ചിക്കാഗോ: മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 93-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ചിക്കാഗോയിലുള്ള സെന്‍റ് പീറ്റേഴ്സ്, സെന്‍റ് ജോര്‍ജ്, സെന്‍റ് മാര്‍ക്ക് ക്നാനായ എന്നീ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകകളുടെ സംയുക്താഭിമുഖ്യത്തില്‍ 2025 ഫെബ്രുവരി 8, 9 (ശനി, ഞായര്‍) തീയതികളില്‍ അറോറയിലുള്ള സെന്‍റ് മാര്‍ക്ക് ക്നാനായ യാക്കോബായ ഇടവകയുടെ ആഭിമുഖ്യത്തില്‍ (361 ങമൃശീി അ്ല, അൗൃീൃമ) ക്നാനായ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോക്ടര്‍ അയൂബ് മോര്‍ സില്‍വാനിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു. ഈ പെരുന്നാള്‍ ആഘോഷങ്ങളിലേക്ക് വിശ്വാസികളായ നിങ്ങളേവരും പ്രാര്‍ത്ഥനാപൂര്‍വം വന്ന് സംബന്ധിക്കണമെന്ന് സ്നേഹപൂര്‍വം താല്പര്യപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോജി കുര്യാക്കോസ് 847 571 4965, ജോജോ കെ. ജോയി 224 610 9652, റോഡ്നി സൈമണ്‍ 630 730 8218 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.