PRAVASI

ക്രിസ്തുമസും! ക്രിസ്തുവും!

Blog Image

വൃദ്ധനായ ഒരു പിതാവിൻെ്് നൂറാം ജന്മദിനം അത്യാധുനികമായി കൊണ്ടാടുവാൻ മക്കളും, കുടുംബങ്ങളും തീരുമാനമെടുത്തു.  മക്കളിൽ ഒരുവൻെ്് കൊട്ടാരതുല്യമായ വീട്ടിൽ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു.  പണക്കൊഴുപ്പും, പ്രതാപവും ആധുനികതയുടെ പരിവേഷവും കൂട്ടിമുട്ടിയ ബർത്ത് ഡേ ആഘോഷം.  വീടിന് നിറം പിടിപ്പിച്ചു, അലങ്കാരങ്ങൾ എല്ലാം പൂർത്തിയായി, ഹൈ എൻ്റ് അതിഥികളുടെ വരവിനായി കാത്തിരിക്കുന്ന നിമിഷങ്ങൾ.  ഇടയ്ക്കിടയ്ക്ക് ഞരങ്ങിയും, മൂളിയും കട്ടിലിൽ കിടക്കുകയും, വീൽചെയറിൽ ഇരിക്കുകയും ചെയ്യുന്ന വൃദ്ധനായ പിതാവ് ആഘോഷങ്ങൾക്ക് ഇടയിൽ ഒരു അസഹ്യമായി മാറുമോ എന്ന ചിന്ത മക്കളെ  ഇപ്പോൾ അലട്ടുവാൻ തുടങ്ങി. അപ്പോൾ  അവരിൽ ഒരുവൻെ്് മൂളയിൽ ഒരാശയം ഉദിച്ചു, പഴഞ്ചൻ അപ്പച്ചനെ എല്ലാം കഴിയുന്നതുവരെ വീടിൻെ്് ഔട്ട് ഹൗസിൽ  കിടത്താം.   വീട്ടിൽ ആഘോഷം പൊടിപൊടിക്കുന്നു, പാട്ടും, നൃത്തവും, മദ്യവും, ശാപ്പാടും ഭാരതപ്പുഴപോലെ ഒഴുകുവാൻ തുടങ്ങി.  നേരം പുലരുവാൻ ഇനി മണിക്കൂറുകൾ മാത്രം  അപ്പോൾ ആരോ, ഒരാൾ ചോദിക്കുന്നു, ബർത്ത് ഡേ ബോയ് എവിടെ?  കേക്ക് കട്ട് ചെയ്യുന്നില്ലയോ?  അപ്പോഴാണ് അവർ പിതാവിനെ കുറിച്ച് ഓർക്കുന്നതും, ചിന്തിക്കുന്നതും.  മക്കളിൽ ആരോ ഒരുവൻ ഓടിച്ചെന്നു നോക്കുമ്പോൾ കട്ടിലിൽ  വാടിത്തളർന്ന് ചുരുണ്ട്കൂടി കിടക്കുന്ന ഒരു ദയനീയ മുഖത്തെയാണ് കണുന്നത്.  പിതാവില്ലാതെ, പിതാവിൻെ്് ഇഷ്ടമറിയാതെ ജന്മദിനം പൊടിപൂരമായി ആഘോഷിക്കുന്ന മക്കളും കൂട്ടുകാരും.  

അമേരിക്കയുടെ മണ്ണിലും, ലോകത്തിൻെ്് പല കോണുകളിലും ഡിസംബർ മാസം ഉത്സവ പ്രതീതിയാണ് സൃഷ്ടിക്കുന്നത്.  എങ്ങും, എവിടെയും തിരക്ക്,                             കൺ കുളിർപ്പിക്കുന്ന വർണ്ണശമ്പളമായ ലൈറ്റുകൾ, സമ്മാനങ്ങൾ വാങ്ങുവാനും, കൊടുക്കുവാനും ഓടി കിതക്കുന്നവർ. എന്തു കൊടുക്കണം, മേടിക്കണം എന്നറിയാതെ കുഴങ്ങുന്നവർ,  മദ്യശാലകൾ തുടങ്ങി ഇറച്ചി കടകൾ വരെ എങ്ങും ബഹു തിരക്ക്.  

