കുട്ടികളിലുണ്ടാവുന്ന ഓട്ടിസം മുതലായ ആരോഗ്യ പ്രശ്നങ്ങളെ പറ്റി കൂടുതൽ പഠിക്കുവാനും ആരോഗ്യ മേഖലയിലെ പുതിയ സാധ്യതകളെ പറ്റി മനസിലാക്കുവാനും കടുത്തുരുത്തി എം.എൽ. എ അഡ്വ. മോൻസ് ജോസഫ് അമേരിക്കയിലേക്ക്.
കുട്ടികളിലുണ്ടാവുന്ന ഓട്ടിസം മുതലായ ആരോഗ്യ പ്രശ്നങ്ങളെ പറ്റി കൂടുതൽ പഠിക്കുവാനും ആരോഗ്യ മേഖലയിലെ പുതിയ സാധ്യതകളെ പറ്റി മനസിലാക്കുവാനും കടുത്തുരുത്തി എം.എൽ. എ അഡ്വ. മോൻസ് ജോസഫ് അമേരിക്കയിലേക്ക്. തൃശൂർ ഗവണ്മെന്റ് മാനസികാരോഗ്യ കേന്ദ്രത്തിലെ ഒക്ക്യുപ്പെഷണൽ തെറാപ്പിസ്റ്റായ ഡോ. ജോസഫ് സണ്ണിയോടൊപ്പം ഓഗസ്റ്റിൽ യൂണിവേഴ്സിറ്റി ഓഫ് സൗത്തെൺ കാലിഫോർണിയയിൽ എത്തുന്ന എം. എൽ. എ ഗവേഷകരെയും ആരോഗ്യ രംഗത്തെ പ്രഗത്ഭരെയും കണ്ട് ഓട്ടിസം ചികിത്സ രംഗത്തെ മാറ്റങ്ങളെ പറ്റിയും ആരോഗ്യ മേഖലയിലെ നൂതന സാങ്കേതിക വിദ്യകളെ പറ്റിയും ചർച്ച ചെയ്യും. ഒക്ക്യുപ്പെഷണൽ തെറാപ്പി വിസിറ്റിംഗ് ഫാക്കൽറ്റിയായി യൂണിവേഴ്സിറ്റിയുടെ ക്ഷണം സ്വീകരിച്ചാണ് ഡോ. ജോസഫ് സണ്ണി അമേരിക്ക സന്ദർശിക്കുന്നത്.