ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ജനകോടികളുടെ പാലായനത്തിനും, തൊഴിലില്ലായ്മയ്ക്കും, അരക്ഷിതാവസ്ഥയ്ക്കും, ദിനംപ്രതി പെരുകുന്ന കുറ്റകൃത്യങ്ങൾക്കും പ്രതീകമായ, ഏകാധിപതിയും, സ്വച്ഛാധിപതിയുമായി വാണ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് നിക്കോളാസ് മഡുറൊ 2020 മുതൽ അമേരിക്കൻ എഫ് ബി ഐ യുടെ നോട്ടപ്പുള്ളികളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. അനധികൃത മാർഗ്ഗത്തിലൂടെ അധികാരത്തിൽ അള്ളിപ്പിടിച്ച് കയറി അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത്, അനധികൃത ആയുധ ശേഖരണം, കൊല, കുറ്റവാളികളെയും, അഭയാർത്ഥികളെയും അമേരിക്കയിലേക്ക് തള്ളി വിടുക, ധൂർത്ത് എന്നിവയിൽ പ്രാവീണ്യം തെളിയിച്ചുകൊണ്ട് ജൈത്രയാത്ര തുടരുമ്പോൾ 2026 ജനുവരി മാസം മൂന്നാം തീയതി പുലർച്ചെ അമേരിക്കൻ കമാൻഡോകൾ ആ യാത്രയ്ക്ക് കലാശക്കൊട്ട് നടത്തി.
80 കളിൽ തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേല സമ്പൽസമൃദ്ധവും, പൊന്നു വിളയുന്നതും ആയിരുന്നു. കുന്നുകളും, താഴ്വരകളും, മനോഹരമായ ബീച്ചുകളും എണ്ണപ്പാടങ്ങളും തിങ്ങി നിറഞ്ഞ ദേശം. ജനജീവിതം സുഗമമായിരുന്നു. എന്നാൽ കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് മാനിഫെസ്റ്റോയും യുഗോ ചാവേസ് ഭരണവും, രാജ്യത്തിൻെ്് അധപതനത്തിനും, അരക്ഷിതാവസ്ഥയ്ക്കും അടിത്തറ പാകി. 30 മില്യൺ ജനസംഖ്യയിൽ 85 ശതമാനത്തിൽ അധികം പട്ടിണിപ്പാവങ്ങൾ. കമ്മ്യൂണിസ്റ്റ് വാഴ്ച ആരംഭിച്ചപ്പോൾ മഡുറൊയും, ശിങ്കിടികളും കുംഭ കുബേരന്മാരും, സാധാരണക്കാർ കുചേലന്മാരും ആയി മാറി. ചാവേസ് മന്ത്രിസഭയിൽ അരങ്ങേറ്റം കുറിച്ച് പ്രസിഡണ്ട് പദവിയിൽ കയറിയ മഡുറൊ ഭരണകൂടം അഴിമതിയൽ ആധിപത്യവും, മനുഷ്യവകാശലംഘനത്തിൽ ഒന്നാം സ്ഥാനത്തിൻെ്് യും കൊടി പാറിപ്പറപ്പിച്ചു.
