PRAVASI

കുട്ടപ്പന്റെ അമേരിക്കയും! പിന്നെയൊരു നാടും!

Blog Image

കട്ടിലിൽ കിട്ടിയ കട്ടൻ കാപ്പി, കണ്ണുതുരുമ്മി മോന്തി കുടിച്ചുകൊണ്ട് കുട്ടപ്പൻ പറഞ്ഞു, കൊടും തണുപ്പാണ് വെളിയിൽ, കുറച്ചു നേരം കൂടി കയ്യും കെട്ടി കിടന്നുറങ്ങയാൽ കൊള്ളാം, നടക്കൂല.  ജോലിക്ക് പോകണമല്ലോ, ഇതൊന്നും വേണ്ടായിരുന്നു. എന്തിനാണാവോ ഇവിടെ വന്ന് പെട്ടത്?  ഇതിനിടയിൽ ഭാര്യ പുലമ്പുന്നുണ്ടായിരുന്നു, ഇത്രയും നാളായി അമേരിക്കയിൽ വന്നിട്ടും, ഒരു മാറ്റവും ഇല്ല, ഇപ്പോഴും തനി പഴഞ്ചൻ നാടൻ രീതി.  എല്ലാം ഇരിപ്പിടത്തിൽ കിട്ടണം, ഇതെന്തൊരു കൂത്താണ് . കുട്ടപ്പന് ജോലിക്കു പോകുവാൻ സമയമായെങ്കിലും വലിയ താല്പര്യം ഒന്നും കാണിക്കുന്നില്ല, എല്ലാം പതുക്കെ, പതുക്കെ, സാ, സാ മട്ടിൽ.  നാട്ടിൽ പണ്ട് പൊതുമരാമത്ത് വകുപ്പിൽ സർക്കാർ ഉദ്യോഗസ്ഥൻ ആയിരുന്നു.  പ്രത്യേകിച്ച് വകുപ്പുകൾ ഒന്നും അന്ന് ഉണ്ടായിരുന്നില്ല. വല്ലപ്പോഴും ഒക്കെ ജോലി സ്ഥലത്തു പോയി കറങ്ങി നടന്നുള്ള പരിചയം മേത്രമേ കുട്ടപ്പന് ഉണ്ടായിരുന്നുള്ളൂ. അവിടെല്ലാം പുനലൂര് പാസഞ്ചർ ട്രെയിനിൻെ്് വേഗത്തിലാണ് കാര്യം നീങ്ങിയത്.   ഇതൊക്കെ ഓർത്ത് ഇടയ്ക്കിടയ്ക്ക് കുട്ടപ്പൻ ആവർത്തിച്ച് പറയും, അമേരിക്കയിൽ വരണ്ടായിരുന്നു.  സമയത്ത് പോകണം, വരണം, ജോലിക്ക് കേറണം. നമ്മുടെ നാട്ടിൽ എന്തൊരു സുഖമാണ്.   ഇന്ത്യൻ ടൈമിൽ മാത്രം പോയും, വന്നും, ജോലി ചെയ്തും, പരിചയമുള്ള കുട്ടപ്പന് ഇപ്പോൾ അമേരിക്കനിസം ആകപ്പാടെ ഒരുതരം അലോശരം ആയി മാറി.  ഒത്തിരി നാൾ ഒരു പണിയും കിട്ടാതെ വീട്ടിൽ കുത്തിയിരുന്നെങ്കിലും, ഭാര്യയുടെയും, മറ്റാരുടെയൊക്കെയോ പ്രാർത്ഥനകൾ കൊണ്ട്, ഒരു പ്രാർത്ഥനയിലും വിശ്വാസമില്ലാത്ത കുട്ടപ്പന് അമേരിക്കയിൽ അങ്ങനെ കപ്പലുണ്ടാക്കുന്ന കമ്പനിയിൽ ജോലി കിട്ടി. 

