ന്യൂയോര്‍ക്ക്: നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക (NAINA) യുടെ അഞ്ചാമത് ക്ലിനിക്കല്‍ എക്സലന്‍സ് ആന്‍ഡ് ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് 2025 സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പെന്‍സില്‍വാനിയയില്‍ (Sheraton Valley Forge King of Prussia, 480 N Gulph Rd, King of Prussia, Pennsylvania 19406) നടക്കുമെന്ന് 'പിയാനോ' സ്ഥാപക പ്രസിഡന്റും നിലവിലെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ബ്രിജിറ്റ് വിൻസെന്റ് അറിയിച്ചു. പെന്‍സില്‍വാനിയ ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷ (PIANO)നാണ് കോണ്‍ഫറന്‍സിന്റെ മുഖ്യ സംഘാടകര്‍. പ്രസിഡന്റ്: ബിന്ദു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ടീം കോൺഫെറെൻസിനായുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയാണ്.
അമേരിക്കന്‍ ഐക്യനാടുകളിലെ ഇന്ത്യന്‍ നഴ്സ് അസോസിയേഷനുകളുടെ മാതൃ സംഘടനയായ 'നൈന' സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സില്‍ കാലിഫോര്‍ണിയ മുതല്‍ ന്യൂയോര്‍ക്ക് വരെയുള്ള മുപ്പതോളം സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറുകണക്കിനു നഴ്‌സുമാര്‍ പങ്കെടുക്കും.
ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയതും ഇന്ത്യന്‍ പാരമ്പര്യമുള്ള അമേരിക്കയില്‍ ജനിച്ചു വളര്‍ന്നതുമായ നഴ്സുമാരുടെ ഉന്നമനത്തിനു വേണ്ടി വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് നൈന. നൈന ഒരുക്കുന്ന ക്ലിനിക്കല്‍ എക്സലന്‍സ് ആന്‍ഡ് ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സില്‍ നഴ്‌സുമാര്‍ക്കു പുറമേ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്‍ നിന്നും നിരവധി പേര്‍ പങ്കെടുക്കും. Engage, Educate, Empower എന്നതാണ് ഇത്തവണ കോണ്‍ഫറന്‍സ് ഉയര്‍ത്തുന്ന സന്ദേശം.
നൈന ടീം അംഗങ്ങള്‍: പ്രസിഡന്റ്: ഉമ എം വേണുഗോപാല്‍, സെക്രട്ടറി: മുനീറ വെല്‍സ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്: ലിഫി ചെറിയാന്‍, വൈസ് പ്രസിഡന്റ്: ഡോ. താര ഷാജന്‍, ട്രഷറര്‍: ഷീല സാജന്‍, എപിആര്‍എന്‍ ചെയര്‍: ഡോ. ബിനു ഷാജിമോന്‍, ഫണ്ട് റൈസിംഗ് ചെയര്‍: സാറാ ഐപ്പ്.
കോണ്‍ഫറന്‍സിലേക്കു രജിസ്റ്റര്‍ ചെയ്യുന്നതിനും മറ്റു വിശദ വിവരങ്ങള്‍ അറിയുന്നതിനും നൈനയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റായ www.nainausa.org സന്ദര്‍ശിക്കാവുന്നതാണ്.
പിയാനോ ടീം അംഗങ്ങള്‍: പ്രസിഡന്റ്: ബിന്ദു എബ്രഹാം, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്: ബ്രിഡ്ജറ്റ് വിന്‍സെന്റ്, വൈസ് പ്രസിഡന്റ്: സൂസന്‍ സാബു, സെക്രട്ടറി: അനോഖ റോയ്, ട്രഷര്‍: ലീല മാത്യു, എപിആര്‍എന്‍ ചെയര്‍: ലീന ജോസഫ്.