അധികാരമേറ്റ നാൾ മുതൽ ഡിപ്ലോമാറ്റിക് പദവി ഉപയോഗിച്ചുകൊണ്ട് താനും തൻെ്് അനുചരന്മാരും കൊക്കെയ്ൻ, ചരസ് മയക്കുമരുന്നുകളുടെ വിതരണ ശൃംഖലയിലെ ഒറ്റയാൻമാരായി മാറി. അമേരിക്ക എന്ന രാജ്യം അവരുടെ മയക്കുമരുന്ന് കയറ്റുമതി രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം പിടിച്ചു. ഇപ്പോൾ എണ്ണപ്പാടം നിറഞ്ഞ രാജ്യത്ത് എണ്ണയടിക്കുവാൻ വാഹനങ്ങൾ മണിക്കൂറുകൾ പമ്പുകളിൽ കാത്തു കിടക്കുന്നു. ആഹാരത്തിനു വേണ്ടി തെരുവുകൾ വരെ ജനങ്ങൾ ക്യൂ നിൽക്കുന്നു, നിത്യ ഉപയോഗസാധനങ്ങളുടെ വില തുമ്പയിലെ റോക്കറ്റ് പോലെ കുതിച്ചുയർന്നപ്പോൾ മനുഷ്യരുടെ സ്വപ്നങ്ങൾ തലകുത്തി. ഭക്ഷ്യ ക്ഷാമം, പട്ടിണി, കുറ്റകൃത്യങ്ങൾ ജനജീവിതം ദുസ്സഹമാക്കി. ഗാംങ്ങ് സംഘങ്ങൾ നിരത്തുകളും, പട്ടണങ്ങളും കയ്യടക്കി. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, താറുമാറായ പാലങ്ങൾ, അടഞ്ഞു കിടക്കുന്ന സ്കൂള് കോളേജുകൾ, വൈദ്യുതിയില്ലാത്ത നോക്കുകുത്തി വഴിവിളക്കുകൾ ദേശത്തിൻെ്് ശാപമായി മാറി. ക്രൈസ്തവർ പീഡിപ്പിക്കപ്പെട്ടു, വിചാരണ കൂടാതെ പലരും തടവിലടക്കപ്പെട്ടു, കൊല്ലപ്പെട്ടു. മഡുറൊ പോലീസും, പട്ടാളവും കമ്മ്യൂണിസ്റ്റ് ഭരണവും നിമിത്തം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾക്കിടയിൽ രാജ്യത്ത് നിന്ന് ജനലക്ഷങ്ങൾ പാലായനം ചെയ്തു, അവരിൽ പലരും അമേരിക്കയുടെ മണ്ണിൽ എത്തപ്പെട്ടു. ക്രൂരമായ പീഡനങ്ങൾ നിർധനരും, സാധാരണക്കാരുമായ ജനങ്ങളുടെ മേൽ അഴിച്ചുവിട്ടു. ഇതെന്നും തുടർന്നു കൊണ്ടുപോകുവാൻ ഉരുക്കുമുഷ്ടി പ്രയോഗിച്ചുകൊണ്ട് ലാറ്റിനമേരിക്കയിലെ ഇദി അമീൻ ആയി അരങ്ങേറ്റം കുറിച്ചവനെ അമേരിക്കൻ ഭരണകൂടം തകിടം മറിച്ചു. എതിരാളികളെ കൊന്നും, തടവിലടച്ചും, അമേരിക്കയെ വെല്ലുവിളിച്ചും, പരിഹസിച്ചും കൊണ്ട് നൃത്തം ചവിട്ടിയവൻെ്് കാലുകളിൽ ചങ്ങല വീണു, കൈകളിൽ വിലങ്ങ് മുറുകി.
മഡുറൊ കുടുംബത്തിന് അനവധി തവണ കീഴടങ്ങുവാനും, രാജ്യം വിട്ടു പോകുവാനും അവസരം കൊടുത്തിട്ടും, ഭിത്തിമേൽ അവനെ കുറിച്ചുള്ള കൈ എഴുത്ത് അവന് മുമ്പിൽ വെളിപ്പെട്ടിട്ടും, അതൊന്നും ലെവലേശം അംഗീകരിക്കാതെ അമ്മേരിക്കയെ നോക്കി മഡുറൊ കൊഞ്ഞനം കുത്തി. യെരിഹോവ് മതിലിന് സമാനമായ മതിൽക്കെട്ടിനു നടുവിൽ, യന്ത്രത്തോക്കുകൾ കൈകളിലേന്തിയ സുരക്ഷാ ഭടന്മാരുടെ നടുവിൽ പുതുവർഷം ജനുവരി രണ്ടിന് ഉറങ്ങുവാൻ കിടന്നു നിക്കോളാസ് മഡുറൊയും, ഭാര്യ സിലിയയും. ആ രാത്രി അവസാനിക്കുന്നതിനു മുമ്പ്, രണ്ടാം മണി നേരത്ത് കഴുകന്മാരെ പോലെ പറന്നിറന്നിറങ്ങിയ അമേരിക്കൻ കമാൻഡോകളുടെ ഉരുക്കു മുഷ്ടി പോലുള്ള കരങ്ങളിൽ മഡുറൊ കുടുംബം കണ്ണുതുറക്കുന്നു. മിനിറ്റുകൾ നീണ്ടു നിന്ന മിന്നൽ അക്രമണത്തിൽ 50 മില്യൺ ഡോളർ അമ്മേരിക്ക തലയ്ക്കു വിലയിട്ട അന്തർദേശീയ കുറ്റവാളിയെ കഴുകൻ കോഴിക്കുഞ്ഞിനെ പൊക്കിയെടുക്കുന്നത് പോലെ പൊക്കിയെടുത്തു കൊണ്ട് അമേരിക്കൻ ചുണക്കുട്ടന്മാർ പറന്നുപൊങ്ങി.
