PRAVASI

ക്നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു

Blog Image

കോട്ടയം : ക്നാനായ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി അംഗങ്ങളുടെ കുട്ടികൾക്ക് SSLC, +2 പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, എ വൺ ഗ്രേഡ് നേടിയവരെ ആദരിച്ചു. ചേർപ്പുങ്കൽ മുത്തോലത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ   ചടങ്ങിൽ ക്നാനായ സൊസൈറ്റിയുടെ ചെയർമാൻ ബിനോയി ഇടയാടിയിൽ അധ്യക്ഷത വഹിച്ചു. ക്നാനായ സൊസൈറ്റി ഡയറക്ടർമാരായ ഡോ. സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ, പ്രൊഫ. കെ. ജെ ജോയി മുപ്രാപ്പള്ളിൽ,തോമസ് പീടികയിൽ, സൈമൺ മണപ്പള്ളിയിൽ എന്നിവർ പ്രസംഗിച്ചു.  
   ക്നാനായ സൊസൈറ്റി വൈസ് ചെയർമാൻ ജിൽമോൻ  മഠത്തിൽ, ഡയറക്ടർമാരായ  ടോമി കൊച്ചാനയിൽ, ഷൈജി ഓട്ടപ്പള്ളിൽ, തോമസ് മുളയ്ക്കൽ, ഡോ ലൂക്കോസ്  പുത്തൻപുരയ്ക്കൽ, ബേബി മുളവേലിപ്പുറത്ത്, ജെയിംസ് മലേപ്പറമ്പിൽ, സൈമൺ പാഴുക്കുന്നേൽ, ഷോണി പുത്തൂർ, ജോണി കണ്ടാരപ്പള്ളിൽ,മേഴ്സി മാത്യു പാലച്ചുവട്ടിൽ, മാനേജിംഗ് ഡയറക്ടർ മാത്യു പി. കെ പാണ്ടവത്ത്, ജനറൽ മാനേജർ  ജോസ് പി. ജോർജ് പാറടിയിൽ, ജനറൽ മാനേജർ ( ഓപ്പറേഷൻസ്) എബി ഏലിയാസ് എന്നിവർ സന്നിഹിതരായിരുന്നു.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.