സാൻ ഹോസെ, കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള സാൻ ഹൊസെയിലെ സെയിന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ പുതിയ ഭാരവാഹികൾ ഫെബ്രുവരിയിൽ സ്ഥാനം ഏറ്റു. ഇടവകയിൽ വികാരി ഫാദർ ജെമി പുതുശ്ശേരിയുടെ നേതൃത്വത്തിൽ കൂടിയ പാരിഷ് കൗൺസിൽ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർ: ജോസ് മാമ്പിള്ളിൽ, റോബിൻ ഇലഞ്ഞിക്കൽ, ഗോഡ്സൺ ആകശാല (കൈക്കാരന്മാർ), താര മാവേലി (പാരിഷ് സെക്രട്ടറി), ജോപ്പൻ മാറനാട്ട് (അക്കൌണ്ടന്‍റ്), അമോൽ ചെറുകര (പി ആർ ഒ),
ജോ പുളിക്കൽ(ഓഡിറ്റർ), അനിൽ കണ്ടാരപ്പള്ളിൽ, ടോമി പഴേമ്പള്ളിൽ
(പാസ്റ്റർ കൗൺസിൽ മെംബേർസ്)
വാർഡ് മെമ്പർമാർ : ബേബി എടത്തിൽ, ജേക്കബ് കൊച്ചിൻതെടം, ജെയ്സൺ നടക്കുഴക്കൽ (Principal CCD) ,ജെയിംസ് കല്ലടാന്തിയിൽ , ജിൻസി കളപുറത്തട്ടേൽ , മാത്യു തുരുത്തേൽപീടികയിൽ , സെൽബി മഠത്തിലേട്ടു , റ്റാന്യ കുടിലിൽ (യൂത്ത് റെപ്രെസെന്ററ്റീവ്)
പുതുതായി തിരഞ്ഞെടുക്കപെട്ട എല്ലാവർക്കും ഇടവക വികാരി ഫാദർ ജെമി പുതുശ്ശേരി എല്ലാ വിധ ആശംസകളും അറിയിച്ചു. അതോടൊപ്പം സ്ഥാനം ഒഴിയുന്ന കൈകാരന്മാർ ജോയ് തട്ടായത്ത് , മാത്യു തുരുത്തേൽപീടികയിൽ , ജോബിൻ കുന്നശ്ശേരി ,ജോസ് വലിയപറമ്പിൽ, കുഞ്ഞുമോൻ ചെമ്മരപ്പള്ളിൽ ( അക്കൌണ്ടന്‍റ്) എന്നിവർക്കും മറ്റു മെമ്പേഴ്സനും അവരുടെ നിസ്വാർഥം ആയ സേവനങ്ങൾക്ക് നന്ദിയും രേഖപ്പെടുത്തി .
പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാരിഷ് കമ്മിറ്റി അംഗങ്ങൾ വികാരി ഫാദർ ജെമി പുതുശ്ശേരിക്കൊപ്പം
സാൻ ഹോസെ ക്നാനായ കമ്മ്യൂണിറ്റി അസോസിയേഷൻ ഭാരവാഹികൾ