150 ൽ പരം അമേരിക്കയുടെ പോർവിമാനങ്ങളും, അനവധി യുദ്ധക്കപ്പലുകളും ചേർന്ന് കോർത്തിണക്കിയ മിന്നൽ ആക്രമണത്തിൽ ഒരു അമേരിക്കൻ ഭടൻ പോലും നഷ്ടമാകാതെ, ശത്രുപാളയത്തെ കിടിലം കൊള്ളിച്ച്, ലോകോത്തര ഭീകരവാദികളുടെ ഉറക്കം കെടുത്തി അവർ ദൗത്യം പൂർത്തിയാക്കി. ഇതാണ് പ്രസിഡണ്ട് ട്രംപിൻെ്് അമേരിക്കയും, സായുധ സേനയും. 2025 ജൂൺ മാസം ഇരുപത്തിരണ്ടാം തീയതി അമേരിക്കയുടെ പോർവിമാനങ്ങൾ ഇറാൻെ്് ന്യൂക്ലിയർ സൈറ്റിൽ നടത്തിയ ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമറും, നൈജീരിയയിൽ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യരുത് എന്നുള്ള അമേരിക്കൻ ഗവൺമെന്റിൻെ്് മുന്നറിയിപ്പ് അവഗണിച്ച ഇസ്ലാമിക തീവ്രവാദികളുടെ തലയിൽ ഇരുട്ടിനെ കീറി മുറിച്ച് തീമഴ പെയ്തിറങ്ങിയതും തീവ്രവാദികൾക്ക് ലോകമെമ്പാടും കൊടുക്കുന്ന ഒരു മുന്നറിയിപ്പാണ്. അമേരിക്കയ്ക്ക് എതിരെ അക്രമം അഴിച്ചു വിട്ടിട്ട് ഭൂമിയുടെ ഏതു കോണിൽ പോയി ഒളിച്ചാലും, ഭീകരന്മാർ പിടിക്കപ്പെടും.
വെനസ്വേലയുടെ തെരുവുകളിൽ ജനകോടികൾ ഇപ്പോൾ നൃത്തം ചവിട്ടുകയാണ്. മതസ്വാതന്ത്ര്യം ഇല്ലാതെ, ക്രൈസ്തവരെ പീഡിപ്പിച്ച കമ്മ്യൂണിസ്റ്റ് ഭരണകൂടം മൂക്കുകുത്തിയപ്പോൾ, നിരത്തുകളിൽ നിന്ന് പ്രാർത്ഥിക്കുന്ന ജന ജീവിതങ്ങൾ. അമേരിക്കയുടെ പട്ടണങ്ങളിൽ ലാറ്റിനമേരിക്കയിൽ നിന്നുള്ള ജനലക്ഷങ്ങൾ നിക്കോളാസ് ഭരണകൂടത്തിന് അന്ത്യം വന്നപ്പോൾ വാദ്യ ഘോഷങ്ങളോടെ നിരത്തിലിറങ്ങി ആഹ്ളാദം പ്രകടിപ്പിക്കുകയാണ്. തൽസമയത്ത് കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് അനുഭാവികളും, അനുയായികളും, ഇടതുപക്ഷം എന്നു പറയുന്ന ചില മണ്ട ശിരോമണികളും, അവർക്ക് ചെണ്ട അടിക്കുന്ന മാധ്യമ വേദികളും വിറളി പൂണ്ട് തലയിട്ടടിക്കുകയാണ്. കൊലപാതകനും, അന്താരാഷ്ട്ര ക്രിമിനലുമായവനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിക്കുന്ന കുതന്ത്രികൾ കപ്പല് മുക്കുന്ന കപ്പൽ കൊള്ളക്കാരത്രേ. ഇവരുടെ ആഗ്രഹം മറ്റൊന്നുമല്ല അമേരിക്ക മുട്ടുമടക്കണം. ഈ രാജ്യം മറ്റൊരു ലാറ്റിനമേരിക്കയായി മാറണം.
