ചിക്കാഗോ: ഓക്പാര്‍ക്ക് സെ. ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ആണ്ടുതോറും നടത്തിവരുന്ന വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാല്‍ 2024 മെയ് 4, 5 (ശനി, ഞായര്‍) തീയതികളില്‍ പൂര്‍വ്വാധികം കൊണ്ടാടുന്നതിന് കര്‍ത്താവില്‍ ശരണപ്പെടുന്നു. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് വെരി റവ. സ്കറിയ തേലാപ്പള്ളി കോര്‍ എപ്പിസ്കോപ്പ നേതൃത്വം നല്കുന്നതാണ്. എല്ലാ വിശ്വാസികളും പെരുന്നാള്‍ ചടങ്ങുകളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി റവ.ഫാ. മാത്യു കരുന്നടയ്ക്കല്‍, അസോസിയേറ്റ് വികാരി റവ.ഫാ. ലിജൂ പോള്‍ എന്നിവര്‍ സ്നേഹപൂര്‍വം ക്ഷണിക്കുന്നു.
മെയ് 4-ന് ശനിയാഴ്ച വൈകിട്ട് 6.30-ന് സന്ധ്യാപ്രാര്‍ത്ഥന, 7.30-ന് വചനശുശ്രൂഷ, പ്രദക്ഷിണം, ആശീര്‍വാദം, സ്നേഹവിരുന്ന് എന്നീ പരിപാടികളും മെയ് 5-ന് ഞായറാഴ്ച രാവിലെ 8.30-ന് പ്രഭാതപ്രാര്‍ത്ഥന, 9.30-ന് വി. മൂന്നിന്മേല്‍ കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, ചെണ്ടമേളം, ആശീര്‍വാദം, സ്നേഹവിരുന്ന്, ലേലം, കൊടിയിറക്ക് എന്നീ പരിപാടികളോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വര്‍ഗീസ് പാലമലയില്‍ (വൈസ് പ്രസിഡണ്ട്) 224 659 0911, റെജിമോന്‍ ജേക്കബ് (ട്രസ്റ്റി) 847 877 6898, നിബു ജോര്‍ജ് (സെക്രട്ടറി) 630 544 0177.