കെ.സി.സി.എൻ.എ. പ്രസിഡന്റ് ജെയിംസ് ഇല്ലിക്കൽ ഹൂസ്റ്റൺ സന്ദർശനത്തിന്റെ ഭാഗമായി മിസോറി മേയറും KCYLNA യുടെ പ്രഥമ പ്രിസിഡന്റ്റുമായ റോബിൻ ഇലക്കാട്ടിനെ മേയറുടെ ഓഫീസിലെത്തി സന്ദർശിച്ചു . കെ.സി.സി.എൻ.എ. ട്രഷററും KCS ഹൂസ്റ്റൺ അംഗവുമായ ജോജോ തറയിലിനോടൊപ്പൊമെത്തിച്ചേർന്ന കെ.സി.സി.എൻ.എ. പ്രസിഡന്റ് ജെയിംസ് ഇല്ലിക്കലിനെ മേയർ റോബിൻ ഇലക്കാട്ടു അദ്ദേഹത്തിന്റെ ഓഫീസിൽ ഹാർദ്ദവമായി സ്വീകരിച്ചു.
മേയർ റോബിൻ ഇലക്കാട്ടു ജെയിംസ് ഇല്ലിക്കലിനെ അഭിനന്ദിക്കുകയും കെസിസിഎൻഎ പരിപാടികൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും അദ്ദേഹത്തിന്റെ ടേമിനു എല്ലാവിധ ആശംസകളും നേരുകയും ചെയ്തു .കെ.സി.സി.എൻ.എ- യും അതിൻറെ ഉപസംഘടനകളായ കെ.സി.വൈ.എൽ.എൻ.എ., കെ.സി.ഡബ്ല്യു.എഫ്. എൻ.എ, കെ.സി.വൈ.എൻ.എ എന്നിവയും ഏറ്റെടുത്ത നടത്തിയ വിവിധ സംരംഭങ്ങളിൽ റോബിൻ ഇലക്കാട്ട് സന്തോഷം പ്രകടിപ്പിച്ചു.
മേയർ റോബിൻ ഇലക്കാട്ട് ക്നാനായ സമുദായത്തിൻറെ അഭിമാനമാണെന്ന് പ്രസിഡന്റ് ജെയിംസ് ഇല്ലിക്കൽ പറഞ്ഞു. കൂടാതെ അദ്ദേഹത്തിന്റെ എല്ലാവിധ സമുദായ പിന്തുണയ്ക്ക് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. 2026- ലെ കെ.സി.സി.എൻ.എ കൺവെൻഷനിലേക്ക് മേയറെ ക്ഷണിക്കുകയും മേയർ ക്ഷണം സ്വീകരിക്കുകയും കൺവെൻഷനിൽ പങ്കെടുക്കുമെന്നും അറിയിച്ചു.
.jpg)