കുട്ടപ്പൻെ്്  കമ്പനി ജോലി, അൽപ്പം കട്ടിയാണ്, നീണ്ട എട്ടു മണിക്കൂറുകൾ നിൽക്കണം, നടക്കണം, എടുക്കണം, പെറുക്കണം, അടുക്കണം, പോകണം ഇങ്ങനെ ഇടതടവില്ലാതെ ജോലി ചെയ്തു കൈകൾ തളർന്നു, കാലുകൾ കുഴഞ്ഞു.  ഇത്രയും തിരക്കുപിടിച്ച ജോലിക്കിടയിലും, കുട്ടപ്പൻ  ഇടയ്ക്കിടയ്ക്ക് എല്ലാം മറന്ന് ഫോണിൽ തോണ്ടി നിൽക്കും.  സൂപ്പർവൈസർ പലതവണ ജോലിക്ക് താമസിച്ചു വരുന്നതും, ഫോണിൽ  തോണ്ടുന്നതും നിർത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.  അതൊക്കെ കേൾക്കുമ്പോൾ കുട്ടപ്പന് ഹാല് ഇളകാറുണ്ടെങ്കെിലും, ആംഗലേയ ഭാക്ഷ തഥൈവ ആയതുകൊണ്ട് ഒന്നും മറുപടി പറയാറില്ല.  പണ്ട് നാട്ടിൽ ഇഷ്ടമുള്ള ഭക്ഷണം, ഇഷ്ടംപോലെ കഴിച്ച്, ഇഷ്ടമുള്ള സമയത്ത് ജോലിക്ക് പോയി, വൈകുന്നേരംവരെ ഓഫീസിൽ കുത്തിയിരുന്ന് ഫോണിൽ തോണ്ടിയതും, ഇഷ്ടമുള്ള ഇടത്തെല്ലാം കറങ്ങി നടന്ന് സമയം കളഞ്ഞതും ഓർത്ത് ജോലി വലിച്ചെറിയുവാൻ  പലപ്പോഴും ഒരുങ്ങിയിട്ടുണ്ട്.  എങ്കിലും ഭാര്യയുടെ സമ്മർദ്ദത്തിന് വഴങ്ങി ഒന്നും തൽക്കാലം ചെയ്തില്ല.

കപ്പയും, കപ്പപ്പുഴുക്കും പണ്ട് മുടങ്ങാതെ കഴിച്ചിരുന്ന കുട്ടപ്പൻ, കപ്പൽ ജോലിക്കാരൻ ആയി മാറിക്കഴിഞ്ഞപ്പോൾ തൻെ്് ഡയറ്റ് ലോകത്തിന് ചെറിയ മാറ്റങ്ങൾ ഒക്കെ വരുത്തി.  ഇപ്പോൾ ബർഗറും, പിസ്സായും, കൊക്കോ കോളയും ഒക്കെ മാറി, മാറി മുടങ്ങാതെ അടിക്കും.   ഇതൊക്കെ കൊണ്ട് അല്പം കുടവയറും, കൊളസ്ട്രോളും കൂടിയിട്ടുണ്ട്, നടക്കുവാനൊക്കെ അല്പം കിതപ്പും പിടിപെട്ടു.  കുട്ടപ്പൻെ്് പിസ്സാ ലോകം ഈ  ഉള്ളവനെയും പുറകോട്ട് നടത്തി.  ഒത്തിരിം വർഷങ്ങൾക്കു മുമ്പ്, ഒരു അമേരിക്കൻ സുഹൃത്ത് ഭക്ഷണം കഴിക്കുവാൻ ഹോട്ടലിൽ കൊണ്ടുപോയതും, പീസ്സാ ഇഷ്ടമാണോ എന്ന് ചോദിക്കുന്നതും, എന്താണ് പീസ്സാ എന്ന് ഒരു എത്തും പിടിയും ഇല്ലാതെ വരട്ടെ എന്ന് പറഞ്ഞതും, ഓർമ്മയിൽ ഓടിയെത്തി.  സംഭവം മുന്നിലെത്തി എടുക്കുവാൻ ശ്രമിച്ചപ്പോൾ അകപ്പാടെ ഒരു വലിച്ചിലും, ഇഴച്ചിലും.  ഞെട്ടിപ്പോയി ഇത് എന്ത് ചക്ക അരക്കു കൊണ്ട് ഉണ്ടാക്കിയതാണോ?  ചിന്തിച്ച് കൈ പുറകോട്ട് വലിച്ച് എന്തെന്ന് ചോദിച്ചപ്പോൾ, കൂട്ടുകാരൻ ചീസ്സ്  പറഞ്ഞെങ്കിലും, ഒരു പിടിയും കിട്ടാതെ അന്തം വിട്ട് ഇരുന്നതും  മനസ്സിൽ മായാതെ കിടക്കുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം ബഹുമാനപ്പെട്ട കുട്ടപ്പൻ ഒരു പ്രഖ്യാപനം നടത്തി നാളെ നാട്ടിലേക്ക് മടങ്ങി പോവുകയാണ്, അമേരിക്ക മടുത്തു, ഇവിടെ ഒന്നും ശരിയല്ല, നമ്മുടെ നാടാണ് ജീവിക്കുവാൻ ഏറ്റവും നല്ലത് . കേട്ടപ്പോൾ ഭാര്യയും, കൂട്ടുകാരും  അന്താളിച്ചെങ്കിലും, ആരുടെയും വാക്കുകൾക്ക് ചെവി കൊടുക്കാതെ കുട്ടപ്പൻ അമേരിക്ക വിട്ടു.  അങ്ങനെയൊരു സുപ്രഭാതത്തിൽ കോട്ടയത്ത് എത്തിച്ചേർന്നുർന്നു. ആദ്യദിനങ്ങളിൽ ഭയങ്കര സന്തോഷം തോന്നി. എന്തൊരു സ്വീകരണം, പലരും വരുന്നു, പോകുന്നു, കാര്യങ്ങൾ അന്വേഷിക്കുന്നു, എല്ലാം അതിഗംഭീരം!

