ഡൊമിനിക്കൻ റിപ്പബ്ലിക്കളിലെ പുന്റക്കാനയിൽ നടത്തപ്പെട്ട ഫോമയുടെ എട്ടാമത്തെ അന്താരാഷ്ട്ര കൺവെൻഷനിൽ ആയിരത്തിലേറെ മലയാളികളുടെ സാന്നിത്യത്തിൽ നടത്തപ്പെട്ട "ബെസ്റ്റ് കപ്പിൾ " മത്സരത്തിൽ, അറ്റ്ലാന്റയിൽ നിന്നുമുള്ള കല്ലറക്കാണിയിൽ ജെയിംസും മെർലിനും വിജയികളായി പ്രഖ്യാപിച്ചു. ജെയിംസ് കല്ലറകാണിയിൽ അറ്റ്ലാന്റ മെട്രോ മലയാളി അസ്സോസിയേറ്റിന്റെ (അമ്മ) പ്രെസിടെന്റായും ,ഫോമയുടെ നാഷനൽകമ്മിറ്റ മെംബറായും സേവനമനുഷ്ടിച്ചുട്ടുണ്ട് മൂന്ന് റൗണ്ടുകളിലും നല്ല പെർഫോമൻസ് കാഴ്ചവെച്ച ജെയിംസിനെയും മെർലിനെയും ഫോമയുടെ സൗത്ത് ഈസ്റ്റ് വൈസ് പ്രസിഡന്റ് ഡൊമിനിക് ചാക്കോനാൽ അഭിനന്ദിക്കുകയും വരും തലമുറക്ക് അവർ പ്രജോതനമാവും അഭിപ്രായപ്പെടുകയും ചെയ്തു.


