PRAVASI

വീണ ജോർജ്ജ് രാജി വെക്കേണ്ടെന്ന് ലത്തീൻ സഭ

Blog Image

ആരോഗ്യമന്ത്രി വീണാ ജോർജിന് പിന്തുണയുമായി ലത്തീൻ സഭ. രാജി വയ്ക്കേണ്ടതില്ലെന്ന് ലത്തീൻ സഭയുടെ മുഖപത്രമായ ജീവനാദത്തിൽ ലേഖനം. കോട്ടയം മെഡിക്കൽ കോളജിൽ അപകടം നടന്ന് അരമണിക്കൂറിനുള്ളിൽ മന്ത്രി സ്ഥലത്തെത്തിയത് കാണാതെ പോകരുതെന്ന് ലത്തീൻ സഭയുടെ മുഖപത്രമായ ജീവനാദത്തിൽ ഫാ. സേവ്യർ കുടിയാംശേരി എഴുതുന്നു.

മന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം അനാവശ്യമാണ്. ഇതിനപ്പുറം ഉണ്ടായിട്ടും രാജി വയ്ക്കാത്ത മന്ത്രിമാരും മുഖ്യമന്ത്രിമാരും നമുക്കുണ്ട്. പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് എന്തിനെന്ന് വ്യക്തമാക്കണമെന്നും ലേഖനത്തിൽ ആവശ്യപ്പെടുന്നു. ഇത് വിവാദങ്ങൾ വേവിച്ചു കഞ്ഞി കുടിക്കുന്ന കാലമാണ്.

മന്ത്രി അവസരത്തിനൊത്ത് പക്വത കാട്ടിയില്ലെന്ന് പറയുന്ന ലേഖനത്തിൽ, അതിന് രാജി വേണ്ടതില്ലെന്നും പറയുന്നു. ആരോഗ്യ രംഗത്ത് കേരളം മുന്നിലാണ്. ആ കരുത്ത് തകർക്കരുതെന്നും ലത്തീൻ രൂപതാ വക്താവ് ലേഖനത്തിൽ പറയുന്നു. കോട്ടയം മെഡിക്കൽ കോളജ് അപകടത്തിന് പിന്നാലെ മന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിലാണ്.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.