PRAVASI

ജോസഫ് നെല്ലുവേലി:വിശ്വാസവും സത്കർമ്മവും വഴി ജീവിതത്തെ ജയിച്ച കർമ്മയോഗിയായ മനുഷ്യസ്നേഹി

Blog Image

കുട്ടികളുടെ ജീവിതം എളുപ്പപ്പമാക്കുന്നതല്ല, അവരെ ജീവിതത്തിനായി ഒരുക്കുന്നതും അതുപോലേ അവർക്കു ബഹുമാനവും ഉത്തരവാദിത്വവും പഠിപ്പിച്ചുകൊടുത്തു ജോലികൊടുക്കുന്നതും ‌ജീവിതത്തിനു മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും അതനുസരിച്ചു ശരിയായ രീതിയിൽ
വളർത്തിയെടുക്കുകയും ചെയ്യുകയാണ് രക്ഷാകർതൃത്വം എന്ന് തന്റെ സ്വന്തജീവിതത്തിലൂടെ തപം ചെയ്തെടുത്ത ഒരു നല്ല അധ്യാപകനും പിതാവുമായിരുന്നു ജോസഫ് നെല്ലുവേലി.

ജമ്മംകൊണ്ടും കർമ്മംകൊണ്ടും സമൂഹത്തിനുവേണ്ടി കാലം കരുതിവെച്ച ഒരു ദൈവനിയോഗമായിരുന്നു ഈ മഹത്‌വ്യക്തിത്വത്തിന്റെ ഉടമയായ ബഹുമാന്യനും ആദരണീയനുമായ നെല്ലുവേലിൽ അപ്പച്ചൻ സാർ. മതസാമൂഖികസാസ്‌കാരിക എഴുത്തുമണ്ഡലങ്ങളിലെല്ലാം ഒരുകാലത്തു നിറസാന്നിത്യമായിരുന്ന ശ്രീ ജോസഫ് നെല്ലുവേലിയുടെ അടയാളപ്പെടുത്തലുകൾ കാലത്തിനോ ഓർമകൾക്കോ മായി ച്ചുകളയാവുന്നതല്ല. അത് കാലാതീതമായി എന്നും ജീവിക്കുകയും നിലനിൽക്കുകയും ചെയ്യും .

നെല്ലുവേലിൽ അപ്പച്ചായന്റെ വേർപാടിൽ ദുഖിതരായിരിക്കുന്ന കുടുബാoഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും അനുശോചനവും പ്രാർത്ഥനയും നേരുന്നു. നെല്ലുവേലിൽ അപ്പച്ചായന്റെ ആത്മാവ്‌ മോക്ഷത്തിൽ ചേരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

 ജോസഫ് നെല്ലുവേലി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.