ജീവിതത്തിന്റെ തിരക്കേറിയ അനുഭവങ്ങളിൽ നിന്നും ആഡംബര കപ്പലിൽ കടലിന്റെ മനോഹാരിത ആസ്വദിച്ചുകൊണ്ട് പ്രൊവിൻസ് അംഗങ്ങൾ നടത്തിയ ഒരാഴ്ചരത്തെ ക്രൂസ് യാത്ര വേറിട്ട ഒരു അനുഭവമായിരുന്നു എന്ന് അംഗങ്ങളും അവരുടെ കുടുംബങ്ങളും അറിയിച്ചു. ഒക്ടോബര് മാസം ഇരുപത്തിയേഴാം തീയതി, ഞായറാഴ്ച ന്യൂജേഴ്സിയിൽനിന്നും പുറപ്പെട്ട ക്രൂസ് യാത്ര മനോഹരങ്ങളായ വിവിധ സ്ഥലങ്ങൾ ആസ്വദിച്ചു ബഹാമാസിലേക്കും അവിടെനിന്നും തിരിച്ചു നവംബര് മാസം മൂന്നാം തീയതി ഞായറാഴ്ച ന്യൂജേഴ്സിയിൽ പര്യവസാനിച്ചു.

യാത്രയിലുടനീളം രസകരമായ ഗെയിമുകളും, വാട്ടർ സ്ലൈഡ്സ്, ഡി ജെ മ്യൂസിക്സ്, പ്ലേയ് തിയേറ്റർ, നീന്തൽ കുളങ്ങൾ, വിഷ്വൽ ഇഫ്ഫെക്ട്സ്, ഫൈവ് സ്റ്റാർ ഡിന്നർ എന്നിവ ക്രൂസ് യാത്രയുടെ മാറ്റുരച്ചു. ഇതിലുപരിയായി, പ്രൊവിൻസിന്റെ കുടുംബാങ്ങങ്ങൾ തമ്മിൽ കൂടുതൽ ഇടപെഴുകുവാനും അഭിപ്രായങ്ങൾ പങ്കിടുവാനുമുള്ള ഒരു വലിയ ഊഷ്മള അനുഭവം കൂടിയായിരുന്നു ഈ ക്രൂസ് യാത്രയെന്ന് പ്രൊവിൻസിന്റെ പ്രസിഡന്റ് ശ്രീമാൻ നൈനാൻ മത്തായി അഭിപ്രായപ്പെട്ടു. വരും വർഷങ്ങളിൽ ഇതുപോലെയുള്ള ക്രൂസ് യാത്രകൾ പ്രൊവിൻസ് വിഭാവനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സൗകര്യങ്ങളും സവിശേഷതകളുംകൊണ്ട് വിസ്മയം തീർക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഡംബര കപ്പലുകളിൽ ഒന്നായ കരീബിയൻ സിംപണി ഓഫ് ദി ക്രൂസാണ് പ്രൊവിൻസ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഈ വർഷത്തെ ക്രൂസ് യാത്രക്കായി തിരഞ്ഞെടുത്തത്.