വെള്ളിയാഴ്ച കശ്മീരിലെ ചെനാബ് നദിക്ക് കുറുകെ തീവണ്ടി ചൂളം വിളിച്ചെത്തും. ചെനാബ് നദിക്ക് മുകളില്‍ നിര്‍മിച്ച ലോകത്തിലെ
ഏറ്റവും ഉയരം കൂടിയ റെയില്‍വെ പാലം
പ്രധാനമന്ത്രി മോദി വെള്ളിയാഴ്ച രാജ്യത്തിന് സമര്‍പ്പിക്കും. നീണ്ട 42 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ട്രെയിന്‍ വഴി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് പൂര്‍ത്തിയായിരിക്കുന്നത്. ശ്രീനഗറിനും കത്രയ്ക്കും ഇടയില്‍ സര്‍വീസ് നടത്തുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ വെള്ളിയാഴ്ച പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും.
272 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഉദംപൂര്‍- ശ്രീനഗര്‍- ബാരാമുള്ള റെയില്‍ ലൈനിന്റെ (USBRL) അവസാന പാതയുടെ ഭാഗമായ 118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഖാസിഗുണ്ട്- ബാരാമുള്ള ഭാഗം 2009 ഒക്ടോബറിലാണ് കമ്മീഷന്‍ ചെയ്തത്. തുടര്‍ന്ന് ഖാസിഗുണ്ട് മുതല്‍ ബനിഹാല്‍ വരെയുള്ള 18 കിലോമീറ്റര്‍ ഭാഗം 2013 ജൂണിലും ഉദംപൂര്‍-കത്ര(25 കിലോമീറ്റര്‍) 2914 ജൂലൈയിലും ബനിഹാല്‍-സംഗല്‍ദാന്‍ വരെയുള്ള 48.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത 2024 ഫെബ്രുവരിയിലുമാണ് കമ്മീഷന്‍ ചെയ്തത്. ശേഷിക്കുന്ന 63 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കത്ര-സംഗല്‍ദാന്‍ ഭാഗം ജൂണ്‍ ആറിനും കമ്മീഷന്‍ ചെയ്യും. ഈ ഭാഗത്താണ് ചെനാബ് നദി സ്ഥിതി ചെയ്യുന്നത്.

