ഇന്ത്യൻ പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത രീതിയിൽ വിദേശ ശക്തികൾ ഇടപെട്ടിരുന്നതിനെ സംബന്ധിച്ച് കൂടുതൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക രംഗത്ത് ഇന്ത്യ കൈവരിക്കുന്ന വൻ കുതിപ്പും അന്തർദേശിയ വിഷയങ്ങളിൽ ഇന്ത്യ സ്വീകരിക്കുന്ന ശക്തമായ നിലപാടുകളുമാണ് ഇന്ത്യയുടെ സുഹൃത്തുക്കളാണ് എന്ന് പറയുന്ന രാജ്യങ്ങൾ ഉൾപ്പെടെയുള്ളവരുടെ ഈ നീക്കങ്ങൾക്കു പിന്നിലുണ്ടായിരുന്നത് എന്ന് പ്രമുഖ അന്തർദേശിയ മാധ്യമങ്ങൾ ഉൾപ്പെടെ വെളിപ്പെടുത്തുന്നു.
ഇന്ത്യൻ പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത രീതിയിൽ വിദേശ ശക്തികൾ ഇടപെട്ടിരുന്നതിനെ
സംബന്ധിച്ച് കൂടുതൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക
രംഗത്ത് ഇന്ത്യ കൈവരിക്കുന്ന വൻ കുതിപ്പും അന്തർദേശിയ വിഷയങ്ങളിൽ ഇന്ത്യ സ്വീകരിക്കുന്ന ശക്തമായ നിലപാടുകളുമാണ്
ഇന്ത്യയുടെ സുഹൃത്തുക്കളാണ് എന്ന് പറയുന്ന രാജ്യങ്ങൾ ഉൾപ്പെടെയുള്ളവരുടെ ഈ നീക്കങ്ങൾക്കു പിന്നിലുണ്ടായിരുന്നത് എന്ന്
പ്രമുഖ അന്തർദേശിയ മാധ്യമങ്ങൾ ഉൾപ്പെടെ വെളിപ്പെടുത്തുന്നു. ലോകത്തിലെ മൂന്നാം സാമ്പത്തിക ശക്തിയിലേക്കു നടന്നടുക്കുന്ന
ഇന്ത്യ തങ്ങൾ കഴിഞ്ഞ അരനൂറ്റാണ്ടായി പുലർത്തുന്ന സാമ്പത്തിക സൈനിക ആധിപത്യത്തെ ചോദ്യം ചെയ്യുമെന്ന അമേരിക്കയുടെ ഉത്കണ്ഠയും അമേരിക്കയെ തോൽപ്പിക്കാൻ കോപ്പ് കൂട്ടുന്ന ചൈനയും ഈ നീക്കങ്ങളിൽ പ്രാമുഖ്യം വഹിക്കുന്ന. ഇന്ത്യ ഉയരുമ്പോൾ പിന്നിലാകാൻ പോകുന്ന ഫ്രാൻസ് ഇന്ത്യയെ ഇസ്ലാമീകരിക്കാൻ ഇനാം
പ്രഖ്യാപിച്ചിരിക്കുന്ന ഭീകര സംഘങ്ങൾ തുടങ്ങി ഇന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുടെ പട്ടിക നീളുന്നു. ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തും ഉപഭോക്താക്കളുടെ കണക്കിൽ യൂറോപ്പിയൻ
യൂണിയന്റെ ഇരട്ടി സാധ്യതയുമുള്ള ഇന്ത്യൻ വിപണി എല്ലാ കോർപറേറ്റ് കച്ചവടക്കാരുടെയും ലക്ഷ്യ സ്ഥാനവുമാണ്.
ഇന്ത്യയുടെ കുതിപ്പിന് കടിഞ്ഞാണിടാനും വിദേശ ശക്തികൾക്ക്
കട തുറക്കാനും കഴിയണമെങ്കിൽ ആദ്യം വേണ്ടത്
ഇന്ത്യയിൽ ഭരണ രംഗത്ത് അസ്ഥിരത ഉണ്ടാക്കുകയും അനുകൂല ഭരണക്രമങ്ങൾ പരീക്ഷിക്കുകയുമാണ്. റഷ്യൻ ചേരിയിലേക്കു
ഇന്ദിരയുടെ കാലത്തു ഇന്ത്യ മാറിയപ്പോൾ ഉണ്ടായ സി.ഐ.എ. ഇടപെടലുകളും രാജീവ് ഭരണത്തിന് ശേഷം ഇന്ത്യയിൽ തുടർച്ചയായി ഭരണ മാറ്റങ്ങൾ ഉണ്ടായതും രാജ്യത്തിന്റെ സ്വർണ്ണ നിക്ഷേപം വരെ
പണയം വയ്‌ക്കേണ്ട സാഹചര്യം സംജാതമായതും സത്യമായിരുന്നില്ലേ. എന്നാൽ ഇപ്പോഴത്തെ ഇടപെടലുകൾക്ക് അതേ ഇന്ദിരയുടെ കോൺഗ്രസ്
ഇടനിലക്കാരായി എന്നത് ഏതൊരു രാജ്യസ്നേഹിയെയും അതിശയിപ്പിക്കുന്നു.
