PRAVASI

ജോസ് സാമുവേല്‍ (61) ആല്‍ബനിയില്‍ അന്തരിച്ചു

Blog Image

പത്തനം‌തിട്ട മുറിഞ്ഞകല്‍ കൂടല്‍, മഠത്തില്‍ പുത്തന്‍‌വീട്ടില്‍ പരേതരായ സാമുവേലിന്റേയും പൊടിയമ്മയുടേയും മകന്‍ ജോസ് സാമുവേല്‍ (61) ജൂണ്‍ 22-ന് ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍ നിര്യാതനായി


ആല്‍ബനി (ന്യൂയോര്‍ക്ക്): പത്തനം‌തിട്ട മുറിഞ്ഞകല്‍ കൂടല്‍, മഠത്തില്‍ പുത്തന്‍‌വീട്ടില്‍ പരേതരായ സാമുവേലിന്റേയും പൊടിയമ്മയുടേയും മകന്‍ ജോസ് സാമുവേല്‍ (61) ജൂണ്‍ 22-ന് ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍ നിര്യാതനായി.

ഓർക്കിഡ് ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ഫാർമസ്യൂട്ടിക്കൽ സെയിൽസ് പ്രതിനിധിയായി പതിനാറു വര്‍ഷത്തോളം ജോലി ചെയ്ത ജോസ്, 2016-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ആല്‍ബനിയില്‍ ഭാര്യയോടും മകനോടുമൊപ്പം താമസമാക്കിയ അദ്ദേഹം, ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഓഫീസ് ഓഫ് ജനറല്‍ സര്‍‌വ്വീസില്‍ ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ: സുജ ജോസ്.

മകന്‍: ജെവിന്‍ ജോസ്.

സഹോദരങ്ങള്‍: സാജു സാമുവേല്‍/മോളി സാജു (ബിസിനസ്, കൊളംബോ), ഷെര്‍ളി ജോസ്/ജോസ് ജോര്‍ജ് (ആല്‍ബനി, ന്യൂയോര്‍ക്ക്).

പൊതുദര്‍ശനം: ജൂണ്‍ 25 ചൊവ്വാഴ്ച വൈകീട്ട് 5:00 മണിമുതല്‍ 8:00 മണിവരെ.

സ്ഥലം: സെന്റ് ജോണ്‍ ദി ഇവാഞ്ചലിസ്റ്റ് പാരിഷ്, 806 യൂണിയന്‍ സ്‌ട്രീറ്റ്, സ്കെനക്റ്റഡി, ന്യൂയോര്‍ക്ക് 12308 (806 Union St, Schenectady, NY 12308).

ശവസംസ്ക്കാരം പിന്നീട് നാട്ടില്‍ നടക്കും.

ജോസ് സാമുവേല്‍

Related Posts