സ്കൂളിൽ പഠിക്കുന്ന കാലം മുതൽ, മനസ്സിൽ കൊണ്ടുനടന്ന ഒരു സ്വപ്നം ഇപ്പോൾ പുറത്തിടണമെന്ന് കുട്ടപ്പന് തോന്നുകയാണ്.  സ്ഥാനാർത്ഥിയാകണം, തെരഞ്ഞെടുപ്പിൽ മത്സരിക്കണം. എങ്ങനെയും ഫോർ, ത്രീ പീപ്പിൾസ് അറിയണം, കുറച്ച് കാശുണ്ടാക്കണം.  കൂട്ടുകാരോട് കൂടി ആലോചിച്ചപ്പോൾ, ഒട്ടും താമസിക്കേണ്ട എന്നുകൂടെ കേട്ടപ്പോൾ,  ബഹു സന്തോഷം.  അങ്ങനെ നമ്മുടെ അമേരിക്കൻ മലയാളി, കുട്ടപ്പൻ കേരളത്തിൻെ്് മണ്ണിൽ, കോട്ടുമിട്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ അര കെട്ടി, കാശും കെട്ടിവെച്ച്, ഒത്തിരി കൂട്ടുകാരുടെ പിന്തുണയോടെ ഗോദയിൽ ഇറങ്ങി.  

