PRAVASI

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന് പുതിയ ഭരണസാരഥികള്‍

Blog Image

വിര്‍ജീനിയ: നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ 36-ാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 16 മുതല്‍ 19 വരെ വിര്‍ജീനിയയിലുള്ള ഹില്‍ട്ടണ്‍ ഡാളസ് എയര്‍പോര്‍ട്ട് ഹോട്ടലില്‍ വെച്ച് അതിഗംഭീരമായി നടന്നു. 'വിശ്വസിച്ചാല്‍ നീ ദൈവത്തിന്‍റെ മഹത്വം കാണും' എന്നുള്ളതായിരുന്നു ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍റെ ചിന്താവിഷയം.
അമേരിക്കന്‍ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത ആര്‍ച്ച്ബിഷപ് അഭിവന്ദ്യ യെല്‍ദോ മോര്‍ തീത്തോസ് തിരുമേനി ആയിരുന്നു ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍റെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത്. കേരളത്തില്‍ മൂവാറ്റുപുഴ-അങ്കമാലി മേഖലകളുടെ ചുമതലയുള്ള മെത്രാപ്പോലീത്ത അഭിവന്ദ്യ മോര്‍ അന്തിമോസ് മാത്യൂസ് തിരുമേനിയും സിറിയയില്‍ ഡമാസ്ക്കസ് ഭദ്രാസനാധിപനും പാത്രിയര്‍ക്കല്‍ അസിസ്റ്റന്‍റുമായ അഭിവന്ദ്യ ആര്‍ച്ച്ബിഷപ് മോര്‍ ജോസഫ് ബാലി  തിരുമേനിയും യുകെയില്‍ നിന്നും മലങ്കര മാനേജിംഗ് കമ്മിറ്റി മെംബറും സുറിയാനി സഭാചരിത്രത്തില്‍ പിഎച്ച്.ഡിയും കരസ്ഥമാക്കിയിട്ടുള്ള ഡോ. സാറ നൈറ്റ് (കീനോട്ട് സ്പീക്കര്‍) തദവസരത്തില്‍ സന്നിഹിതരായിരുന്നു.
ഈ കണ്‍വന്‍ഷനോടനുബന്ധിച്ച് 2025-2027 വര്‍ഷത്തേക്കുള്ള അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്‍റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 600-ല്‍പരം പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ നിന്നാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. താഴെപ്പറയുന്നവരാണ് പുതിയ ഭാരവാഹികള്‍: മോര്‍ ടൈറ്റസ് യെല്‍ദോ ആര്‍ച്ച്ബിഷപ്, പാത്രിയര്‍ക്കല്‍ വികാരി ആന്‍ഡ് പ്രസിഡണ്ട്, റവ.ഫാ. പോള്‍ തോട്ടക്കാട്ട് സെക്രട്ടറി (ഡാളസ്, ടെക്സസ്), റവ.ഫാ. ബെല്‍സണ്‍ കുര്യാക്കോസ്-ജോയിന്‍റ് സെക്രട്ടറി (ന്യൂയോര്‍ക്ക്), സിമി ജോസഫ്-ട്രഷറര്‍ (ഹ്യൂസ്റ്റൺ ), എന്നിവരും കൗണ്‍സില്‍ അംഗങ്ങളായി വെരി. റവ. കോര്‍ എപ്പിസ്കോപ്പ ജോസഫ് സി. ജോസഫ് (അറ്റ്ലാന്‍റ), റവ.ഫാ. കുര്യാക്കോസ് പുതുപ്പാടി (സാക്രമെന്‍റോ, കാലിഫോര്‍ണിയ), റവ.ഫാ. എബി മാത്യു (കാനഡ), ഷെവലിയര്‍ ജെയ്മോന്‍ സ്കറിയ (ചിക്കാഗോ), ജെനു മഠത്തില്‍ (കാനഡ), അലക്സ് ജോര്‍ജ് (ഡാളസ്, ടെക്സസ്), എല്‍ദോ യോയാക്കി (കാനഡ), ജോയി ഇട്ടന്‍ (ന്യൂയോര്‍ക്ക്),റോയ് മാത്യു (ന്യൂയോര്‍ക്ക്), ഷിറിന്‍ മത്തായി (ചിക്കാഗോ), സാബു സ്കറിയ (ഫിലാഡല്‍ഫിയ) എന്നിവരെയും തെരഞ്ഞെടുത്തു.
ജൂലൈ 19-ന് വിശുദ്ധ കുര്‍ബ്ബാനാനന്തരം പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയോടു കൂടി ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സ് സമാപിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.