കണ്ണൂർ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സുപ്രീം കോടതിയില്‍ ഹർജി നൽകി. നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ നവീൻ ബാബുവിനറെ കുടുംബം ചൂണ്ടിക്കാട്ടുന്നു. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് ഹൈക്കോടതിയിൽ കുടുംബം ഹർജി നൽകിയെങ്കിലും അനുകൂലമായ വിധി ഉണ്ടായില്ല.കഴിഞ്ഞമാസമാണ് അന്വേഷണ സംഘം കേസിലെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.പി.ദിവ്യയാണ് കേസിലെ ഏക പ്രതിയായി കുറ്റപത്രത്തിലുള്ളത്.