2000 വർഷങ്ങൾക്കു മുമ്പ്, ലോക രക്ഷകനായ മശിഹ ബേത്ത്ലഹേം എന്ന കൊച്ചു പട്ടണത്തിൽ ആരാലും അറിയപ്പെടാത്ത ഒരു മറിയയിൽ ഭ്ദൂജാതനായി.  ഒത്തിരി കുഞ്ഞുങ്ങൾ ആ നാട്ടിൽ അന്ന് പിറന്നുവീണങ്കിലും, ഈ ശിശുവിൻെ്് ജനനം വ്യത്യസ്തമായിരുന്നു.  ചരിത്രത്തെ കീറി മുറിച്ചുകൊണ്ട്, ഒരു ഇമ്മാനുവേൽ ചരിത്ര ഭൂമിയിൽ പിറന്നുവീഴുകുകയാണ്.  സ്വർഗ്ഗത്തിൻെ്് പാവനമായ മുത്ത് ഇരുണ്ട ഭൂമിയിൽ ആ രാത്രിയിൽ ലോകത്തിൻെ്് വെളിച്ചമായി അവതരിക്കുകയാണ്.   ആ വെളിച്ചം തല്ലിക്കെടുത്തുവാൻ ഹേരോദാവിൻ്റെ കൈകളും, യൂദയുടെ ചുംബനവും കിണഞ്ഞ് ശ്രമിച്ചു.  പീലാത്തോസിൻെ്് അരമന അവസാനത്തെ ആയുധവും പുറത്തെടുത്തുവെങ്കിലും, യുഗങ്ങൾക്കു മുമ്പ് ഭൂമിയിൽ  ഉദിച്ചുയർന്ന ആ ഉദയ നക്ഷത്രം ഇന്നും പ്രകാശിച്ചു കൊണ്ടിരിക്കുന്നു.  

ക്രൈസ്തവ രാജ്യങ്ങൾ എന്ന് ഒരിക്കൽ പ്രഘോഷിച്ചിരുന്ന അമേരിക്ക, ഇംഗ്ലണ്ട്, കാനഡ തുടങ്ങിയുള്ള രാജ്യങ്ങൾ ഇപ്പോൾ ക്രിസ്തുവില്ലാത്ത രാജ്യങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.  പരിണിതഫലം എന്താണ്? ഇതര മതസ്ഥർ രാജ്യങ്ങൾ കീഴടക്കുവാൻ തുടങ്ങി പള്ളികളും, ആരാധനാലയങ്ങളും അടയ്ക്കപ്പെടുവാൻ തുടങ്ങി.  ഇംഗ്ലണ്ടിൽ ഒരു കാലത്ത് ക്രൈസ്തവ ദേവാലയങ്ങളിൽ നിന്നും മുഴങ്ങിക്കേട്ട മണിനാദം നിലച്ചു, പകരം ബാങ്ക് വിളിയുടെ ശബ്ദത്താൽ പട്ടണം മുഖരിതമാകുകയാണ്.  അമേരിക്കയുടെ മണ്ണിലും ഇത് സ്ഥാപിച്ചെടക്കുവാൻ കുതന്ത്രങ്ങൾ മെനയുന്ന പാർട്ടി നേതാക്കളെയും, ഇരുട്ടിൻെ്് ഏജൻെ്്മാരെയും ജനം തിരിച്ചറിയണം. മതേതരത്വം വിളിച്ചു കൂവുന്ന ഭാരതത്തിൻെ്് മണ്ണിൽ ക്രിസ്ത്യാനികളെ വേട്ടയാടുകയും, അവരുടെ പള്ളികളും, ആലയങ്ങളും, തകർക്കപ്പെടുമ്പോൾ, പാശ്ചാത്യ രാജ്യങ്ങളിൽ  അമ്പരചുംബികൾക്ക് സമാനമായ ക്ഷേത്രങ്ങളും, മോസ്കുകളും തല ഉയർത്തുന്നു.  ഈ ഇരട്ടത്താപ്പ് നയം ഭരണചക്രം തിരിക്കുന്നവരും, ജനവും അറിയേണ്ടതത്രേ.  

