വാഷിംഗ്ടൺ ഡിസി: വാഷിംഗ്ടൺ ഡിസിയിൽ നടന്ന 21-ാമത് ഫൊക്കാന അന്തർദ്ദേശീയ കൺവൻഷനിൽ ഗ്രേഡ് 5th മുതൽ ഗ്രേഡ് 9th വരെയുള്ള കുട്ടികൾക്ക് നടത്തിയ സ്പെല്ലിംഗ് ബി മത്സരത്തിൽ ന്യൂ ജേഴ്സിയിൽ നിന്നുള്ള ജൂഡിത്ത് മാത്യു ഫൊക്കാന സ്പെല്ലിംഗ് ബി ചാമ്പ്യൻ ആയി.
ഒന്നാം റണ്ണർ അപ്പ് ആയി ടാമ്പായിൽ നിന്നുള്ള ക്രിസ്റ്റൽ ജോസഫും, രണ്ടാം റണ്ണർ അപ്പ് ആയി വിർജീനിയയിൽ നിന്നുള്ള ശ്രേയ വർമ്മ സൂരജും വിജയികളായി.
ആദ്യത്തെ രണ്ട് വിജയികൾക്ക് കാഷ് പ്രൈസും പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഗിഫ്റ്റ് കാർഡും വാഷിംഗ്ടണിൽ നിന്നുള്ള ജോസഫ് , നീന ഈപ്പൻ എന്നിവർ സ്പോൺസർ ചെയ്തു. ടൊറൻ്റോയിൽ നിന്നുള്ള ജൂലി കാരക്കാട്ട് പ്രൊനൗൺസർ ആയും , ഫാ. ഫിലിപ്പ് മോടയിൽ , മോഡി ജേക്കബ്, സെലിൻ ജോർജ് ജഡ്ജസ് ആയും പ്രവർത്തിച്ചു.
ഇതിൻ്റെ നടത്തിപ്പിന് വേണ്ടി സ്പെല്ലിംഗ് ബി നാഷണൽ കോ- ഓർഡിനേറ്റർ ഡോ. മാത്യു വർഗീസ്, കമ്മിറ്റി അംഗങ്ങൾ ആയ ജോർജ് ഓലിക്കൽ, സോണി അമ്പൂക്കൻ , എന്നിവർ മുൻനിരയിൽ പ്രവർത്തിച്ചു. ഡോ. മാത്യു വർഗീസ് സമ്മാനദാന ചടങ്ങിൽ എം.സി ആയിരുന്നു.

judith mathew spelling bee champion

CRYSTAL LIZ JOSEPH FIRST RUNNER UP

SREYA VARMA SOORAJ SECOND RUNNER UP

.jpg)