ഇലക്ഷൻ പ്രചരണം ഗംഭീരമായി നടക്കുന്നു.  ഒരു ദിവസം വീടുകൾ കയറി ഇറങ്ങി കുട്ടപ്പനും സംഘവും, കുത്തനെയുള്ള ഇറക്കത്തിങ്കൽ എത്തി. പതുക്കെ, പതുക്കെ കാല് വെച്ച് നീങ്ങിയ കുട്ടപ്പൻ പെട്ടന്ന് കാല് തെറ്റി, കൂപ്പുകുത്തി മലക്കം മറിഞ്ഞു.  പെട്ടെന്ന്  ആരൊക്കെയോ ചേർന്ന്, അകലെ കിടന്ന ഓട്ടോയിൽ വലിച്ചുകയറ്റി, അകലെയുള്ള ആശുപത്രിയിൽ എത്തിയപ്പോൾ കുട്ടപ്പൻ വേദന കൊണ്ട് പുളയുകയായിരുന്നു.  ഡോക്ടർ പറഞ്ഞു ഇടത്തേ കാലിന് ഒടിവ് ഉണ്ട് .  മൂന്ന് മാസം എങ്കിലും കിടക്കണം, ആ വാക്കുകൾ കേട്ടപ്പോൾ ഞെട്ടി വിറച്ചു, കട്ടിലിൽ മലർന്നു കിടന്നു.  വേദന കലശൽ, മരുന്നു വാങ്ങിക്കൊടുത്തെങ്കിലെ ചികിത്സ കിട്ടൂ, എന്തൊരു ബുദ്ധിമുട്ട്.  അപ്പോൾ അറിയിപ്പ് വന്നു.  പെട്ടെന്ന് സർജറിയുണ്ട്, സൂചിയും, നൂലും വാങ്ങാനും, രക്തം കയറ്റുവാനും കാശ് കെട്ടിവയ്ക്കണം.  അമേരിക്കയിൽ ജോലി ചെയ്തു കൈ കുഴഞ്ഞ കുട്ടപ്പൻെ്് കൈ, ഇപ്പോൾ കാശു പെറുക്കി കുഴയുകയാണ്.  വേദന ഒട്ടും കുറയുന്നില്ല, ആരോ വാതിലിൽ മുട്ടുന്നു, ഡോക്ടർ വന്നിട്ടുണ്ട്, ഇപ്പോൾ തന്നെ സർജറി ചെയ്യണം  തിയറ്ററിലോട്ട് കൊണ്ടുപോവുകയാണ്. ഏത് തീയേറ്ററാണ്? പണ്ട് സിനിമകൾ കണ്ടു നടന്ന കാലത്ത്, തിയേറ്ററുകൾ കയറിയിറങ്ങിയതും, അകത്തു കയറി കൂടാൻ മണിക്കൂറുകൾ വെളിയിൽ നിന്നതും, വേദനിക്കിടയിൽ ചിന്തയിൽ മിന്നി മറഞ്ഞു.  ഇതിനിടയിൽ ആരോ തന്നെ ഓപ്പറേഷൻ തിയേറ്ററിലേക്ക് തള്ളിക്കയറ്റി.  എത്ര സമയം കിടന്നു എന്ന് ആർക്കറിയാം?  സർജറി കഴിഞ്ഞു പുറത്തുകൊണ്ടുവന്നു, ബോധം തെളിഞ്ഞപ്പോൾ വേദന കലശം.  കാലിൽ തപ്പി നോക്കി ഒടിഞ്ഞ കാലിന് മാറ്റമൊന്നും ഇല്ല.  വലതുകാലിൽ കയ്യോടിച്ചപ്പോൾ അവിടെ വലിയൊരു കെട്ട്.  എന്താണെന്ന് ചോദിക്കുന്നതിനിടയിൽ നഴ്സ് പറഞ്ഞു, സർജറി ഒക്കെ കഴിഞ്ഞു, കുഴപ്പമൊന്നുമില്ല, ഒരു മൂന്ന് മാസം കിടക്കേണ്ടി വരും.  വേദന കടിച്ചമർത്തിക്കൊണ്ട്, ഞരങ്ങിക്കൊണ്ട് കുട്ടപ്പൻ ചോദിച്ചു എന്തിനാണ് എൻെ്്  വലതുകാൽ കെട്ടിവച്ചിരിക്കുന്നത്?.  അത് സർജറിയുടെ കെട്ടാണ് .  മറുപടി കേട്ട് ഹൃദയം നിലയ്ക്കുമോ എന്ന് കുട്ടപ്പന് തോന്നി.    ഒരു തേങ്ങലോടെ കുട്ടപ്പൻ പറഞ്ഞു ഒടിഞ്ഞത് എൻെ്് ഇടതുകാല്,  നിങ്ങൾ സർജറി ചെയ്തത് എൻ്റെ വലതുകാല്ല്.   ഇതു കേട്ടിട്ട് ഒരു കൂസലും ഇല്ലാതെ നേഴ്സ് പറഞ്ഞു, ഓ സാരമില്ല, ഡോക്ടർ തിരക്കിലായിരുന്നതുകൊണ്ട് പറ്റിയ അബദ്ധം ആയിരിക്കും.  എങ്കിൽ നാളെ നമുക്ക് ഇടതുകാലിൽ സർജറി ചെയ്യാം.  ഒരു 2 ലക്ഷം രൂപ കൂടി പെട്ടെന്ന് കെട്ടിവെക്കണം. ഇത് കേട്ട മാത്രയിൽ കാതിന് തരിപ്പും, ഹൃദയമിടിപ്പ് 
വർദ്ധിക്കുവാനും തുടങ്ങി.  ഡോക്ടറോട്  സംസാരിക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ  നഴ്സ് പറയുന്നു, ഡോക്ടർ സാർ തിരക്കിലാണ്, മൂന്ന് ഓപ്പറേഷൻ ഇനിയും ബാക്കിയുണ്ട് .  ഇതും പറഞ്ഞ് വാതില് വലിച്ചെടച്ച് നേഴ്സ് പുറത്തേക്കു പോയി.  കുട്ടപ്പൻെ്് അടുത്ത ആരുമില്ല.  കണ്ണുകൾ നിറഞ്ഞ് ഒഴുകുവാൻ തുടങ്ങി.  ആശുപത്രി കിടക്കയിൽ വിറങ്ങലിച്ച് മലർന്നുകിടക്കുമ്പോൾ കുട്ടപ്പൻെ്് പേഴ്സിൻെ്് കനം വീണ്ടും, വീണ്ടും കുറയുവാൻ തുടങ്ങി.  ഒപ്പം കൂട്ടുകാരുടെ  എണ്ണവും കുറഞ്ഞു.  എല്ലാം കടിച്ചമർത്തി കട്ടിലിൽ കിടക്കുമ്പോൾ കുട്ടപ്പൻ പറഞ്ഞു, അമേരിക്കയിൽ ഒരു ചില്ലികാശും കെട്ടിവെക്കാതെ എന്തെല്ലാം ചികിത്സകൾ, എത്ര നല്ല ചികിത്സ.  ഇപ്പോൾ കാലിൻെ്് വേദനയെക്കാൾ  ഭയാനകം മനസ്സിൻെ്് വേദനയാണ് .   ഇതെല്ലാം കൊണ്ട് സ്ഥാനാർത്ഥി മോഹത്തിൻെ്് യും ചിറ കൊടിഞ്ഞുവീണു ആ ആശുപത്രി മുറിക്കുള്ളിൽ. 