2019 ലെ നരേന്ദ്ര മോദിയുടെ തുടർവിജയവും കശ്മീരിന്റെ പ്രത്യേക പദവി നിർത്തലാക്കലും ആഗോളതലത്തിൽ മോദി വിരുദ്ധത എന്ന പേരിലുള്ള ഒരു ഇന്ത്യ വിരുദ്ധ മുന്നേറ്റത്തിന് പുതുജീവൻ നൽകുകയായിരുന്നു.ലോകത്തിലെ ഏറ്റവും വലിയ 30 ധനാഢ്യരിൽ
ഒരാളായ ഹങ്കറിയിലും അമേരിക്കയിലും പൗരത്വമുള്ള ജോർജ് സോറോസ് നേത്ര്വതം നൽകുന്ന ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻ
എന്ന ഗവൺമെന്റേതര സന്നദ്ധ സംഘടനയാണ് ഇതിലെ പ്രഭവ കേന്ദ്രം. ഹങ്കറിയിൽ ജനിച്ച പിന്നീട് ജവഹർലാൽ നെഹ്രുവിന്റെ അടുത്ത ബന്ധുവും നയതന്ത്ര വിദഗ്ധനുമായിരുന്ന ബി. കെ. നെഹ്രുവിന്റെ ഭാര്യയുമായ ഫോറി നെഹ്‌റുവിന്റെ ബുഡാപെസ്റ്റിലുള്ള ബെത്ലഹോം എന്ന കുടുംബത്തിലെ അംഗമാണ് സോറോസ്. 2008 ൽ
ഫോറിയുടെ നൂറാം പിറന്നാൾ ഡൽഹിയിൽ ആഘോഷിച്ചപ്പോൾ അമേരിക്കയിൽ നിന്നും സോറോസും ഇന്ത്യയിൽ എത്തിയിരുന്നു.
അധികാരത്തിന്റെ ശീതളഛായയിൽ നിന്നും
അകന്നുപോയ നെഹ്‌റു കുടുംബത്തെ അധികാരത്തിൽ തിരിച്ചെത്തിക്കാനുള്ള ഒരു പുത്തനാൾവഴി ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻ വഴി നടപ്പിലാക്കാനുള്ള ഒരു തിരക്കഥ അവിടെ
രൂപപ്പെട്ടതായി ഇപ്പോൾ വാർത്തകൾ വരുന്നു.
ഈ വെളിപ്പെടുത്തലിനു ആധികാരികത നൽകുന്ന
ദൃശ്യങ്ങളാണ് അതെ ഫൗണ്ടേഷന്റെ ഇന്ത്യയിലെ
ഉപാധ്യക്ഷനായ വി.പി.സലിൽ ഷെട്ടി ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയോടൊപ്പം ദിവസങ്ങളോളം പങ്കെടുത്തതും ധനസഹായം ഉറപ്പാക്കിയതും.
ഹെൻറി ലൂസ് ഫൗണ്ടേഷൻ എന്നൊരു അമേരിക്കൻ എൻ. ജി.ഓ. ആണ്
അടുത്ത വില്ലൻ. എൻഡോൺമെന്റ് ഫോർ ഇന്റർ
നാഷണൽ പീസ് എന്ന പേരിൽ 2018 ലും 2020 ലും ഇവർ ഇന്ത്യയിലെ മാധ്യമ പ്രവർത്തകർക്കും ആക്ടിവിസ്റ്റുകൾക്കും വലിയ രീതിയിലുള്ള
ധനസഹായങ്ങൾ നൽകിയിരുന്നു. ഇന്ത്യയിലെ മതേതരത്വം നേരിടുന്ന ഭീഷണി, ഇസ്ലാം വിരുദ്ധ ഭരണകൂട ഭീകരത തുടങ്ങിയ നിക്ഷിപ്‌ത
താത്പര്യ വിഷയങ്ങളിൽ മോദിവിരുദ്ധ ആഖ്യാനങ്ങൾ സൃഷിക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനുമായിരുന്നു ധനസഹായം.
ഹെൻറി ലൂസ് ഫൗണ്ടേഷന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരുന്നത് ഓമഡിയാർ ഫൗണ്ടേഷൻ എന്ന ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പാണ്.അതിന്റെ മുഖ്യ കാര്യ കർത്താവ് കോൺഗ്രസ് വക്താവ് ജയറാം രമേശിന്റെ മുൻ ഉപദേഷ്ടാവാണ്. ഇതൊന്നും ദേശിയ പ്രസ്ഥാനമായിരുന്ന കോൺഗ്രസിന്റെ പാരമ്പര്യം
അല്ലായിരുന്നു. ബാഹ്യ പ്രലോഭനങ്ങൾ സ്വീകരിച്ചു മോഡി വിരുദ്ധ പ്രചാരണം നടത്തിയിരുന്ന മാധ്യമങ്ങൾ മോദി സർക്കാർ തിരിച്ചുവന്നതോടെ അന്വേഷണ പരിധിയിലാകുമെന്ന പരിഭ്രാന്തിയിൽ 2010 മുതൽ ഇന്ത്യയിൽപ്രവർത്തിക്കുന്ന ഓമഡിയാർ ഫൗണ്ടേഷനെ അടച്ചു പൂട്ടിക്കാനുള്ള തത്രപ്പാടിലാണ്.
