലാന്‍സിലുള്ള ഹില്‍റ്റണ്‍ ഡബിള്‍ ട്രീയിലാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്.


ലണ്ടൻ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവിന് ലണ്ടന്‍ ഒരുങ്ങുന്നു. ജൂലായ് 29 മുതല്‍ ഓഗസ്റ്റ് ഒന്നുവരെ ലണ്ടനിലെ ഡോക്ക്‌ലാന്‍സിലുള്ള ഹില്‍റ്റണ്‍ ഡബിള്‍ ട്രീയിലാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. കോണ്‍ക്ലേവിന്റെ ഭാഗമായി ഇന്‍വസ്‌റ്റേഴ്‌സ് മീറ്റ്, മികച്ച സംരംഭകര്‍ക്കുള്ള പുരസ്‌കാരവിതരണം, വിവിധ ചര്‍ച്ചകള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. ബിസിനസ്സിലെ പുത്തന്‍ സാധ്യതകള്‍ വിശദമായി ചര്‍ച്ച ചെയ്യും. അതോടൊപ്പം ബിസിനസ്സ് രംഗത്തെ പ്രമുഖരായ വ്യക്തിത്വങ്ങളോട് സംവദിക്കാനും അവരോട് കൈകോര്‍ത്ത് പ്രവര്‍ത്തിക്കാനുമുള്ള അവസരങ്ങളും ഒരുങ്ങും. ഒപ്പം സംരംഭകന്റെ ബിസിനസ് ചിന്തകളുമായി സമാനസ്വഭാവമുള്ള വ്യക്തിത്വങ്ങളെ കണ്ടെത്താനും സാധ്യതകളൊരുങ്ങും.

ബിസിനസ്സില്‍ നിക്ഷേപകരെ കണ്ടെത്താനും അനുയോജ്യമായ ബിസിനസ്സുകളില്‍ നിക്ഷേപം നടത്താനും വഴി തെളിയും. നിക്ഷേപത്തിന്റെ അനന്തമായ സാധ്യതകളെക്കുറിച്ച് വിദഗ്ധരോട് സംവദിക്കുകയും ചെയ്യാം. ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുന്ന പുരസ്‌കാരവിതരണ ചടങ്ങാണ് മറ്റൊരു ആകര്‍ഷണീയത. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബിസിനസ്സ് പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

അനന്തസാധ്യതകള്‍ തുറക്കുന്ന ഈ ബിസിനസ്സ് കോണ്‍ക്ലേവിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന്  വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ‍ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കല്‍, ഗ്ലോബല്‍ ബിസിനസ് ഫോറം ചെയര്‍മാന്‍ ജെയിംസ് കൂടല്‍ എന്നിവർ അറിയിച്ചു.

വേൾഡ് മലയാളി കൗൺസിൽ  ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, രക്ഷാധികാരിയും
യൂറോപ്പ് റീജിയൻ ചെയർമാനുമായ നജീബ് അര്‍ക്കേഡിയ, ഓർഗനൈസിംഗ് കമ്മിറ്റി  ചെയർമാനും  ഗ്ലോബല്‍ സെക്രട്ടറി ജനറലുമായ ദിനേശ് നായര്‍, ഗ്ലോബല്‍ ട്രഷറര്‍ ഷാജി മാത്യു, ഗ്ലോബല്‍ വിപി ജോഷി പന്നരക്കുന്നേല്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍ തങ്കം അരവിന്ദ്, റിസപ്ഷന്‍ കമ്മിറ്റി ചെയര്‍ ആന്‍സി ജോയ്, പബ്ലിക് റിലേഷന്‍ ചെയര്‍ സണ്ണി വെളിയത്ത്, യൂറോപ്പ് റീജിയന്‍ പ്രസിഡന്റ് റോബിന്‍ ജോസ്, യൂറോപ്പ് റീജിയന്‍ ജനറല്‍ സെക്രട്ടറി സുനില്‍ ജോസഫ്, യൂറോപ്പ് റീജിയന്‍ ട്രഷറര്‍ അനിറ്റ് എം. ചാക്കോ, ഫുഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ചെയര്‍ ജോയ് ശിവാജി എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റിയാണ് കോൺക്ലേവിനായി  പ്രവർത്തിക്കുന്നത്.

Related Posts