ബൈജു ആലപ്പാട്ട്
ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ (KCASF) യുടെ പതിനഞ്ചാമത് കെ.സി.സി.എൻ.എ. കൺവൻഷൻ്റെ കിക്കോഫ് ഏപ്രിൽ 20 ശനിയാഴ്ച കെ.സി.എ.എസ്.എഫ്. പ്രസിഡൻ്റ് ജോണി ചക്കാലക്കൽ, വൈസ് പ്രസിഡൻ്റ് ശ്രീ മനോജ് താനത്ത്, സെക്രട്ടറി ശ്രിമതി സിംല കൂവപ്ലാക്കൽ, ജോയിൻ്റ് സെക്രട്ടറി ശ്രീ ജിമ്മി തേക്കുംകാട്ടിൽ, ട്രഷറർ ശ്രീമതി സിന്ധു വണ്ടന്നൂർ, നാഷണൽ കൗൺസിൽ അംഗം അശോക് വട്ടപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. KCASF വാർഷിക പിക്‌നിക്കിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ കെ.സി.സി.എൻ.എ. പ്രസിഡൻ്റ് ശ്രീ ഷാജി എടാട്ട് മുഖ്യ അഥിതിയായിരുന്നു.
മയാമി ക്നാനായ സമുദായം, കിക്കോഫിന് ആവേശകരമായ പിന്തുണയാണ് നൽകിയത് ഈ ജൂലൈ 4 മുതൽ 7 വരെ ടെക്‌സാസിലെ സാൻ അൻ്റോണിയോയിലുള്ള ഹെൻറി ബി. ഗോൺസാലസ് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന കൺവെൻഷൻ്റെ സ്‌പോൺസർമാരായി ഒട്ടേറെ കുടുംബങ്ങൾ മുന്നോട്ടുവന്നു.
ശ്രീ ജോണി & മേഴ്‌സി ചക്കാലക്കൽ , ശ്രീ കുഞ്ഞുമോൻ & സിംല കൂവപ്ലാക്കൽ , ശ്രീ മനോജ് & സിമി താനത്ത്, ശ്രീ ബൈജു & സിന്ധു വണ്ടന്നൂർ, ശ്രീ ജിമ്മി & ഡയാന തേക്കുംകാട്ടിൽ, ശ്രീ സിബി & ഷീന ചാണശ്ശേരിൽ,ശ്രീ റോജി & റോഷ്‌നി കണിയാംപറമ്പിൽ, ശ്രീ ബെന്നി & ഷിനു പള്ളിപറമ്പിൽ , ശ്രീ സഞ്ജയ് & ജെസ്സി നടുപറമ്പിൽ, ശ്രീ സന്തോഷ് ആൻഡ് ഷീബ പുതിയറ , ശ്രീ ജെയ്‌മോൻ & മഞ്ജു വെളിയന്തറയിൽ , ശ്രീ ജെയ്‌സൺ & സംഗീത തേക്കുംകാട്ടിൽ, ശ്രീ മൈക്കൾ & ഷീല കുറികാലായിൽ ,ശ്രീ ജെയിംസ് & ബിബി പച്ചിക്കര , ശ്രീ രാജൻ & ലിസി പടവത്തിൽ , ശ്രീ അശോക് & ജോമോൾ വട്ടപ്പറമ്പിൽ ,ശ്രീ അബ്രഹാം പുതിയിടത്തുശ്ശേരിൽ എന്നിവരിൽ നിന്ന് കെ.സി.സി.എൻ.എ. പ്രസിഡൻ്റ് ശ്രീ ഷാജി എടാട്ട് രജിസ്ട്രേഷൻ സ്വീകരിച്ചു.
കൺവൻഷെൻറെ പിന്തുണയുമായി മുന്നോട്ട് വന്ന എല്ലാ കുടുംബങ്ങൾക്കും യുവജനങ്ങൾക്കും KCCNA പ്രസിഡൻ്റ് നന്ദി അറിയിക്കുകയും കൂടുതൽ കൂടുതൽ കുടുംബങ്ങൾ പ്രത്യേകിച്ച് യുവജനങ്ങളും മുന്നോട്ട് വരികയും 15-ാമത് KCCNA കൺവെൻഷൻ്റെ ഭാഗമാവുകയും ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. ഇത്തവണത്തെ കൺവൻഷനിൽ യുവജനങ്ങൾക്കായി ഒട്ടേറെ പരിപാടികളും ആസൂത്രണം ചെയ്യുവരുന്നതായി പ്രസിഡൻ്റ് ശ്രീ ഷാജി എടാട്ട് അറിയിച്ചു