PRAVASI

നയാഗ്രയിൽ കേരള സർക്കാരിന്റെ അംഗീകാരമുള്ള മലയാളം പാഠ്യപദ്ധതി പാന്തേഴ്സ് നന്മ മലയാളം ജനുവരി 24 വ്യാഴാഴ്ച തുടക്കമാകും

Blog Image

നയാഗ്ര പാന്തേഴ്സിന്റെ 'പാന്തേഴ്സ് നന്മ മലയാളം'
എന്ന പ്രോജക്ടിന്റെ ഭാഗമായി,
കേരള സർക്കാരിന്റെ കീഴിലുള്ള കേരള സംസ്കാരിക വകുപ്പിന്റെ മലയാളം മിഷൻ മലയാളം പാഠ്യപദ്ധതിയുടെ ക്ലാസുകൾ 2025 ജനുവരി 24 വ്യാഴാഴ്ച ആരംഭിക്കും. മലയാളം മിഷന്റെ പരിശീലനം ലഭിക്കുന്ന അധ്യാപകർ ആയിരിക്കും  പാന്തേഴ്സ് നന്മ മലയാളം പഠനത്തിന് നേതൃത്വം വഹിക്കുന്നത്, കൂടാതെ കോഴ്സ് പൂർത്തിയാക്കുന്ന   വിദ്യാർഥികൾക്ക് കേരള സർക്കാരിന്റെ മലയാളം മിഷന്റെ സർട്ടിഫിക്കറ്റും കൊടുക്കുന്നതായിരിക്കും. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ 6 മണി മുതൽ 8 മണി വരെ ആയിരിക്കും ക്ലാസുകൾ നടത്തപ്പെടുന്നത്.

ഇതിനു മുന്നോടിയായി 2025 ജനുവരി 3 വെള്ളിയാഴ്ച നടന്ന മെമ്പേഴ്സ് ഫാമിലി മീറ്റ് എന്ന പരിപാടിയിൽ കേരള സർക്കാരിന്റെ അംഗീകാരമുള്ള നയാഗ്ര പാന്തേഴ്സ് നന്മ മലയാളം പ്രൗഢഗംഭീര സദസ്സിൽ വച്ച് കേരള സർക്കാരിന്റെ സംസ്ക്കാരിക വകുപ്പിന്റെ കീഴിലുള്ള മലയാളം മിഷൻ ഡയറക്ടർ ആയ മുരുകൻ കാട്ടാക്കട  വീഡിയോ സന്ദേശം വഴി ഉദ്ഘാടനം ചെയ്തിരുന്നു. ഒപ്പം നയാഗ്ര പാന്തേഴ്സ് പ്രസിഡണ്ട് ഡെന്നി കണ്ണൂക്കാടൻ,  ബോർഡ് ചെയർമാൻ തോമസ് ലൂക്കോസ് (ലൈജു), എക്സ് ഒഫീഷ്യൽ ആഷ്‌ലി ജെ മാങ്ങഴാ, ഡയറക്ടർ  ഷെജി ജോസഫ് ചാക്കുംകൽ, വൈസ് പ്രസിഡണ്ട് തോമസ് ഫിലിപ്പ്, സെക്രട്ടറി നിഖിൽ ജേക്കബ്,  ട്രഷറർ ബിബിൻ സെബാസ്റ്റ്യൻ, നയാഗ്ര പാന്തേഴ്സിന്റെ പ്ലാറ്റിനം സ്പോൺസർ (മോർട്ടഗേജ് അഡ്വൈസർ) രഞ്ജു കോശി  എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി, നയാഗ്ര പാന്തേഴ്സ് നന്മ മലയാളം  പ്രവേശനോത്സവം നടത്തി. ഒപ്പം മലയാളം മിഷൻ കാനഡ കോർഡിനേറ്റർ ജോസഫ് ജോൺ ആശംസ നേർന്നു സംസാരിച്ചു.