 മാസങ്ങൾ പിന്നിട്ടു കുട്ടപ്പൻ ഇപ്പോൾ പഴയ രീതിയിൽ കുറച്ചൊക്കെ കാര്യങ്ങൾ ചെയ്യുവാൻ തുടങ്ങി. അങ്ങനെ ഇരിക്കവേ ഒരു ദിവസം ആകപ്പാടെ ശരീരത്തിന് ഒരു തളർച്ച, വല്ലാത്തൊരു ക്ഷീണവും, വിറയലും.  വീട്ടിൽ ആരുമില്ല ഫോൺ എടുത്ത്  അയലത്തെ അന്തോണിച്ചനെ തുടരെ, തുടരെ വിളിച്ചു. ഒടുവിൽ ഫോൺ എടുത്തു, എന്താ കാര്യം എന്ന് ചോദിച്ചപ്പോൾ, ഒന്ന് സഹായിക്കണം ഓടിവരണമെന്ന് ദയനീയമായി പറഞ്ഞു.  ഇപ്പോൾ വരാം എന്നു പറഞ്ഞ അന്തോണിച്ചൻ ഏതോ ഒരു സമയത്ത് വന്നെത്തി, തൻ്റെ വാഹനത്തിൽ കുട്ടപ്പനെ അങ്ങ് അകലെയുള്ള ആശുപത്രിയിൽ എത്തിച്ചു.  അഞ്ചുദിവസം കിടന്നു, പുറത്ത് ഇറങ്ങിയപ്പോൾ 5 ലക്ഷം രൂപയുടെ ബില്ല് കയ്യിൽ വീണു. ബില്ല് കണ്ട് അന്തം വിട്ട് താഴെ വീഴാതിരിക്കുവാൻ കുട്ടപ്പൻ അടുത്തുള്ള തൂണിൽ എത്തിപ്പിടിച്ചു.  പേഴ്സിൽ ഉള്ള അവസാനത്തെ കാശും, പെറുക്കി കൊടുത്ത് പടിയിറങ്ങുമ്പോൾ ആരോട്ന്നില്ലാതെ പറഞ്ഞു,  ഇത് കൊള്ളയാണ്, മനുഷ്യത്വം തൊട്ടു തീണ്ടാത്തവർ.  

