PRAVASI

അസ്ഥിയുമായി ഭവിൻ എത്തിയത് കുഞ്ഞുങ്ങളുടെ ‘ആത്മാക്കളെ പേടിച്ച്’;മക്കളെ കൊന്നെന്ന് അമ്മയുടെ മൊഴി

Blog Image

തൃശൂര്‍ പുതുക്കാട് നവജാത ശിശുക്കളെ അവിവാഹിതരായ മാതാപിതാക്കൾ കുഴിച്ചിട്ട സംഭവത്തിൽ ഒരു കുഞ്ഞിന്‍റെ മരണം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. ആദ‍്യത്തെ കുഞ്ഞ് പൊക്കിൾക്കൊടി കഴുത്തിൽ കുരുങ്ങി വയറ്റിനുള്ളിൽ വച്ച് തന്നെ മരിച്ചെന്നും, രണ്ടാമത്തെ കുട്ടി കരഞ്ഞപ്പോൾ ശ്വാസം മുട്ടിച്ച് കൊന്നുവെന്നും അമ്മ പോലീസിന് മൊഴി നൽകി. അനീഷയുടെ ആദ്യ പ്രസവം 2023 ലും രണ്ടാമത്തെ പ്രസവം 2024 ലുമായിരുന്നു.

ആദ‍്യത്തെ കുട്ടിയെ കുഴിച്ചിട്ടതും അമ്മ തന്നെയെന്നാണ് പോലീസ് നിഗമനം. രണ്ടാമത്തെ കുഞ്ഞിന്‍റെ മൃതദേഹം അമ്മയായ അനീഷ അച്ഛനായ ഭവിന് കൈമാറുകയും ഇയാൾ കുഴിച്ചുമൂടുകയുമായിരുന്നു. കൊലപാതകം ഭവിന് അറിയാമെന്നാണ് പോലീസ് കണ്ടെത്തൽ. ഞായറാഴ്ച പുലർച്ചയോടെയായിരുന്നു കുട്ടികളുടെ അസ്ഥിയുമായി ആമ്പലൂർ സ്വദേശി ഭവിൻ പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തിയത്.

കുഞ്ഞുങ്ങളുടെ ആത്മാക്കൾ തന്നെ വേട്ടയാടുമെന്ന പേടികൊണ്ടാണ് പോലീസ് സ്റ്റേഷനിൽ എത്തിയതെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. അനീഷ ഗർഭം ധരിച്ചതും പ്രസവിച്ചതും വീട്ടുകാർ അറിയാതെയാണ്. അനീഷ വേറെ വിവാഹം കഴിക്കാൻ ഒരുങ്ങിയപ്പോൾ അതിനു തടയിടാൻ വേണ്ടിയാണ് ഇപ്പോൾ പോലീസിന് മുൻപിൽ ഹാജരായതെന്നും സംശയമുണ്ട്. ലാബ് ടെക്‌നീഷ‍്യയായ അനീഷയെ 2020ൽ ഫെയ്സ്ബുക്കിലൂടെയാണ് ഭവിൻ പരിചയപ്പെടുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.