ന്യൂയോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍ മെഡിക്കൽ സെന്റർ, ഗുഡ് സെമരിറ്റന്‍ മെഡിക്കല്‍ സെന്റർ എന്നിവിടങ്ങളിലെ റിട്ട. റെസ്പിരേറ്ററി തെറാപ്പിസ്റ്റ് ജോസ് ഏബ്രഹാം (65) അന്തരിച്ചു. റോക്ക് ലാൻഡിലെ സഫേണ്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചർച്ചിലെ സജീവാംഗമായിരുന്നു. ദീർഘകാലം സണ്ടെ സ്‌കൂൾ അധ്യാപകനായും പ്രവർത്തിച്ചു.
ശോശാമ്മ ജോസ് ആണ് ഭാര്യ.
മക്കള്‍: ജെറി ജോസ് & വിസ്‌ലെറ്റ് വില്‍സണ്‍; ജെറിന്‍ ജോസ് & ബെത്‌സി ജോസ്. കൊച്ചുമക്കള്‍: റാഫേല്‍, എബ്രിയേല, ലിലി, തോമസ്.
പൊതുദർശനം ഏപ്രില്‍ 21 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ രാത്രി 8 വരെ സഫേണ്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (St. Marys Indian Orthodox Church, 66 east Maple Ave, Suffern, NY 10901)
ജോസ് ഏബ്രഹാം
സംസ്‌കാരം ഏപ്രില്‍ 22 തിങ്കളാഴ്ച രാവിലെ 9 മണിക്ക് സഫേണ്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ ശുശ്രുഷകള്‍ക്കുശേഷം സ്പ്രിംഗ് വാലി ബ്രിക് ചര്‍ച്ച് സെമിത്തേരിയില്‍ (Brick Church Cemetery, Spring Valley).