ചിക്കാഗോ: ചിക്കാഗോയിൽ അന്തരിച്ച ജോസഫ് ( ജോസ് ) നെടുവാമ്പുഴയുടെ ( 69 ) സംസ്കാരം ഫെബ്രുവരി 6 ന് വ്യാഴാഴ്ച മോർട്ടൻ ഗ്രോവ് സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ വെച്ചു നടത്തപ്പെടും . രാവിലെ 8 മണി മണി മുതൽ 10 മണി വരെ പൊതുദർശനം. തുടർന്ന് ദിവ്യബലിയും പ്രാർത്ഥനാ ശുശ്രൂഷകളും.നൈൽസിലുള്ള മേരിഹിൽ കാത്തലിക് സെമിത്തേരിയിൽ സംസ്ക്കാരം നടക്കും. സംസ്ക്കാരത്തിനു ശേഷം പള്ളിയിൽ വെച്ച് മന്ത്രായും ഉണ്ടായിരിക്കും.
ഭാര്യ: ഗ്രേസി ഉഴവൂർ വട്ടാടികുന്നേൽ കുടുംബാംഗമാണ്.
മക്കൾ: ജെയ്സൻ ജോസഫ് , ജസ്റ്റിൻ ജോസഫ്.
മാതാപിതാക്കൾ :ഞീഴൂർ നെടുവാമ്പുഴ പരേതരായ ജോസഫും പെണ്ണമ്മയും .
സഹോദരങ്ങൾ : കുര്യൻ ( ജോയി ) നെടുവാമ്പുഴ ( ഞീഴൂർ ) , ബെൻസൻവിൽ സേക്രട്ട് ഹാർട്ട് ക്നാനായ ഫൊറോനാ പള്ളി ട്രസ്റ്റി കോർഡിനേറ്റർ തോമസ് നെടുവാമ്പുഴ ( ചിക്കാഗോ ) , അന്നമ്മ ( ആൻസി ) നെടിയകാലായിൽ (ജയ്‌പൂർ).
ജോസഫ് ( ജോസ് ) നെടുവാമ്പുഴ