മഹേഷ് നാരായണൻ ചിത്രത്തിൽ ജോയിൻ ചെയ്ത് ലേഡി സൂപ്പർ സ്റ്റാർ നയൻതാര. ഇന്നാണ് താരം കൊച്ചിയിൽ നടക്കുന്ന ചിത്രത്തിന്റെ സെറ്റിലെത്തിയത്. മമ്മൂട്ടിക്കൊപ്പമുള്ള നയൻതാരയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഇതിനകം ശ്രദ്ധനേടി കഴിഞ്ഞു.
നയൻതാര-മമ്മൂട്ടി കോമ്പോ ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘എംഎംഎംഎൻ’. രാപ്പകൽ, ഭാസ്കർ ദ റാസ്കൽ, പുതിയനിയമം എന്നിവയായിരുന്നു മുൻപ് ഈ ജോഡികൾ ഒന്നിച്ച ചിത്രം. മെഗാസ്റ്റാറും ലേഡി സൂപ്പർ സ്റ്റാറും വീണ്ടും ഒന്നിക്കുമ്പോൾ സിനിമയെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾക്ക് ആക്കം ഏറുകയാണ്.
മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നുവെന്ന തരത്തിൽ തന്നെ ഏറെ ശ്രദ്ധനേടിയിരിക്കുന്ന ചിത്രമാണ് ‘എംഎംഎംഎൻ. ഇവരെ കൂടാതെ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുണ്ട്. കഴിഞ്ഞ ആഴ്ച നടി രേവതിയും ചിത്രത്തിൽ ജോയിൻ ചെയ്തിരുന്നു. രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറിന്‍ ഷിഹാബ്, പ്രകാശ് ബെലവാടി തുടങ്ങിയവരും മഹേഷ് നാരായണൻ പടത്തിന്റെ ഭാഗമാണ്.