ചിക്കാഗോ: നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ വിഷു ആഘോഷം നൈന്‍സിലുള്ള ഗോള്‍ഫ് മെയ്നി പാര്‍ക്ക് ഡിസ്ട്രിക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.
ശ്രേയ മഹേഷിന്‍റെ ഈശ്വരപ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ച ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡണ്ട് അരവിന്ദ് പിള്ള ഏവരേയും സ്വാഗതം ചെയ്യുകയും ഏവര്‍ക്കും വിഷു ആശംസകള്‍ നേരുകയും ചെയ്തു. കമ്മിറ്റിയംഗം ചന്ദ്രന്‍ പിള്ള ഏവര്‍ക്കും വിഷുക്കൈനീട്ടം നല്കി. സതീശന്‍ നായര്‍ വിഷുവിന്‍റെ പ്രത്യേകതകളെക്കുറിച്ച് സംസാരിക്കുകയും ഏവര്‍ക്കും വിഷുദിനാശംസകള്‍ നേരുകയും ചെയ്തു.
സെറാഫിന്‍ ബിനോയിയുടെ നേതൃത്വത്തില്‍ നടന്ന നൃത്തനൃത്യങ്ങള്‍, ശ്രേയാ മഹേഷും ശ്രുതി മഹേഷും കൂടി ആലപിച്ച ഗാനങ്ങള്‍, മഞ്ജു പിള്ളയുടെ ഗാനാലാപനം, ദീപു നായരും ധന്യ ദീപുവും കൂടി ആലപിച്ച ഗാനങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ ചടങ്ങിനെ അവിസ്മരണീയമാക്കി.
വിവിധ പരിപാടികള്‍ക്ക് രഘു നായര്‍, ദീപക് നായര്‍, രാജഗോപാലന്‍ നായര്‍, പ്രസാദ് പിള്ള, അജി പിള്ള, ജിതേന്ദ്ര കൈമള്‍, ചന്ദ്രന്‍ പിള്ള, സുരേഷ് ബാലചന്ദ്രന്‍, ഗോപാല്‍ തുപ്പലിക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്കി. ദീപു നായര്‍ ചടങ്ങില്‍ എംസിയായിരുന്നു. വിഭവസമൃദ്ധമായ കേരളത്തനിമയാര്‍ന്ന ഭക്ഷണത്തോടു കൂടി സമാപിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി മഹേഷ് കൃഷ്ണന്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.