PRAVASI

എൻ. എസ്‌. ജി. പി (N.S.G.P) ക്ക്‌ പുതുനേത്യത്വം

Blog Image

ഫിലഡൽഫിയ: നായർ സൊസൈറ്റി ഓഫ്‌ ഗ്രേറ്റർ ഫിലഡൽഫിയ (N.S.G.P)
2025­-ലെ കമ്മിറ്റി ജനുവരിയിൽ അധി­കാ­ര­മേ­റ്റു. മകരവിളക്കു ഭജനയോടനുബന്ധിച്ചു നടന്ന മീറ്റിംങ്ങിൽ 2024ലെ പ്രവർത്തനാവലോകനവും, ബഡ്ജറ്റ്‌ അവതരണവും മുൻ സെക്രട്ടറി Dr. ആശാകുമാരി ലക്ഷ്മിക്കുട്ടിയമ്മ , ട്രഷറർ സതീഷ്ബാബു നായർ  എന്നിവർ അവതരിപ്പിച്ചു. തുടർന്ന് നടന്ന ജനറൽ ബോഡി യോഗത്തിൽ അഷിത ശ്രീജിത്ത് പ്രസി­ഡന്റാ­യും, Dr. ആശാകുമാരി ലക്ഷ്മിക്കുട്ടിയമ്മ (സെ­ക്ര­ട്ട­റി), സതീഷ്ബാബു നായർ (ട്ര­ഷ­റര്‍),രോഹിത് വിജയകുമാർ (വൈസ് പ്രസി­ഡന്റ്), രഘുനാഥൻ നായർ (ജോ­യിന്റ് സെക്ര­ട്ട­റി), അജിത്ത് നായർ ( ആഡിറ്റർ),  എന്നി­വരെയും, കമ്മിറ്റി അംഗ­ങ്ങ­ളായി ശ്രീ. രാമചന്ദ്രൻ പിള്ള, ശ്രീ. കാർത്തിക് രാജ പെരുമാൾ ,  ശ്രീ. അനിൽകുമാർ കുറുപ്പ് , ശ്രീമതി. സോയ നായർ, ശ്രീമതി. രഞ്ജു രവീന്ദ്രൻ എന്നി­വരെയും അംഗങ്ങൾ തിരഞ്ഞെടുത്തു .

ഗ്രെയ്റ്റർ ഫിലാഡൽഫിയ മേഖലകളിൽ ആദ്ധ്യാത്മിക സാംസ്‌കാരിക രംഗത്ത് സജീവമായ സംഘടനയാണ് NSGP. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ അദ്യ യോഗം ജനുവരി 19 നു സൂം മീറ്റിംഗിൽ  നടന്നു. കമ്മിറ്റിമീറ്റിംഗിൽ 2025  ഇൽ നടത്തുവാനിരിക്കുന്ന സംഘടനാപ്രവർത്തനങ്ങളെപ്പറ്റിയും, സാമൂഹ്യപ്രവർത്തനങ്ങളെപ്പറ്റിയും പ്രസിഡന്റ്‌ കമ്മിറ്റി അംഗങ്ങളുമായി ചർച്ച നടത്തി. ഫാമിലി ആൻഡ് യൂത്ത്  നൈറ്റ്, ശിവരാത്രി ആഘോഷം, വിഷു ആഘോഷം, ഫാമിലി ട്രിപ്പ്, പിക്നിക് കർക്കിടകമാസത്തിൽ രാമായണ പാരായണം, ശ്രീകൃഷ്ണ ജയന്തി ആഘോഷം, ഓണാഘോഷം, നവരാത്രി ആഘോഷം, ദീപാവലി ആഘോഷം, മണ്ഡലകാല അയ്യപ്പഭജന തുടങ്ങി നിരവധി പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

സംഘടനയിൽ ചേരുന്നതിനും കൂടുതൽ വിവരങ്ങൾക്കും,

Ashitha Sreejith (President) 636-542-1294
Dr. Ashakumari Lakshmikuttyamma (Secretary)
484-620-4194
Satheeshbabu Nair (Treasurer) 215-668-2292

 Email: Nsdvalley@outlook.com

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.