നോർത്ത് അമേരിക്കൻ ചർച് ഓഫ് ഗോഡ് കോൺഫ്രറൻസിൻറെ ഇരുപത്തി എട്ടാമതു സമ്മേളനം ജൂലൈ 10 മുതൽ 13 വരെ ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിലുള്ള ഹണ്ടിങ്ടൺ ഹിൽട്ടൺ ഹോട്ടലിൽ വച്ച് അനുഗ്രഹകരമായി നടക്കുകയും ഞായറാഴ്ച ആയിരത്തിലധികം വിശ്വാസികൾ നിറഞ്ഞ സംയുക്ത ആരാധനയോടെ സമ്മേളനം സമാപിക്കുകയും ചെയ്തു . ആരാധനയുടെ പ്രധാന ഭാഗമായ കർത്താവിന്റെ മേശയുടെ ശുശ്രുഷ കൺവീനർ റവ. സിസിൽ മാത്യുവിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. പിതാക്കന്മാർ രണ്ടും മൂന്നും തലമറുകളോടൊത്തുചേർന്നു ഒന്നിച്ചു ആരാധിക്കുന്നത് ഒരു പുതുമതന്നെയായിരുന്നു. വിവിധ നിലകൾ പ്രോഗ്രാമുകളുടെ ക്രമീകരണത്തിലും പ്രസംഗകരുടെ തിരഞ്ഞെടുപ്പിലും ഇക്കുറി പുരോഗമനപരമായ പല മാറ്റങ്ങൾ ശ്രദ്ദിക്കപ്പെട്ടു. പാസ്റ്റർ റെന്നി ചെറിയാൻ ആരാധനയിൽ പ്രധാന സന്ദേശം നൽകി. പാസ്റ്റർ മോനി മാത്യൂവിന്റെ പ്രാർത്ഥയോടെ സമ്മേളനം സമാപിച്ചു.
ഇരുപത്തി ഒൻപതാമത് സമ്മേളനം ഡെൻവർ കൊളറാഡോയിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു. പാസ്റ്റർ ബെൻസൺ എബ്രഹാം, പ്രസിഡന്റ്; പാസ്റ്റർ സൈമൺ ഫിലിപ്പ് , വൈസ് പ്രസിഡെന്റ് ; ഡോ. ഷിബു സാമുവേൽ, സെക്രട്ടറി; പാസ്റ്റർ ജെയിംസ് എബ്രഹാം, ട്രെഷറർ; പാസ്റ്റർ ഡാർവിൻ വിൽസൺ, യൂത്ത് കോർഡിനേറ്റർ എന്നിവരായിരിക്കും 2026 സമ്മേളനത്തിന് നേതൃത്വനിരയിൽ പ്രവർത്തിക്കുന്നത്. ഡോ . ജോളി ജോസഫിന്റെ മേൽനോട്ടത്തിൽ ലേഡീസ് മിനിസ്ട്രയുടെ പ്രവർത്തനങ്ങളും നടക്കുന്നതായിരിക്കും



