മലപ്പുറം:അക്ഷരങ്ങളിലൂടെ സാന്ത്വനം എന്ന സങ്കല്പവുമായി കോവിഡ് കാലത്ത് പ്രസിദ്ധീകരണമാരംഭിച്ച അതിജീവന മാസികയായ മുഖം ഗ്ലോബൽ മാസിക ഏർപ്പെടുത്തിയ 2023 -2024 ലെ ഗ്ലോബൽ പ്രതിഭാ പുരസ്കാരസമർപ്പണ വേദിയിൽ സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രശസ്തരായ ആറ് വ്യക്തികളെ ആദരിക്കുകയും ചെയ്യുന്നു. പ്രവാസ മേഖലയിലും ,കേരളത്തിലും തങ്ങളുടെ പ്രവർത്തന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് ആദരിക്കുകയെന്നു മുഖം ഗ്ലോബൽ മാസിക എഡിറ്റർ അനിൽ പെണ്ണുക്കര അറിയിച്ചു .
ടെക്സാസിൽ കാർഷിക ശാസ്ത്രജ്ഞനും, വയനാട്ടിൽ ഈയിടെ ഉണ്ടായ ഉരുൾ പൊട്ടലിനെ പ്രതിരോധിക്കുന്ന വെറ്റിവർ പ്രോജക്ടിൻ്റെ ഉപജ്ഞാതാവായ ഡോ. മാണി സ്കറിയ, ഫൊക്കാനയുടെ ട്രഷററും സാമൂഹ്യ പ്രവർത്തകനുമായ ജോയി ചാക്കപ്പൻ , കഥാകൃത്ത് ഇന്ദു. പി.കെ , കഥാകൃത്തും , കവിയും നിരൂപകനും പ്രഭാഷകനുമായ ഡോ. അജയ് നാരായണൻ , കവിയും ചലച്ചിത്ര താരവുമായ സുഭാഷ് പോണോളി, ഫൊക്കാന അഡീഷണൽ അസോ. സെക്രട്ടറിയും കലാകാരനുമായ അപ്പുക്കുട്ടൻ പിള്ള എന്നിവരെയാണ് ആദരിക്കുക.2025 ജനുവരി 25 ന് തൃശൂർ പ്രസ്സ് ക്ലബ്ബിൽ രാവിലെ പത്തു മണിക്ക് നടക്കുന്ന ചടങ്ങിൽ മുൻ ഡി.ജി.പി ഋഷിരാജ് സിംഗ്,സാമൂഹ്യ പ്രവർത്തകനും ,ജീവകാരുണ്യ പ്രവർത്തകനുമായ ഡോ.മുഹമ്മദ് കുട്ടി എന്നിർ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്ന ചടങ്ങിൽ സാമൂഹ്യ , സാംസ്കാരിക, സാഹിത്യ , ചലച്ചിത്ര മേഖലയിലെ പ്രമുഖരായ മഹേഷ് ഗോപാൽ ,ബി. ഹരികുമാർ , ഡോ. സ്വപ്ന സി കൊമ്പാത്ത്, ഡാലിയ ഉദയൻ, മായ കൃഷ്ണൻ, ബീന ബിനിൽ , സജിത വിവേക് , രാമചന്ദ്ര മേനോൻ, ശങ്കരനാരായണൻ ശംഭു, ഹക്കിം , കിരൺ ജി.ബി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും .
തദവസരത്തിൽ ഇത്തവണത്തെ മുഖം ഗ്ലോബൽ പുരസ്കാരങ്ങളും നൽകും .അക്ഷരങ്ങളിലൂടെ സാന്ത്വനം എന്ന സങ്കല്പവുമായി കോവിഡ് കാലത്ത് പ്രസിദ്ധീകരണമാരംഭിച്ച അതിജീവന മാസികയായ മുഖം ഏർപ്പെടുത്തിയ 2023 -2024 ലെ ഗ്ലോബൽ പ്രതിഭാ പുരസ്കാരങ്ങൾ സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തകയും,എഴുത്തുകാരിയുമായ ബിന്ദു കാന ( ടെക്‌സാസ് ), മാധ്യമ പ്രവർത്തകനും ഫൊക്കാനാ ജനറൽ സെക്രട്ടറിയുമായ ശ്രീകുമാർ ഉണ്ണിത്താൻ (ന്യൂ യോർക്ക് ), സംഗീതജ്ഞൻ സാധക അലക്സസാണ്ടർക്കുമാണ് (ന്യൂ യോർക്ക് )ലഭിച്ചത് .


