ചിക്കാഗോ: കേരള ജലവിഭവ-ഭവന വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ചിക്കാഗോയിലെത്തിയ മന്ത്രി മോൻസ് ജോസഫിന് പ്രവാസി മലയാളികളുടെ നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണം നൽകി.
പ്രവാസി കേരള കോൺഗ്രസ് യു.എസ്.എ. കൺവീനർ സണ്ണി വള്ളിക്കളം, ഫോക്കാന മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, പ്രവാസി കേരള കോൺഗ്രസ് നേതാവ് അഗസ്റ്റിൻ അലപാട്ട് എന്നിവർ ചേർന്നാണ് മന്ത്രിയെ ചിക്കാഗോയിൽ സ്വീകരിച്ചത്.
മന്ത്രിയോടൊപ്പം ഭാര്യ സോണിയ ടീച്ചറും, വേൾഡ് മലയാളി ഫെഡറേഷൻ (WMF) ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബുവും വന്നു ചേർന്നു.
.jpg)

