PRAVASI

‘അതിമനോഹരം’ മോഹൻലാൽ വീണ്ടും കാക്കിയിടുന്നു, ആവേശത്തിൽ ആരാധകർ

Blog Image

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. ഒരിടവേളയ്ക്ക് ശേഷം മോഹൻലാൽ പൊലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയോടെയെത്തുന്ന ചിത്രം വൻ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ലൊക്കേഷനിൽ നിന്ന് പുറത്തുവന്ന ചിത്രങ്ങൾ സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിതുറന്നിട്ടുണ്ട്.

ഡിസംബർ 24ന് ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തുന്ന ചിത്രത്തിൽ ലൗലജൻ എന്ന സബ് ഇൻസ്പെക്ടറുടെ വേഷത്തിലാണ് മോഹൻലാൽ അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും സംഭവബഹുലമായ മുഹൂർത്തങ്ങളാണ് ഈ ക്രൈം ഡ്രാമ ചർച്ച ചെയ്യുന്നത്. മീരാ ജാസ്മിൻ നായികയായെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് രവിയാണ്.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിൽ വൻതാരനിരയാണ് അണിനിരക്കുന്നത്. ലാലു അലക്സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ് തുടങ്ങി പ്രമുഖരായ നിരവധി അഭിനേതാക്കൾക്കൊപ്പം പ്രാർഥനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രീകരണം പൂർത്തിയായതോടെ സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാലോകം.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.