വേറൊരു സമയത്ത് വളരെ തിരക്ക് പിടിച്ച് കുട്ടപ്പൻ കൊടുങ്ങല്ലൂർക്ക് യാത്ര ചെയ്യുമ്പോൾ തൃശ്ശൂർ പട്ടണത്തിൽ ഒത്തിരി വട്ടം കറങ്ങി, ത്രിശങ്കു സ്വർഗ്ഗം കണ്ട്, എറണാകുളത്തെത്തിയപ്പോൾ, ഓട്ടോറിക്ഷയെക്കാൾ വലിപ്പമുള്ള കൊതുകുകൾ അടുത്തുകൂടി.  അന്ന് പനിപിടിച്ച് വിറച്ചു കിടന്നപ്പോൾ ആരോ പറഞ്ഞു, അത് സാധാ പനി അല്ല തക്കാളിപനീയാണ്. അന്നുമുതൽ തക്കാളി കഴിക്കുന്നതും എന്നെന്നേക്കുമായി നിർത്തി.   രാഷ്ട്രീയ പാർട്ടികളുടെ പെട്ടെന്ന് പെയ്യുന്ന കുത്തനെയുള്ള മഴ പോലെ തട്ടിക്കൂട്ടുന്ന ബന്ദ് കലാപരിപാടി കൊണ്ട് എത്ര, എത്ര സമയങ്ങളിൽ വഴിയിൽ വിയർത്തു കുളിച്ചു കിടന്നു.  ബന്ധുക്കളുടെ മരണാനന്തര ശുശ്രൂഷകൾക്കും, കല്യാണത്തിനും പോകുവാൻ കഴിയാതെ കുട്ടപ്പൻ കുഴങ്ങിയ സമയങ്ങൾ അനവധി.  ഇതൊക്കെ സഹിക്കുവാനും, ഓർക്കുവാനും തുടങ്ങിയപ്പോൾ നമ്മുടെ അമേരിക്കൻ മലയാളി പറയുവാൻ തുടങ്ങി, എല്ലാം മടുത്തു, എങ്ങനെയെങ്കിലും ഇനി ഒന്ന് അമേരിക്കയിൽ തിരിച്ചു പോയാൽ  മാത്രം മതി.

കേരളത്തിൻെ്് മണ്ണിൽ പറന്നിറങ്ങിയ അന്ന് തുടങ്ങി കഷ്ടകാലം,  എല്ലാം വിധിയെന്ന് ഇടയ്ക്കിടയ്ക്ക് ഓർത്ത് നെടുവീർപ്പിട്ടു. കാശ് തീർന്നു, കടവും കയറി മൂടി, പകരം കിട്ടിയത് കൂട്ടുകാര് എല്ലാവരും ഒന്നൊന്നായി പൊഴിഞ്ഞു മാറി, കാലൊടിഞ്ഞു, തക്കാളിപനിയും, എലിപ്പനിയും എന്ന് വേണ്ട സർവ്വത്ര കഷ്ടം.  അപ്പൻ പണിത കൊച്ചൊരു വീട് കിട്ടിയ വിലക്ക് കൊടുക്കേണ്ടി വന്നു കടം വീട്ടുവാൻ, ചികിത്സ ചിലവ് ഒത്തിരിയായിരുന്നു.  എല്ലാം കഴിഞ്ഞപ്പോൾ കുട്ടപ്പന് മതിയായി  ഇനി വേഗം മടങ്ങി പോകണം. കയ്യിലുള്ള അവസാനത്തെ കാശും മുടക്കി, കിട്ടിയ വിമാനത്തിന് ടിക്കറ്റും എടുത്ത് വിമാനത്താവളത്തിൽ കുത്തിയിരിക്കുമ്പോൾ, എയർ ഇന്ത്യയുടെ അറിയിപ്പ് വന്നു, പറക്കുവാൻ ഇന്ധനം ഇല്ലാത്തതുകൊണ്ട് മൂന്നുദിവസം കഴിഞ്ഞേ യാത്ര ഉള്ളൂ. കേട്ടപ്പോൾ ദുഃഖം തോന്നി.  ഇനിയും ഞാൻ എന്തെല്ലാം സഹിക്കണം? ആരോടെന്നില്ലാതെ ചോദിച്ചു. വിമാനത്താവളത്തിൻെ്് തണുത്ത സിമൻെ്് തറയിൽ പറക്കുവാൻ ഉഴവും കാത്ത് ചുരുണ്ടു കൂടി കിടന്നു.  അങ്ങനെ ഒരു വിധത്തിൽ  കുട്ടപ്പൻ അഞ്ചാം ദിവസം അമേരിക്കയിൽ വന്നിറങ്ങി. 

