കെ സി എസ് ചിക്കാഗോയുടെ കീഴിൽ , കേസി ജെ എൽ, കിഡ്സ് ക്ലബ്ബ് എന്നീ പോഷക സംഘടനകളുടെ, സഹകരണത്തോടെ നടത്തുന്ന, ക്നാ എസ്കേപ്പ് സീസൺ ഫോർ, സമ്മർ ക്യാമ്പിന് ഉജ്ജ്വല തുടക്കം.
കെ സി എസ് ചിക്കാഗോയുടെ കീഴിൽ , കേസി ജെ എൽ, കിഡ്സ് ക്ലബ്ബ് എന്നീ പോഷക സംഘടനകളുടെ, സഹകരണത്തോടെ നടത്തുന്ന, ക്നാ എസ്കേപ്പ് സീസൺ ഫോർ, സമ്മർ ക്യാമ്പിന് ഉജ്ജ്വല തുടക്കം. കോട്ടയം രൂപതയിലെ ഹോളി സ്പിരിറ്റ് സന്യാസ സഭയുടെ, അസിസ്റ്റന്റ് സുപ്പീരിയർ ജനറൽ ആയ, ഫാദർ ബിജു ചിറത്തറയുടെ, അനുഗ്രഹപ്രഭാഷണത്തോടെ, സമ്മർ ക്യാമ്പിന് തുടക്കം കുറിച്ചു. കെസിസി എന്നെ പ്രസിഡന്റ് ശ്രീ ഷാജി എടാട്ട്, കെ സി എസ് പ്രസിഡന്റ് ശ്രീ ജയിൻ മാക്കിൽ, ക്യാമ്പ് ഡയറക്ടർ ഡോക്ടർ അലക്സ് കറുകപ്പറമ്പിൽ, കെസിഎസ് സെക്രട്ടറി സിബു കുളങ്ങര, ക്യാമ്പ് കോഡിനേറ്റർ ബെക്കി ഇടിയാലിൽ, ജോമി ഇടയാടിൽ എന്നിവരും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. കെസിഎസ് കഴിഞ്ഞ നാല് വർഷങ്ങളായി നടത്തുന്ന ക്നാ എസ്കേപ്പ് എന്ന സമ്മർ ക്യാമ്പ്, കുട്ടികളുടെ ഇടയിൽ വളരെ പോപ്പുലറാണു. രജിസ്ട്രേഷൻ ആരംഭിച്ച ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഹൗസ് ഫുൾ ആവുകയും, വെയിറ്റിംഗ് ലിസ്റ്റിൽ ദിവസങ്ങളോളം കാത്തിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ക്നാ എസ്കേപ്പിനുള്ളത്. ഇത്തവണത്തെ ക്നാ എസ്കേപ്പിൽ250 ഓളം കുട്ടികളാണ് പങ്കെടുക്കുന്നത്. വിവിധതരം ഗെയിമുകളും സ്പോർട്സും ക്നാനായ ചരിത്രത്തെയും സംസ്കാരത്തെയും കുറിച്ചുള്ള ക്ലാസുകളും ഉൾപ്പെടെ, മൂന്ന് ദിവസം കുട്ടികൾക്ക് ഉല്ലാസപ്രതവും വിജ്ഞാനപ്രദവുമായ രീതിയിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. ക്യാമ്പ് ഡയറക്ടർ അലക്സ് കറുകപ്പറമ്പിലിനൊപ്പം കെസിഎസ് എക്സിക്യൂട്ടീവ് ഉൾപ്പെടെ ഏകദേശം നാല്പതോളം വോളണ്ടിയേഴ്സ്, ക്യാമ്പിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുന്നു.