പി.സി ചാക്കോ എന്‍.സി.പി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് രാജിക്കത്ത് കൈമാറിയതെന്നാണ് വിവരം. നിലവില്‍ ദേശീയ വര്‍ക്കിങ് പ്രസിഡന്റാണ് ചാക്കോ. ഈ സ്ഥാനത്ത് തുടരുമോ എന്ന കാര്യത്തിലും അവ്യക്തതയുണ്ട്. മന്ത്രിമാറ്റം സംബന്ധിച്ച തര്‍ക്കം, പിഎസ്എസി അംഗത്വത്തിന് കോഴ തുടങ്ങിയ നിരവധി വിവാദങ്ങള്‍ക്ക് പിന്നാലെയാണ് രാജി.
എകെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റി തോസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് എന്‍സിപി തീരുമാനിച്ചിരുന്നു. ഇതിനെ ശശീന്ദ്രന്‍ പക്ഷം എതിര്‍ത്തെങ്കിലും സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ പിസി ചാക്കോ മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യം അവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഈ ആവശ്യം തള്ളി. ഇതോടെ തന്നെ എന്‍സിപിയില്‍ ചേരിപ്പോര് രൂക്ഷമായിരുന്നു. ഇതിനിടെ ശശീന്ദ്രനും തോമസ് കെ.തോമസും തമ്മില്‍ കൈകോര്‍ത്തതോടെയാണ് പി.സി.ചാക്കോയ്ക്കു സ്ഥാനം രാജിവയ്ക്കേണ്ടി വന്നത്.തോമസ് കെ.തോമസ് സംസ്ഥാന അധ്യക്ഷന്‍ ആക്കണമെന്ന് ആവശ്യപ്പെടാന്‍ ശശീന്ദ്രന്‍ വിഭാഗത്തില്‍ തീരുമാനമായിട്ടുണ്ട്.