PRAVASI

നല്ല ഫലം കായ്ക്കാത്ത വൃക്ഷം

Blog Image

ഏറ്റവുംനല്ല കായ്‌ഫലവും മധുരവും വലുപ്പവുമുള്ള മാമ്പഴമുണ്ടാകും എന്ന് ഉറപ്പുപറഞ്ഞതിനാൽമാത്രമാണ് ഇത്രദൂരെനിന്ന് ആ മാവിൻവിത്ത് വരുത്തിച്ചത്. അത്ര കഷ്ട്ടപെട്ടുകിട്ടിയ ആവിത്ത് കൃഷിക്കാരൻ വളരെ ശ്രദ്ധയോടെ സൂക്ഷിച്ചുവച്ചു. മഞ്ഞുകാലം കഴിഞ്ഞയുടൻ നന്നായിതടമെടുത്തു ചവറും വളവുമൊക്കെയിട്ട് വിത്തുപാകി. ദിവസേന മുടക്കാതെ വെള്ളമൊഴിച്ചതിനെ കിളിർപ്പിച്ചു. മുളപൊങ്ങുന്നതിനൊപ്പം കൃഷിക്കാരന്റെ സ്വപ്നവും വളർന്നു, ആ ദേശത്തെങ്ങും കിട്ടാത്തതരം മാമ്പഴമുണ്ടാകുമ്പോൾ അതിന്റെ വിത്തുകൾ കിളിർപ്പിച്ചു നാട്ടുകാർക്ക്, അതിലുപരി ആ ദേശത്തുമുഴുവൻ മേൽത്തരം മാവും മാമ്പഴവും പ്രചരിപ്പിക്കുകയും ചെയ്യാമല്ലോ. നല്ല നാട്ടുമാവുകൾ അവിടെ ഇല്ലാഞ്ഞിട്ടല്ല.
        വിത്ത് ഉദ്ദേശിച്ചതുപോലെതന്നെ പൊട്ടിമുളച്ചു. അയ്യാൾ അതിനു വെള്ളവും വളവും ആവശ്യത്തിനുകൊടുത്തു. വെയില്‌കിട്ടാൻ തടസ്സമായിനിന്ന മറ്റുമരങ്ങളുടെ കൊമ്പുകൾ അയ്യാൾ നിർദാക്ഷിണ്യം വെട്ടിമാറ്റി. അതിന്റെചവറും മാവിന്റെ ചുവട്ടിൽ പൊതയായിട്ടു. ദിവസ്സം തോറും മാവുവളർന്നുവന്നു ഒപ്പം അയ്യാളുടെ പ്രദീക്ഷയും 
      കാലംകടന്നുപോയി ആ മാവ് ആദ്യമായി പൂവിട്ടനാൾ അയ്യാൾ തുള്ളിച്ചാടി. മാമ്പുവു കൊഴിഞ്ഞുപോകാതിരിക്കാൻ അയ്യാൾ അതിനുമുകളിൽ ചാക്കുതുണി പന്തലായികെട്ടി. മാങ്ങകൾ വളർന്നു, വളരെ വലിപ്പമുള്ള മാങ്ങകൾ . അവയുടെ ഭാരത്താൽ മാവിൻ കൊമ്പുകൾ താഴേക്ക് കുമ്പിട്ടു , ഭാരവും വഹിച്ചുകൊണ്ടുള്ള നീണ്ട നിൽപ്പ് മാവിന് സഹിക്കാൻ അൽപ്പം ബുദ്ധിമുട്ടായിരുന്നു. അയ്യാൾഅതിന് ആവശ്യത്തന് താങ്ങൊക്കെ കൊടുത്തുനിർത്തി എങ്കിലും മാവു വല്ലാതെകഷ്ട്ടപെട്ടു. അവസാനം മാങ്ങകൾപഴുത്തു. ഓരോമാമ്പഴവും വീഴുമ്പോൾ മാവിന്റെ ഭാരം കുറഞ്ഞുകുറഞ്ഞുവന്നു. മാവിനത് ആശ്വാസമായെങ്കിലും കൃഷിക്കാരന് അത് സങ്കടമായി. 
           അടുത്തവർഷം അതിലുംകൂടുതൽ മാമ്പഴമുണ്ടായി. അതിനാൽ കൂടുതൽ ഭാരവുംതാങ്ങി മാവിനു നില്കേണ്ടതായിവന്നു. അത് തന്നെയുമല്ല പൂവുണ്ടായപ്പോൾമുതൽ പ്രാണികളുടെയും ഈച്ചകളുടെയും ശല്യം അത് മാവിനരോചകമായി. അവറ്റകളെ ഓടിക്കാനായി കൃഷിക്കാരൻ ചുവട്ടിൽനടത്തുന്ന പുകയിടീൽ മാവിനെ ശാസംമുട്ടിച്ചു. പിന്നെ മാമ്പഴമാകുമ്പോൾ വവ്വാലായി അണ്ണാനായി എലികളായി പക്ഷികളായി അകെ ശല്യം. എന്തുകൊണ്ടും മാവാകെ വിഷമിച്ചു. അടുത്തൊക്കെ കായ്ക്കാതെ നിൽക്കുന്ന ധരാളം വൃക്ഷങ്ങളുണ്ട് അവരൊക്കെ സ്വതന്ത്രമായി കാറ്റത്തങ്ങനെ ആടിയുലഞ്ഞു നിൽക്കുന്നതുകാണുമ്പോൾ മാവിന് വല്ലാത്ത അസുയയും അമർഷവും തോന്നി. ഇനി അങ്ങോട്ട് എല്ലാവർഷവും ഇത് തന്നെയല്ലേ വരാൻപോകുന്നത് എന്നോർത്തപ്പോൾ അതിലേറെ സങ്കടവും. അങ്ങനെ ആദ്യമൊക്കെ കായ്‌ഫലത്തിൽ സേന്താഷിച്ചിരുന്ന മാവ് പൂക്കുന്നതും കായ്ക്കുന്നതും വെറുത്തു. 
