PRAVASI

വയനാട്ടിലൂടെ നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ആഡംബര ജീപ്പ് റൈഡ് നടത്തി ആകാശ് തില്ലങ്കേരി

Blog Image

വയനാട്ടിലൂടെ നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ആഡംബര ജീപ്പ് റൈഡ് നടത്തി ആകാശ് തില്ലങ്കേരി. സുഹൃത്തുക്കളെ ഒപ്പം ഇരുത്തിയാണ്‌ ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരി യാത്ര നടത്തിയത്.

രൂപമാറ്റം വരുത്തിയ ചുവന്ന ജീപ്പാണ് യാത്രയ്ക്ക് ഉപയോഗിച്ചത്. ജീപ്പ് ഓടിക്കുന്ന ദൃശ്യങ്ങള്‍ ആകാശ് തില്ലങ്കേരി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്തിട്ടുണ്ട്. കല്‍പറ്റ-മാനന്തവാടി റൂട്ടിലാണ്‌ യാത്ര.

വലിയ ടയറുകളുള്ള ജീപ്പാണ് സഫാരിക്ക് ഉപയോഗിച്ചത്. മുകളിലെ റൂഫ് എടുത്തുമാറ്റിയിട്ടുണ്ട്. മുന്‍വശത്തെ ചില്ലുകളും ഒഴിവാക്കിയിട്ടുണ്ട്. ജീപ്പിലുള്ളവര്‍ സീറ്റ് ബെല്‍റ്റ്‌ ധരിച്ചിട്ടുമില്ല. യാത്രയുടെ വീഡിയോ വൈറല്‍ ആയിട്ടും മോട്ടോര്‍ വാഹനവകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല.

സ്വര്‍ണ്ണംപൊട്ടിക്കല്‍ സംഘങ്ങളും ക്വട്ടേഷന്‍ സംഘങ്ങളുമായി കണ്ണൂര്‍ സിപിഎമ്മിന് ബന്ധമുണ്ടെന്ന ആരോപണം ശക്തമായിരിക്കെയാണ് ഇതുമായി ബന്ധമുള്ള ആകാശ് തില്ലങ്കേരിയുടെ യാത്രയുടെ ദൃശ്യങ്ങളും പുറത്തെത്തുന്നത്.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.