PRAVASI

ഉര്‍വശി ‘യെസ്’ പറഞ്ഞു,മനോജ് കെ ജയൻ അനുഗ്രഹിച്ചു കുഞ്ഞാറ്റ സിനിമയില്‍

Blog Image

സിനിമാ താരങ്ങളായ മനോജ് കെ ജയന്റേയും ഉര്‍വശിയുടേയും മകളായ കുഞ്ഞാറ്റ എന്ന തേജലക്ഷമിയുടെ സിനിമ പ്രവേശനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇതിനു കാരണം കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചില്‍ മനോജ് കെ. ജയന്‍ മുന്‍ ഭാര്യയായ ഉര്‍വശിയെ കുറിച്ച് പറഞ്ഞ വാക്കുകളായിരുന്നു. പിരിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ഉര്‍വശിയോട് ബഹുമാനമാണ് എന്നാണ് നടന്‍ പറഞ്ഞത്. ഒപ്പം മകളുടെ സിനിമയിലേക്കുളള പ്രവേശനം പറഞ്ഞ് തേങ്ങികരയുകയും ചെയ്തു.
സുന്ദരിയായവള്‍ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് തേജലക്ഷമി സിനിമയിലേക്ക് അരങ്ങേറുന്നത്. ഏഴാം വയസില്‍ മകളുമായി ചെന്നൈയില്‍ നിന്നും നാട്ടിലേക്ക് വന്നത് മുതലുളള കാര്യങ്ങള്‍ മനോജ് കെ ജയന്‍ പറഞ്ഞു. കരിയറില്‍ ഗ്യാപ് എടുത്താണ് മകളെ നോക്കിയത്. നന്നായി പഠിപ്പിച്ച് ജോലി വാങ്ങി കൊടുത്ത് വിവാഹം കഴിപ്പിക്കണം എന്ന എല്ലാ അച്ഛന്‍മാരും കാണുന്ന സ്വപ്‌നമായിരുന്നു തനിക്കും. ഇതിനായി കരിയറില്‍ ഗ്യാപ് എടുത്തു. ബാംഗ്ലൂര്‍ വിട്ട് പഠിപ്പിച്ചു അവിടെ തന്നെ ജോലി ചെയ്യണമെന്ന് പറഞ്ഞു അതും സമ്മതിച്ചു. പല കമ്പനികളില്‍ ജോലി ചെയ്ത ശേഷമാണ് അഭിനയിക്കണം എന്ന ആഗ്രഹം ഭാര്യ ആശയോട് പറഞ്ഞത്. മകളുടെ ആഗ്രഹത്തിനാണ് പ്രധാനം അതുകൊണ്ട് അതിനും അനുമതി നല്‍കി.ഈ സിനിമയുടെ ഓഫര്‍ വന്നപ്പോള്‍ ആദ്യം പറഞ്ഞത് ചെന്നൈയില്‍ പോയി അമ്മ ഉര്‍വശിയോട് സംസാരിക്കണം അനുഗ്രഹം വാങ്ങണം എന്നാണ്. ദക്ഷിണേന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേത്രിയാണ് ഉര്‍വശി. അവര്‍ വേണ്ട എന്ന് പറഞ്ഞിരുന്നുവെങ്കില്‍ ഈ സിനിമ ഉപേക്ഷിക്കാനുള്ള തീരുമാനം ഉറപ്പായും എടുക്കുമായിരുന്നു. ഇത്രയേറെ മികച്ച സിനിമകള്‍ ചെയ്ത അവരുടെ അഭിപ്രായം ആണ് വലുതെന്നും കണ്ണിരോടെ മനോജ് കെ ജയന്‍ പറഞ്ഞു. അടുത്തിരുന്ന മകള്‍ അച്ഛനെ ആശ്വസിപ്പിക്കുകയും ചെയ്തു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.