              മാവുതന്റെ മനസ്സിൽ ചിന്തിച്ചു. ഇനിമുതൽ കായുടെ എണ്ണം കുറയ്ക്കണം. തന്റെ ആരോഗ്യത്തിനും സൗന്ദര്ര്യത്തിനും അതാണ് നല്ലത്. അടുത്തുനിന്നിരുന്ന കായ്ക്കാത്ത മരങ്ങൾ മാവിനെ അതിനു പ്രോൽസാഹിപ്പിക്കുകയുംചെയ്തു. അങ്ങനെ ധാരാളം വള്ളവും വെള്ളവും കൊടുത്തിട്ടും ഇത്തവണ മാവിൽ പഴം കുറവാണുണ്ടായത്. കൃഷിക്കാരന് വിഷമമുണ്ടായെങ്കിലും ഒന്നും മിണ്ടാതെ ആരോടും പറയാതെ നടന്നു . ഇനി തന്റെ ഭാഗത്തുനിന്നുള്ള എന്തെങ്കിലും കുറവാണെങ്കിലോ. അയ്യാൾ കൂടുതൽ വളവും വെള്ളവും പരിചരണവും കൊടുത്തു . പ്രതീക്ഷകൾ ആസ്ഥാനത്താക്കി അടുത്തവർഷം തലേവർഷത്തേക്കാൾ കുറവുമാമ്പഴമാണ് കിട്ടിയത്. മാവ് സ്വയം പറഞ്ഞു എന്തൊരാശ്വാസം . അങ്ങനെ ഓരോ വർഷവും എണ്ണം കുറച്ചുകുറച്ച് അവസാനം മാവു കായ്ക്കൽതന്നെ നിർത്തി, 
              കൃഷിക്കാരന് ആകെപ്പാടെ സങ്കടമായി. തന്റെ പ്രദീക്ഷയെല്ലാം അസ്ഥാനത്തായി. വല്ല കേടോ രോഗമോ ആയിരിക്കും എന്ന് കരുതി അയ്യാൾ അതിനെ പലരീതിയിൽ ചികിൽസിച്ചു. എന്നാൽ മാവു തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. താനെത്ര സ്നേഹിച്ചാണതിനെ വളർത്തിവലുതാക്കിയത്. അയ്യാൾ വീണ്ടും ഒന്നുരണ്ടു വർഷങ്ങൾ കൂടി കാത്തിരുന്നു. ആ വര്ഷങ്ങളെല്ലാം സ്വാർത്ഥയായ ആ മാവ് , ചുമട് തങ്ങാതെ കീടങ്ങളുടെ ശല്യങ്ങളില്ലാതെ കാറ്റിൽ ആടിയുലഞ്ഞ് യദേഷ്ടം ഉന്മാദിക്കുകയായിരുന്നു. 
         കര്ഷകന് മാവിനോടുള്ള ഇഷ്ട്ടം കുറഞ്ഞു. വെള്ളവും വളവും നിർത്തി. അയ്യാൾ ചിന്തിച്ചു, തനിക്കുപകാരമില്ലാത്ത ഈ മരത്തെ എന്തിനിനി ഭൂമിക്കുഭാരമായിനിർത്തണം . വെട്ടിക്കളഞ്ഞിട്ട് ആ സ്ഥാനത്തു മറ്റൊന്നിനെ നടുകതന്നെ. 
          കോടാലിക്കുള്ള ഓരോവെട്ടും മാവിന്റെനെഞ്ച് തകർക്കുന്നതായിരുന്നു. അപ്പോഴാണ് മാവിന് തന്റെ ഉടയവന്റെശക്തിയും അധികാരവും എന്തായിരുന്നെന്ന് ബോധ്യമായത്. ഒരുകാലത്തയാൾ തന്നെ വളരെയധികം സ്നേഹിച്ചിരുന്നുഎന്നും താനായിട്ടാണ് ആ സ്നേഹം നഷ്ടപ്പെടുത്തിയത് എന്നും മനസ്സിലായി. മാവ് അയ്യാളുടെ മുന്നിൽ കുമ്പിട്ടുകേണുനോക്കി, ഉച്ചത്തിൽ പറഞ്ഞുനോക്കി. അതൊന്നും ആ കൃഷിക്കാരൻ ശ്രദിച്ചില്ല. അയ്യാളുടെ മനസ്സിലപ്പോൾ നല്ല ഫലം കായ്ക്കുന്ന പുതിയ മാവിൻതൈ അവിടെ വളർന്നുകായ്ച്ചുനിൽക്കുന്നതായിരുന്നു. അയ്യാൾ ശക്തിയോടെ തന്റെ കോടാലിവീശി മാവിനെ അത് വീഴുന്നതുവരെവെട്ടി . 
           ഉടയവന്റെ സ്നേഹത്തിന്റെ ഒഴുക്കിനു തടയിട്ട മരം അവിടെ ദയനീയമായി വീണുകിടന്നു. 

 മാത്യു ചെറുശ്ശേരി 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.