ഹൂസ്റ്റണ്‍: ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലും ഉള്ള ഇന്ത്യ പെന്തെക്കോസ്ത് സഭകളുടെ ഐക്യ കൂട്ടായ്മയായ ഐ.പി.സി ഹൂസ്റ്റണ്‍ ഫെലോഷിപ്പിന്‍റെ വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 3 മുതല്‍ 5 വരെ നടക്കുന്നതാണ്. ഒക്ടോബര്‍ 3, 4 എന്നീ തീയതികളില്‍ വൈകിട്ട് ലിവിംഗ് വാട്ടര്‍ ചര്‍ച്ചില്‍ വെച്ച് നടക്കും. വിലാസം: 845 സ്റ്റാഫോര്‍ഡ് ഷെയര്‍, സ്റ്റാഫോര്‍ഡ്, ടെക്സസ്.
ഞായറാഴ്ച 6.30-ന് പ്രത്യേക സുവിശേഷയോഗം ഐ.പി.സി ഹെബ്രോണ്‍ ഹൂസ്റ്റണില്‍ വെച്ചും നടക്കുന്നതാണ്. വിലാസം: 4660 സൗത്ത് സാം ഹൂസ്റ്റണ്‍, പാര്‍ക്ക് വേ ഈസ്റ്റ്, ഹൂസ്റ്റണ്‍ ടെക്സസ്.
മലയാളം വിഭാഗത്തില്‍ പാസ്റ്റര്‍ അനീഷ് കൊല്ലം മുഖ്യപ്രഭാഷകനായിരിക്കും. ഇംഗ്ലീഷ് വിഭാഗത്തില്‍ ഡോ. സാം തോമസും, സഹോദരിമാരുടെ സമ്മേളനത്തില്‍ ഡോ. നാന്‍സി തോമസും പ്രസംഗിക്കും.
ഡോ. ഷാജി ഡാനിയേല്‍ പ്രസിഡണ്ടും പാസ്റ്റര്‍ തോമസ് ജോസഫ് വൈസ് പ്രസിഡണ്ടും ജോസഫ് കുര്യന്‍ സെക്രട്ടറി, ജയ്സണ്‍ ജോസഫ് ട്രഷറര്‍, പാസ്റ്റര്‍ സാം അലക്സ് യൂത്ത് കോ-ഓര്‍ഡിനേറ്റര്‍, സി.ജി. ഡാനിയേല്‍ ചാരിറ്റി ആന്‍ഡ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, ബയ്ജു ജോണ്‍ മീഡിയ കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുന്നു.



