എഫ് എസ് എൻ ഓ യുടെ ആഭിമുഖ്യത്തിൽ ജൂലൈ11 മുതൽ 14 വരെ കണക്ടിക്കട്ടിലെ ഹോട്ടൽ ഹിൽട്ടണിൽ നടന്നുവന്ന അഞ്ചാമത് ശ്രീനാരായണ കൺവെൻഷൻ ഞായറാഴ്ച സമാപിച്ചു. 4 ദിവസം നീണ്ടുനിന്ന കൺവെൻഷനിൽ കലാപരിപാടികളും, സമ്മേളനങ്ങളും പ്രോസെഷനു മെല്ലാം ശ്രീനാരായണ നഗറിനെ വർണ്ണാഭമാക്കി
ന്യൂയോർക് : എഫ് എസ് എൻ ഓ യുടെ ആഭിമുഖ്യത്തിൽ ജൂലൈ11 മുതൽ 14 വരെ കണക്ടിക്കട്ടിലെ ഹോട്ടൽ ഹിൽട്ടണിൽ നടന്നുവന്ന അഞ്ചാമത് ശ്രീനാരായണ കൺവെൻഷൻ ഞായറാഴ്ച സമാപിച്ചു. 4 ദിവസം നീണ്ടുനിന്ന കൺവെൻഷനിൽ കലാപരിപാടികളും, സമ്മേളനങ്ങളും പ്രോസെഷനു മെല്ലാം ശ്രീനാരായണ നഗറിനെ വർണ്ണാഭമാക്കി.
കേരളത്തിൽ നിന്നും മുഖ്യാതിഥികളായി സ്വാമി മുക്തനന്ദ യതി , ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യൻ ശ്രീ ഷൌക്കത്ത് , പിന്നണിഗായകൻ ശ്രീ വിവേകാനന്ദൻ , കലാമണ്ഡലം ഡോ ധനുഷാ സന്യാൽ എന്നിവർ എത്തിയിരുന്നു .
കൺവഷനുശേഷം പ്രസിഡണ്ട് ശ്രീ സജീവ് ചേന്നാട്ട് , സെക്രട്ടറി ശ്രീമതി രേണുക ചിറകുഴിയിൽ , ട്രഷറർ ശ്രീ രാജീവ് ഭാസ്കരൻ , വൈസ് പ്രസിഡന്റ് ശ്രീ സുനിൽ കുമാർ കൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ വൈസ് ചെയർമാൻ അഡ്വക്കേറ്റ് അനിയൻ തയ്യിൽ , ചെയര്മാന് ഡോ :ചന്ദ്രോത് പുരുഷോത്തമൻ , 2026 ൽ ഫ്ലോറിഡയിൽ നടക്കുന്ന കൺവെൻഷന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു .
പ്രസിഡണ്ടായി ശ്രീ ബിനൂപ് ശ്രീധരനും (ഫ്ലോറിഡ) , സെക്രട്രിയായി ശ്രീ സുജി വാസവനും(ഡാളസ്) , ട്രഷർ ആയി ശ്രീ ഉണ്ണി മണപ്പുറത്തും (ഹ്യൂസ്റ്റൺ), വൈസ് പ്രസിഡന്റ് ആയി ശ്രീ സുധിർദാസ് പ്രയാഗയും(മിസോറി) , ജോയിന്റ് സെക്രട്ടറിയായി ശ്രീ മഞ്ജുലാൽ നകുലനും ജോയിന്റ് ട്രഷറർ ആയി ശ്രീമതി രാജി തൈവളപ്പിലും ചുമതലയേറ്റു.