നികുതിപ്പണം കൊണ്ട് കോട്ട കൊത്തളങ്ങളിൽ പരിവാരത്തോടുകൂടി പാർക്കുകയും, തോക്കിൻെ്് വലയത്തിനുള്ളിൽ യഥേഷ്ടം, സ്വകാര്യ വിമാനങ്ങളിൽ സഞ്ചരിക്കുകയും ചെയ്യുന്ന ഈ അനീതിയുടെ വക്താക്കൾ രാജ്യത്തിന് പുഴുക്കുത്താണ്. ഇവർ എത്ര തൊണ്ട കീറിയാലും നിലവിലുള്ള അമേരിക്കൻ ഭരണകൂടം മനുഷ്യാവകാശ സംരക്ഷണത്തിനും, ജനകോടികളുടെ രക്ഷയ്ക്കും കരങ്ങൾ ചലിപ്പിക്കും. വെനസ്വേലയിലുള്ള ജനങ്ങൾ ഇത് തിരിച്ചറിയും. . കേരളം മുതൽ അന്റാർട്ടിക്കവരെ മഡുറൊക്ക് വേണ്ടി കൈകാലിട്ടടിക്കുന്നതും, തല ചൊറിയുന്നതും ചുണ്ടി കാണിക്കുന്നത് മറ്റൊന്നുമല്ല, ഇവരുടെ സ്നേഹം ബറാബാസിനോടത്രേ. സ്വരാജ്യസ്നേഹികൾ ഇത് തിരിച്ചറിയും. മരക്കൊമ്പിലിരുന്ന് വാലു കുലുക്കുന്ന പക്ഷി ഒരുപക്ഷേ ചിന്തിക്കുന്നത് താൻ ഭൂമി കുലുക്കുന്നു എന്നായിരിക്കും. അതു വെറും മിഥ്യ ഇതുപോലെയത്രേ ഇന്നുള്ള ആക്രോശ്യങ്ങൾ. ട്രംപ് ഭരണകൂടം കുലുങ്ങത്തില്ല.. നീതിയും, ന്യായവും ചവിട്ടി താഴ്ത്തിയിട്ട്, അനീതിയും, അക്രമവും, മയക്കുമരുന്നും കൊലപാതകങ്ങളും ദേശത്ത് വിളയാടുവാൻ അനുവദിച്ചു കൊടുക്കുന്ന ഭരണ നേതാക്കൾ യഥാർത്ഥത്തിൽ രാജ്യസ്നേഹികൾ ആണോ? ഈ കോടീശ്വര പ്രഭുക്കന്മാർ ഏതു പാർട്ടിയായിരുന്നാലും അമേരിക്കയ്ക്ക് ഇവരെ വേണ്ട.
