PRAVASI

ജോർജ് മണ്ണിക്കരോട്ടിനെ ലാന (ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) ആദരിച്ചു

Blog Image

ലാനയുടെ ആദ്യകാല പ്രവർത്തകനും, 2013- 15 വർഷങ്ങളിലെ വൈസ് പ്രസിഡണ്ടുമായി പ്രവർത്തിച്ചിരുന്ന പ്രശസ്ത എഴുത്തുകാരൻ ശ്രീ. ജോർജ് മണ്ണിക്കരോട്ടിനെ ആദരിച്ചു. 
 
1974 മുതൽ ന്യൂയോർക്കിലെയും തുടർന്ന് ഹൂസ്റ്റ്നിലെയും വിവിധ സാമൂഹ്യ സാംസ്കാരിക സാഹിത്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയാണ് ശ്രീ. ജോർജ്മണിക്കരോട്ട്. നോവലിസ്റ്റ്, പ്രഭാഷകൻ, ചരിത്രകാരൻ എന്നീ നിലകളിൽ ഏറെ പ്രശസ്തനാണ്.

അമേരിക്കയിൽ കുടിയേറിയ മലയാളം എഴുത്തുകാരുടെയും ഭാഷാപ്രവർത്തകരുടെയും കൃതികളെക്കുറിച്ചുള്ള ഒരു സമ്പൂർണ്ണ ചരിത്രം "അമേരിക്കയിലെ ആധുനിക മലയാള സാഹിത്യ ചരിത്രം"  എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിന് ശ്രീ.മണ്ണിക്കരോരോട്ടിന് സാധിച്ചു. ഭാഷാപഠിതാക്കൾക്കും ചരിത്രകാരന്മാർക്കും എന്നും ഒരു മുതൽക്കൂട്ടാണ് പ്രസ്തുത കൃതി.
 കൂടാതെ ജീവിതത്തിന്റെ കണ്ണീർ, അഗ്നിയുദ്ധം, അമേരിക്ക എന്നീ നോവലുകൾ, കേരളം ഉറങ്ങുന്നു, അകലുന്ന ബന്ധങ്ങൾ തുടങ്ങി നിരവധി കൃതികളുടെയും രചയിതാവാണ് ശ്രീ. ജോർജ് മണിക്കരോട്ട്. 

ലാന രൂപീകരണ സമയങ്ങളിലും അതിന്റെ വളർച്ചയിലും നേതൃത്വം നൽകുകയും ചെയ്തു. പത്രപ്രവർത്തകൻ എഴുത്തുകാരൻ സംഘാടകൻ അങ്ങനെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ മണ്ണിക്കരോട്ട് ഇപ്പോൾ തന്റെ ഭവനത്തിൽ വിശ്രമ ജീവിതം നയിക്കുന്നു. 

ലാന, ഹ്യുസ്റ്റൺ മലയാളം സൊസൈറ്റി, റൈറ്റേഴ്സ് ഫോറം ഹുസ്റ്റൺ, കേരള ലിറ്റററി സൊസൈറ്റി ഡാളസ് എന്നീ സംഘടനകളുടെ പ്രവർത്തകരും ചുമതലക്കാരും ഒന്നിച്ച് ശ്രീ. മണ്ണിക്കരൊട്ടിനെ സന്ദർശിക്കുകയും ലാനയുടെ ആദരവ് അറിയിക്കുകയും ചെയ്തു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.