 മാതൃഭാഷയായ മലയാളത്തിനെ വടക്കേ അമേരിക്കയിൽ കുടിയേറിയ മലയാളികളുടെ ഇടയിലും, വരുന്ന തലമുറയിലും പഠിപ്പിക്കാനും ഇഷ്ടപ്പെടുത്താനും വേണ്ട പരിപാടികൾ ഒരുക്കി, മലയാളംസംസ്കാരം നിലനിർത്തുന്ന പദ്ധതിയാണ് പാന്തേഴ്സ് നന്മമലയാളം.
മലയാളികൾ താമസിക്കുന്ന  വടക്കെ അമേരിക്കയിലെ നഗരങ്ങളിൽ, പ്രാദേശികമായിട്ടുള്ള സംഘടനകളുമായി കൈകോർത്ത് മലയാളം പഠിപ്പിക്കുന്നതോടപ്പം മലയാളത്തിനെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും ഒരുക്കുക. വടക്കെ അമേരിക്കയിൽ  വളരുന്ന എഴുത്തുകാരെയും, പ്രാസംഗികരെയും, കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുക,
മലയാളരംഗത്ത് പ്രസിദ്ധരായിട്ടുള്ള കലാകാരന്മാരെയും, എഴുത്തുകാരെയും  വടക്കേ അമേരിക്കയിൽ പരിചയപ്പെടുത്തുക എന്നിവയാണ് നയാഗ്ര പാന്തേഴ്സ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് പ്രസിഡണ്ട് ഡെന്നി കണ്ണൂക്കാടൻ അറിയിച്ചു.

 നൂറോളം രജിസ്റ്റേഡ് കുടുംബങ്ങളും 500ഓളം അംഗങ്ങളുമുള്ള നയാഗ്ര  പാന്തേഴ്സ് നോർത്ത് അമേരിക്കയിലെ, സംഘടനപാടവത്തിലും നേതൃത്വപാടവത്തിലും മറ്റുള്ളവർക്ക് ഏറ്റവും നല്ല മാതൃകയായ സംഘടനയായി ചുരുങ്ങിയ കാലം കൊണ്ട് നയാഗ്ര പാന്തേഴ്സ് മാറി. പ്രസിഡന്റ് ഡെന്നി കണ്ണൂക്കാടൻ, ബോർഡ് ചെയർമാൻ തോമസ് ലൂക്കോസ്, മറ്റു ഡയറക്ടർമാരായ  ഷെജി ജോസഫ് ചാക്കുംകൽ, ആഷ്‌ലി ജെ മാങ്ങഴാ, അനിൽ ചന്ദ്രപ്പിള്ളിൽ, എബിൻ മാത്യു, ലിജോ വാതപ്പിള്ളി, എൽഡ്രിഡ് കാവുങ്കൽ, ബിജു ജയിംസ്, അനീഷ് കുര്യൻ  വൈസ് പ്രസിഡണ്ട്  തോമസ് ഫിലിപ്പ്, നിഖിൽ ജേക്കബ് സെക്രട്ടറി  ട്രഷറർ ബിബിൻ സെബാസ്റ്റ്യൻ, ജോയിൻ സെക്രട്ടറി ലിറ്റി ലൂക്കോസ്, ജോയിൻ ട്രഷറർ  ജേക്കബ് പച്ചിക്കര, ജാക്സൺ ജോസ്, തങ്കച്ചൻ ചാക്കോ, ഡീന ജോൺ, അഭിജിത്ത് തോമസ്, റ്റിനേഷ് ജെറോം, ടെൽബിൻ തോമസ്, സ്റ്റാനി ജെ. തോട്ടം, ബിനോയ് അബ്രഹാം, ദിലീപ് ദേവസ്യ, മനു അബ്രഹാം,എൽവിൻ ഇടമന, ശ്രുതി തൊടുകയിൽ,അനീഷ് കുമാർ പി.ആർ, ജോർജ് തോമസ്, ഷിന്റൊ തോമസ്, ജോയ്‌സ് കുര്യാക്കോസ്, പ്രദീപ് ചന്ദ്രൻ, ബിജു അവറാച്ചൻ എന്നിവരാണ് പാന്തേഴ്സ് നന്മ മലയാളത്തിന് ചുക്കാൻ പിടിക്കുന്നത്.റിയൽറ്റർമാരായ പയസ് ജോസഫ് റോയ് ജോസഫ് എന്നിവരാണ്  നയാഗ്ര പാന്തേഴ്സിന്റെ മെഗാ സ്പോൺസേർസ്. നയാഗ്ര പാന്തേഴ്സിന്റെ പ്ലാറ്റിനം സ്പോൺസർ മോർട്ടഗേജ് അഡ്വൈസർ രഞ്ജു കോശിയും ഗോൾഡ് സ്പോൺസർ റോയൽ കേരള ഫുഡ്സും ആണ്. പാന്തേഴ്സ് നന്മ മലയാളം പാഠ്യപദ്ധതിയുടെ രജിസ്ട്രേഷനു വേണ്ടി ഡെന്നി കണ്ണൂക്കാടൻ 1 (647) 648-3735 ഡീന ജോൺ +1 (306) 501-7512 എന്നിവരെ ബന്ധപ്പെടാവുന്നതാണ്

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.