PRAVASI

നായർ അസോസിയേഷൻ ഓണാഘോഷം അവിസ്മരണീയമായി

Blog Image
നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഡസ്‌പ്ലെയിൻസിലുള്ള കെ.സി.എസ് സെന്ററിൽ വച്ച് നടന്നു.

ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഡസ്‌പ്ലെയിൻസിലുള്ള കെ.സി.എസ് സെന്ററിൽ വച്ച് നടന്നു. ശ്രേയ മഹേഷിന്റെ ഈശ്വര പ്രാർത്ഥനയോടു കൂടി ആരംഭിച്ച ചടങ്ങിൽ എം.ആർ.സി പിള്ളയും മറ്റു ബോർഡ് അംഗങ്ങളും കൂടി ഭദ്രദീപം കൊളുത്തി.പ്രസിഡന്റ് അരവിന്ദ് പിള്ള സദസ്സിനെ സ്വാഗതം ചെയ്തു. കൂടാതെ ഏവർക്കും ഓണാശംസകൾ നേരുകയും ചെയ്തു. ഓണാഘോഷ പരിപാടികൾ സ്‌പോൺസർ ചെയ്തവരേയും അതുപോലെ തന്നെ ഓണാഘോഷത്തിന്റെ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തവരേയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.ധന്യ നായർ, ആശ, ദീപക്, ഉമ മഹേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുക്കിയ അത്തപ്പൂക്കളം ചടങ്ങിനെ ധന്യമാക്കി. കലാപരിപാടികൾക്ക് ദീപു നായരും, ബിന്ധ്യ നായരും നേതൃത്വം നൽകി.അഞ്ചു നവീനും ടീമും അവതരിപ്പിച്ച തിരുവാതിര, ടീം ഗുംഗുരു, സൗപർണിക കലാക്ഷേത്ര, ഗോപിക ഡാൻസ് അക്കാഡമി, ഷിക്കാഗോ മണവാളൻസ്, തേജോ ലക്ഷ്മി, ബിമൽ നായർ, സെറാഫിൻ ബിനോയി, ശ്രുതി മഹേഷ്, മജുപിള്ള, അഞ്ചു മനീഷ്, മനീഷ് നായർ, ദീപു നായർ, ധന്യ നായർ എന്നിവർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഓംകാരം ഷിക്കാഗോയുടെ ചെണ്ടമേളവും സദസ്സിനു നവ്യാനുഭൂതി നൽകി.
ദീപക് നായർ, അജി പിള്ള, ജിതേന്ദ്രകൈമൾ, പ്രസാദ് ബാലചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ സദ്യ അതിഥികളുടെ മനവും വയറും നിറഞ്ഞു.അസോസിയേഷൻ ബോർഡ് അംഗങ്ങളായ രാജഗോപാലൻ നായർ, രഘുനാഥൻ നായർ, വിജി നായർ, ചന്ദ്രൻപിള്ള, സുരേഷ് ബാലചന്ദ്രൻ തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി മഹേഷ്‌കൃഷ്ണൻ ഏവർക്കും നന്ദി രേഖപ്പെടുത്തി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.