രാജ്യസ്നേഹം ഓരോ പൗരനിലും നിക്ഷിപ്തമായിരിക്കണം. ഉണ്ണുന്ന ചോറിനോട് കൂറ് പുലർത്തുന്നത് ധാർമികതയും, കടപ്പാടും അത്രേ. അഭയം കൊടുത്ത രാജ്യത്തെ അധിക്ഷേപിക്കുവാനും, എല്ലാം ഫ്രീയായി കൈപ്പറ്റിയതിനുശേഷം കൊടുക്കുന്ന കൈയിൽ തിരിഞ്ഞ് കടിക്കുവാൻ പ്രേരിപ്പിക്കുന്ന സോഷ്യലിസ്റ്റുകൾ രാജ്യത്തിന് അപമാനമാണ്. അമേരിക്ക എന്ന ഈ മഹൽ രാജ്യം ലോകത്തിൻെ്് എല്ലാ കോണുകളിൽ നിന്നും മനുഷ്യ ജീവിതങ്ങളെ കരങ്ങൾ നീട്ടി സ്വീകരിച്ചിട്ടുണ്ട്. പത്രോസ് ശ്ലീഹാ കണ്ട തുപ്പട്ടി പോലെയാണ് ഇന്നുള്ള അമേരിക്ക. ബഹുഭൂരിപക്ഷവും ഒരു നല്ല നാളയെ സ്വപ്നം കണ്ടു കൊണ്ടാണ് ഈ രാജ്യത്ത് കാലുകുത്തിയത്. ദുഃഖം എന്ന് പറയട്ടെ ഇന്ന് കണ്ടു വരുന്ന സ്ഥിതി അങ്ങനെയല്ല. ലോകത്തിൽ മറ്റൊരു രാജ്യത്തും ലഭിക്കാത്ത വ്യക്തി, മതസ്വാതന്ത്ര്യവും, മെച്ചപ്പെട്ട ജീവിതനിലവാരവും കാഴ്ചവയ്ക്കുന്ന ഈ രാജ്യത്തെ നശിപ്പിക്കുവാൻ ശ്രമിക്കുന്ന കറുത്ത കരങ്ങളും, ഇരുണ്ട ജീവിതങ്ങളും എല്ലായിടത്തും തലപൊക്കുകയാണ്. ഈ രാജ്യത്തിൻെ്് സ്വാതന്ത്ര്യത്തെയും, അവസരങ്ങളെയും ദുരുപയോഗപ്പെടുത്തി രാജ്യത്തെ വർഗീയതയുടെ പേരിൽ വെട്ടി മുറിക്കുവാനും, കലഹവും, കുലയും തെരുവുകളിൽ അഴിച്ചുവിടുവാനും വെമ്പുന്ന ഇരുട്ടിൻെ്് കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് കുതന്ത്രികൾ കപ്പല് മുക്കുവാൻ ശ്രമിക്കുന്ന കപ്പൽ കൊള്ളക്കാരത്രേ.
അമേരിക്കൻ ജനതയുടെ നികുതിപ്പണം കൊണ്ട് മേലാളന്മാരായി ചമഞ്ഞു നടക്കുകയും, രാജ്യദ്രോഹം ചെയ്യുകയും ചെയ്യുന്ന അധർമ്മികളെ ബാലറ്റിലൂടെ ജനം പുറത്താക്കണം. രാജ്യത്തിൻെ്് അഖണ്ഡതയും, പവിത്രതയും കത്തുസൂക്ഷിക്കുവാൻ നാം ബാധ്യസ്ഥരാണ്. രാജ്യസ്നേഹവും, ദൈവസ്നേഹവും അമേരിക്കയുടെ മണ്ണിൽ കൂട്ടി മുട്ടട്ടെ. ദുഷ്ടന്മാർ പച്ച വൃക്ഷം പോലെ തഴച്ചാലും അത് വാടിപ്പോകും, ദൈവം അത് പിഴുതുമാറ്റം. ഉയർന്നവനെ താഴ്ത്തുകയും താഴ്ന്നവനെ ഉയർത്തുകയും ചെയ്യുന്നവനാണ് സ്വർഗ്ഗത്തിലെ ദൈവം. ദൈവം കാലങ്ങളെയും, സമയങ്ങളെയും മാറ്റുന്നു. അവൻ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കുകയും ചെയ്യുന്നു (ദാനിയേൽ 2: 21) ദൈവത്തെ ഭയപ്പെടുക !

പാസ്റ്റർ മാത്യു വർഗീസ്, ഡാളസ്

