കൈപ്പുഴ വഞ്ചിപ്പുരയിൽ ജെയ്‌മോൻ - സിമി ദമ്പതികളുടെ പുത്രി ലിസ് ജേക്കബ് മിസ് സൗത്ത് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഒക്ടോബർ നാലിന് ബംഗളുരുവിൽ വച്ച് നടന്ന മത്സരത്തിൽ ആന്ത്രപ്രദേശ് , കർണാടക, കേരള, തമിഴ്‌നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 22 മത്സരാര്ഥികളിൽ നിന്നാണ് ലിസ് തിരഞ്ഞെടുക്കപ്പെട്ടത്. 2022 ജനുവരിയിൽ മിസ് കേരള ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
MSW സൈക്കിയാട്രീ ബിരുദധാരിയാണ്
24 കാരിയായ ലിസ്. ജേക്കബ്, സന, യോഹാൻ, യാര എന്നിവരാണ് സഹോദരങ്ങൾ.

