ചിക്കാഗൊ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന 5 മത് മാർത്തോമ്മാ ക്രിക്കറ്റ് പ്രീമിയർ ലീഗ് 2024 ജൂലൈ മാസം 27 തീയതി ശനിയാഴ്ച ,ഡെസ്പലയിൻസ്, ഡീ പാർക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ചു നടത്തപ്പെടുന്നു. ചിക്കാഗോയിലെ വിവിധ ക്രിക്കറ്റ് ടീമുകളിൽ അംഗങ്ങൾ ആയിട്ടുളളവർ ഈ വർഷത്തെ മാർത്തോമ്മാ ക്രിക്കറ്റ് പ്രീമിയർ ലീഗിലെ വിവിധ ടീമുകളിലായി പങ്കെടുക്കും. ഈ വർഷത്തെ ക്രിക്കറ്റ് പ്രീമിയർ ലീഗ് ചാക്കാഗൊ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ പ്രസിഡന്റ് റവ. എബി. എം തോമസ് തരകൻ ഉൽഘാടനം ചെയ്യും, റവ.ബിജു വൈ അച്ചൻ മുഖ്യ അതിഥി ആയിരിക്കും. പ്രസ്തുത ക്രിക്കറ്റ് പ്രീമിയർ ലീഗിന്റെ സുഗമമായ നടത്തിപ്പിനായി സഖ്യം സെക്രട്ടറി ശ്രീ. ലിനു ഏം ജോസഫിന്റെ നേതൃത്വത്തിൽ ശ്രീ.അജു മാത്യു, ശ്രീ. ജോമി റോഷൻ വർഗീസ് എന്നിവർ കൺവീനേഴ്സായി പ്രത്യേക കമ്മറ്റി ലീഗിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു. ഈ വർഷത്തെ മാർത്തോമ്മാ ക്രിക്കറ്റ് പ്രീമിയർ ലീഗിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകസമിതി അറിയിച്ചു.