പഴയ പെട്ടിയും വലിച്ച് ഒരു വിധത്തിൽ പുറത്തിറങ്ങി കൂട്ടിക്കൊണ്ടു പോകുവാൻ ഭാര്യ വരുമെന്ന് പ്രതീക്ഷിച്ചു കണ്ണുകൾ പരതിഎങ്കിലും ആരെയും കാണുന്നില്ല.  ഫോണെടുത്തു വിളിക്കുവാൻ ശ്രമിച്ചപ്പോൾ മനസ്സിലായി കണക്ഷനും ഇല്ല.  ആറുമാസത്തിനു ശേഷമാണ് വീണ്ടും മടങ്ങി വരുന്നത്.  ഒരു കാശും കയ്യിലില്ല, ഇനി എങ്ങനെ എന്ന് ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ, ആരോ വെച്ച് നീട്ടിയ ഫോൺ കയ്യിൽ എടുത്തു വീട്ടിലേക്ക് വിളിച്ചു, എടീ അന്നക്കുട്ടി ഇത് ഞാനാണ്, നിൻെ്് കുട്ടപ്പൻ.  മറു തലയ്ക്കൽ നിന്ന് കേട്ട ശബ്ദം വീണ്ടും ഞെട്ടിപ്പിച്ചു. അതിന് ഞാനെന്തു വേണം, പോയിട്ട് വർഷം  ഒന്നായില്ലേ?  എന്തെങ്കിലും അന്വേഷിക്കുന്നുണ്ടായിരുന്നുവോ?  അവിടെ തന്നെ നിന്നോ, അല്ലെങ്കിൽ വല്ല കൂട്ടുകാരെയും വിളിക്ക്. കേട്ടപ്പോൾ കൈകൾ വിറച്ചു, ഫോൺ താഴെ പോകുമോ എന്ന് ചിന്തിച്ചു മടക്കി കൊടുത്തു.  അടുത്തുള്ള തൂണിൽ ഒരു നിമിഷം ചാരി നിന്നു. 

നൂറു നൂറു ചിന്തകൾ മനസ്സിൽ കടന്നുവന്നു. ഇരുട്ടു കൂടുന്നു, സമയം വൈകുന്നു.  ഇങ്ങനെ ചിന്തിച്ച്  അന്താളിച്ചു നിൽക്കുമ്പോൾ ആരോ തന്നോട് സംസാരിക്കുന്നതു പോലെ തോന്നി,  സ്വന്ത വിവേകത്തിൽ ഊന്നരുത് , നിൻെ്് എല്ലാ വഴികളിലും അവനെ നിനച്ചു കൊള്ളുക (സദ്യ3:5-6).  നിൻെ്് വഴി യഹോവയെ ഭരമേൽപ്പിക്കുക, അവനിൽ തന്നെ ആശ്രയിക്കുക, അവനത് നിർവഹിക്കും (സങ്കീർത്തനം 37: 5)  ഒരു മനുഷ്യൻെ്് വഴിയിൽ യഹോവയ്ക്ക് പ്രസാദം തോന്നിയാൽ അവൻ തൻെ്് ഗമനത്തെ സ്ഥിരമാക്കും (സങ്കീർത്തനം 37: 23).   മുമ്പിൽ ഇപ്പോൾ ശൂന്യതയും, നിരാശയും മാത്രം.  പെട്ടെന്ന് കുട്ടപ്പൻ ഒരു തീരുമാനമെടുത്തു, ഇല്ല ഇനിയൊരിക്കലും അമേരിക്ക എന്ന മനോഹര രാജ്യത്തെ അധിക്ഷേപിക്കുകയില്ല.  ഈ സമ്പന്ന ഭൂമിയിൽ അനുഗ്രഹത്തിൻെ്് യും, നന്മയുടെയും വാതിലുകൾ ഇനിയും ദൈവം തുറക്കും.  ഇങ്ങനെ ചിന്തിച്ച് സമയം എത്ര പോയെന്ന് അറിയില്ല, തല പൊക്കി നോക്കിയപ്പോൾ, അതാ ഒരു കാർ തൻ്റെ് അടുക്കലേക്ക് വരുന്നു, അതേ ഭാര്യ അന്നക്കുട്ടി. പെട്ടിയും വലിച്ചു കൊണ്ട് കാറിനടുത്തേക്ക് കുട്ടപ്പൻ പതുക്കെ, പതുക്കെ നടന്നു നീങ്ങിങ്ങി. 

ഗുണപാഠ:ം:  അക്കരപ്പച്ച യാഥാർത്ഥ്യമല്ല, അതു വെറും മരീചിക അത്രേ.  ദൈവം നട്ടിരിക്കുന്ന ഇടത്ത് വളർന്ന് ഫലം കായ്ക്കുക.  ഇവിടുത്തെ ബന്ധങ്ങൾ ഉലയും, 
അടർന്ന്  മാറും!

പാസ്റ്റർ മാത്യു വർഗീസ് ഡാളസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.