സംസ്ഥാസ്ഥാനത്തെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ മുസ്ലിം ലീഗിന് അതൃപ്തി. സര്‍ക്കാരിനെതിരെ പ്രചരണം നടത്തേണ്ട സമയത്ത് തമ്മില്‍ തല്ലുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തനത്തിലാണ് ലീഗിന് കടുത്ത പ്രതിഷേധമുള്ളത്. ഇക്കാര്യം ഉന്നയിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡിന് മുന്നില്‍ നേരിട്ട് തന്നെ പ്രതിഷേധം അറിയിക്കും.
കോണ്‍ഗ്രസ് നേതാക്കള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാലേ മുന്നണിയെ അധികാരത്തിലേക്ക് എത്തിക്കാന്‍ കഴിയൂ എന്നാണ് ലീഗിന്റെ നിലപാട്. തിരഞ്ഞെടുപ്പ് വര്‍ഷത്തിലെങ്കിലും ഒരുമിച്ച് പ്രവര്‍ത്തിക്കാതിരുന്നാല്‍ ഉണ്ടാകാവുന്ന അപകടം എന്തുകൊണ്ട് കോണ്‍ഗ്രസ് മനസിലാക്കുന്നില്ല എന്നാണ് ലീഗ് ചോദിക്കുന്നത്. ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഹൈക്കമാന്‍ഡില്‍ പരാതി പറയാന്‍ തീരുമാനിച്ചത്.
യുഡിഎഫിന് അനുകൂലമായ അന്തരീക്ഷമാണ് നിലവില്‍ കേരളത്തിലുള്ളത്. അത് പരമാവധി മുതലാക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കേണ്ട സമയമാണ്. എന്നാല്‍ കോണ്‍ഗ്രസ് എംപി സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തുന്നു. ചില നേതാക്കള്‍ മുഖ്യമന്ത്രി ആരാകും എന്ന് തര്‍ക്കിക്കുന്നു. ഇതെല്ലാം സാധ്യതകള്‍ തകര്‍ക്കുന്നതാണ്. 27ന് നടക്കുന്ന യു.ഡി.എഫ് യോഗത്തില്‍ വിഷയം ശക്തമായി ഉന്നയിക്കാനും ലീഗ് തീരുമാനിച്ചിട്ടുണ്ട്. ഇതൊനൊപ്പമാണ് തിരുത്തല്‍ ആവശ്യപ്പെട്ട് ഡല്‍ഹിക്ക് പോകുന്നത്.തിരെ പ്രചരണം നടത്തേണ്ട സമയത്ത് തമ്മില്‍ തല്ലുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തനത്തിലാണ് ലീഗിന് കടുത്ത പ്രതിഷേധമുള്ളത്. ഇക്കാര്യം ഉന്നയിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡിന് മുന്നില്‍ നേരിട്ട് തന്നെ പ്രതിഷേധം അറിയിക്കും.
കോണ്‍ഗ്രസ് നേതാക്കള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാലേ മുന്നണിയെ അധികാരത്തിലേക്ക് എത്തിക്കാന്‍ കഴിയൂ എന്നാണ് ലീഗിന്റെ നിലപാട്. തിരഞ്ഞെടുപ്പ് വര്‍ഷത്തിലെങ്കിലും ഒരുമിച്ച് പ്രവര്‍ത്തിക്കാതിരുന്നാല്‍ ഉണ്ടാകാവുന്ന അപകടം എന്തുകൊണ്ട് കോണ്‍ഗ്രസ് മനസിലാക്കുന്നില്ല എന്നാണ് ലീഗ് ചോദിക്കുന്നത്. ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഹൈക്കമാന്‍ഡില്‍ പരാതി പറയാന്‍ തീരുമാനിച്ചത്.
യുഡിഎഫിന് അനുകൂലമായ അന്തരീക്ഷമാണ് നിലവില്‍ കേരളത്തിലുള്ളത്. അത് പരമാവധി മുതലാക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കേണ്ട സമയമാണ്. എന്നാല്‍ കോണ്‍ഗ്രസ് എംപി സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തുന്നു. ചില നേതാക്കള്‍ മുഖ്യമന്ത്രി ആരാകും എന്ന് തര്‍ക്കിക്കുന്നു. ഇതെല്ലാം സാധ്യതകള്‍ തകര്‍ക്കുന്നതാണ്. 27ന് നടക്കുന്ന യു.ഡി.എഫ് യോഗത്തില്‍ വിഷയം ശക്തമായി ഉന്നയിക്കാനും ലീഗ് തീരുമാനിച്ചിട്ടുണ്ട്. ഇതൊനൊപ്പമാണ് തിരുത്തല്‍ ആവശ്യപ്പെട്ട് ഡല്‍ഹിക്ക് പോകുന്നത്.