ക്രിസ്തുവിനെ പുറത്താക്കിയ രാജ്യങ്ങൾക്കും, ക്രിസ്തുമസ്സ് എന്ന് പറയുവാനും ലജ്ജിച്ചിരുന്ന അമേരിക്കയുടെ മുൻ ഭരണകൂടവും നമുക്ക് എന്ത് സമ്മാനിച്ചു?  ചമ്പൽ കാട്ടിലെ ഫൂലൻ ദേവിയെയും, മൈസൂർ വനത്തിലെ വീരപ്പനെയും ലജ്ഞിപ്പിക്കുന്ന ദൈവഭയം ഇല്ലാത്ത ഒരു തലമുറ ദേശം കയ്യടക്കുവാൻ തുടങ്ങി.  ഇവരുടെ താക്കോലുകൾ കൊണ്ട് ഗർഭചിദ്രം, മയക്ക മരുന്ന് ഉപയോഗം, ആത്മഹത്യ, കൊലപാതകം, ജെൻഡർ മാറ്റം, ബലാൽസംഗം, ശിശു പീഡനം, കൊള്ള, പിടിച്ചുപറി ദേശത്ത് നൃത്തം ചവിട്ടുവാൻ വാതിലുകൾ തുറന്നു കൊടുത്തു.   ഇങ്ങനെ നീണ്ട് പോകുന്ന ഇരുട്ടിൻെ്് പ്രവർത്തികൾ ദേശത്ത് പമ്പാ നദി പോലെ ഒഴുകുവാൻ തുടങ്ങിയപ്പോൾ, സ്കൂളുകളിലും, ഭരണതലത്തിലും സ്ഥാപിച്ചിരുന്ന 10 കൽപ്പനകളും, പ്രാർത്ഥനകളും ഒഴുകി മാറി. അങ്ങനെ ഖജനാവ് കൊള്ളയടിയും, കയ്യിട്ടുവാരലും മുഖമുദ്രയാക്കിയ നേതാക്കൾ കസേരകളിൽ കയറിക്കൂടി.  ക്രിസ്തുവിൻെ്് പേരും, തതുല്യം ഇന്നും ചൂണ്ടിക്കാണിക്കുവാൻ മറ്റൊന്ന് ഇല്ലാത്ത ഗുരുവിൻെ്് ഗിരിപ്രഭാഷണത്തിലെ ഉപദേശങ്ങളും, നിത്യവും നമ്മുടെ മണ്ണിൽ നിന്ന് തുടച്ചു മാറ്റുവാൻ ഇവർ കരങ്ങൾ ചലിപ്പിച്ചു.   ആയതിനാൽ ക്രിസ്തുവിന് പ്രവേശിക്കുവാൻ കഴിയാതെ പല വാതിലുകൾ ഇന്നും അടഞ്ഞു കിടക്കുന്നു.  ഇപ്പോഴും നാഥൻ മുട്ടുകയാണ്.  ആരെങ്കിലും അവൻെ്്  ശബ്ദം കേട്ട് വാതിൽ തുറക്കുവാൻ.  

ക്രിസ്തുമസ് സുദിനത്ത് സമ്മാനപ്പൊതി തുറക്കുവാൻ കാത്തിരിക്കുന്നവർ അനേകർ എന്നാൽ ക്രിസ്തുവിനു വേണ്ടി ഹൃദയം തുറക്കുവാൻ വെമ്പുന്നവരുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്നു.  സ്വർഗ്ഗം ഇതു കണ്ട്  വേദനിക്കുന്നു.  മറിയ ലോകത്തിൻെ്് മശിഹാ ഭൂമിയിൽ പിറന്നു വീഴുവാൻ  പ്രസവ വേദനപ്പെട്ടു, എന്നാൽ സുവിശേഷത്തിൻെ്് നാവായ പൗലോസ് ശ്ലീഹ ക്രിസ്തു ജീവിതങ്ങളിൽ ഉരുവാകുവാൻ പ്രസവവേദനപ്പെടുകയാണ് (ഗലാത്യർ 4:19)

ക്രിസ്തുമസ് ആഘോഷിക്കുന്ന ഈ സുദിനങ്ങളിൽ ക്രിസ്തുവിൻെ്് ക്രൂശിന് ശത്രുക്കളായി അവരുടെ ദൈവം വയറ്, ലജ്ഞയായതിൽ മാനം തോന്നുന്ന മനുഷ്യകുലം ആയി മാറാതെ, ക്രിസ്തുവിൻെ്് വെളിച്ചം ഹൃദയങ്ങളിൽ പ്രകാശിക്കട്ടെ. നിരത്തുകളും, പട്ടണങ്ങളും, വീടുകളും പ്രകാശപൂരിതമാണ് എങ്കിലും ഹൃദയത്തിൻെ്് ഉള്ളറകളിൽ ഇപ്പോഴും ഇരുൾ മൂടിയിരിക്കുകയാണ്. സാക്ഷാൽ ലോകത്തിൻെ്് വെളിച്ചമായവന് വാതിലുകൾ തുറന്നു കൊടുക്കാം.  ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം 2000 വർഷങ്ങൾക്കു മുമ്പ് മാനവജാതിക്കുവേണ്ടി ഒരു നീതി സൂര്യനായി ഭൂജാതനായി. ഇനിയും ഒരു സാന്താക്ലോസ് വരവിനപ്പുറമായി, സ്വന്ത രക്ഷകൻെ്് വരവിനായി കാത്തിരിക്കാം!
 ഈ ക്രിസ്തുമസിൽ ക്രിസ്തു നിറഞ്ഞു നിൽക്കട്ടെ.! 


പാസ്റ്റർ മാത്യു വർഗീസ് ഡാളസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.