അടൂര്‍ തട്ടയില്‍ കുളത്തിന്‍ കരോട്ടുവീട്ടില്‍ ജോണ്‍ ജേക്കബ് (ജോസ്) നോര്‍ത്ത് കരോളിനയിലെ ഷാര്‍ലറ്റില്‍ അന്തരിച്ചു. പത്തു വര്‍ഷത്തോളം ഇന്‍ഡ്യന്‍ നേവിയിലുള്ള വിശിഷ്ടസേവനത്തിനുശേഷം 1984 ല്‍ അദേഹം അമേരിക്കയിലേത്തി.
ഷാര്‍ലറ്റ്: അടൂര്‍ തട്ടയില്‍ കുളത്തിന്‍ കരോട്ടുവീട്ടില്‍ ജോണ്‍ ജേക്കബ് (ജോസ്) നോര്‍ത്ത് കരോളിനയിലെ ഷാര്‍ലറ്റില്‍ അന്തരിച്ചു. പത്തു വര്‍ഷത്തോളം ഇന്‍ഡ്യന്‍ നേവിയിലുള്ള വിശിഷ്ടസേവനത്തിനുശേഷം 1984 ല്‍ അദേഹം അമേരിക്കയിലേത്തി. തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ഫസ്റ്റ് ഫിഡലിറ്റി ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു. 1996ല്‍ ഷാര്‍ലറ്റിലേക്കു താമസം മാറി.
പരേതരായ കെ. കെ. ജേക്കബും പൊന്നമ്മ ജേക്കബുമാണ് മാതാപിതാക്കള്‍. സുസന്‍ ജേക്കബ് ഭാര്യയും ജയ്‌സണ്‍ ജേക്കബ്, ഷോണ്‍ ജേക്കബ് എന്നിവര്‍ മക്കളുമാണ്.
സഹോദരങ്ങള്‍: കോശി ജേക്കബ്(ന്യയോര്‍ക്ക്), മാത്യൂ ജേക്കബ്(ഹ്യൂസ്റ്റന്‍), ഫിലിപ്പ് ബേക്കബ്(ന്യൂയോര്‍ക്ക്), ജോര്‍ജ് ജേക്കബ്(അറ്റ്‌ലാന്റാ), മറിയാമ്മ ജോസ്(ഹൂസ്റ്റന്‍),ഏലിയാമ്മ കുര്യന്‍ (നൂയോര്‍ക്ക്).
ജോണ്‍ ജേക്കബ്
ജൂലൈ 5, വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 7 വരെ ജെയിംസ് ഫ്യൂണറല്‍ ഹോമില്‍ വച്ചാണ് വിസിറ്റേഷന്‍ സര്‍വ്വീസ്.
ജൂലൈ 6ന് ശനിയാഴ്ച രാവിലെ ഹാരീസ് കാമ്പസ് ഹിക്കറി ഗ്രോവ് ബാപ്റ്റിസ്റ്റു ചര്‍ച്ചില്‍ 11 മണിക്ക് സംസ്‌ക്കാര ചടങ്ങുകള്‍ ആരംഭിച്ച് ഗസ്തമേന സിമറ്ററി ആന്‍ഡ് മെമ്മേിയല്‍ ഗാര്‍ഡന്‍സില്‍ പൂര്‍ത്തിയാകും.
ബിനോയി സെബാസ്റ്റിയന്‍