ഇന്ത്യയിൽ ന്യൂസ് ക്ലിക്ക്, വയർ തുടങ്ങി മലയാളത്തിലെ ചില മാധ്യമങ്ങൾ വരെ മോദി വിരുദ്ധ ഇന്ത്യ വിരുദ്ധ പ്രചാരം
ശക്തമാക്കിയപ്പോൾ റോയിട്ടേഴ്‌സ്,അൽ ജസീറ,ബിബി സി തുടങ്ങിയ പാശ്ചാത്യ മാധ്യമങ്ങളും മോദിയെ താഴെയിറക്കാൻ പണി തുടങ്ങിയിരുന്നു.ചാറ്റ് ജിപിടി പോർട്ടലിൽ നിർമ്മിത ബുദ്ധി ഉപയോഗിച്ച് നിർമ്മിച്ചെടുത്ത വ്യാജ കഥകളും പ്രസ്താവനകളും അധികം താമസിയാതെ ലോകം അറിയും.
കാശ്മീർ ഉൾപ്പെടെയുള്ള ഇന്ത്യയുടെ അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും ഇസ്ലാമിക തീവ്രവാദ സംഘങ്ങൾ നിർവീര്യമാകുന്നതിൽ നിരാശ പൂണ്ട അന്തർദേശിയ ജിഹാദി കൂട്ടങ്ങൾ
കൂട്ടത്തോടെ പ്രതിപക്ഷ നിരകളെ ശക്തമാക്കാൻ നടത്തിയ ധനസഹായങ്ങൾ ബംഗാൾ പോലുള്ള സംസ്ഥാനങ്ങളിൽ ഫലം കണ്ടു. അവരുടെ ആത്യന്തിക ലക്‌ഷ്യം മോദിയല്ല 2047 ലെ ഖാലിഫേറ്റ് ഇന്ത്യയാണ്. വെറുമൊരു ആക്ടിവിസ്റ്റായിരുന്ന കെജ്‌രിവാൾ പാശ്ചാത്യ
ധനസഹായത്തോടെ ആരംഭിച്ച പൊതുപ്രവർത്തനം അണ്ണാ ഹസാരെയെ കരുവാക്കി അധികാരത്തിൽ എത്തിച്ചതും തന്ത്ര പ്രാധാന്യമുള്ള പഞ്ചാബിലെ ഭരണ നിയന്താവാക്കിയതും കാനഡയിൽ നിന്നുമെത്തിയ ഖാലിസ്ഥാൻ വാദ ഫണ്ടിംഗ് ആയിരുന്നുവെന്നത് ഇന്ന് പരസ്യമായി പുറത്തു വന്ന വർത്തയല്ലെ.ജനാധിപത്യത്തിന്റെ മാർഗ്ഗം
ഉപയോഗിച്ചുതന്നെ എൻ.ഐ.എ. രാജ്യദ്രോഹ കുറ്റം ആരോപിച്ചു യുഎപി എ ചുമത്തി ജയിലിലാക്കിയ അമൃതപാൽ സിങ് എന്ന ഖാലിസ്ഥാൻ നേതാവും റഷീദ് എഞ്ചിനീയർ എന്ന ഇന്ത്യ വിരുദ്ധനും തിരഞ്ഞെടുപ്പിൽ ജയിച്ചു പാർലമെന്റിൽ എത്തിയത് കേവലം യാദൃശ്ചികം
എന്ന് കരുതാനാകുമോ.ഫ്രാൻസിലെ ഇന്ത്യ വിഷയ പഠിതാവ് എന്നവകാശപ്പെടുന്ന ക്രിസ്റ്റഫർ ജെഫ്‌രെലോട് മേൽ സൂചിപ്പിച്ച ഹെൻറി ലൂസ് ഫൗണ്ടേഷന്റെ ധനസഹായത്തോടെ 2021 ൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ ഇന്ത്യയിലെ ജാതി സമ്പ്രദായത്തെ അഭംഗുരം നിലനിർത്തിയാൽ മാത്രമേ ഹിന്ദു ധ്രുവീകരണം തടയാൻ കഴിയു എന്ന് കണ്ടെത്തിയിരുന്നു.അതിനായി ഓരോ സംസ്ഥാനത്തും ജാതിതിരിച്ച
ജനസംഖ്യ കണക്കെടുക്കണമെന്നും നിർദേശിച്ചിരുന്നു. അദ്ദേഹത്തിന്റെ കണ്ടെത്തലും നിർദ്ദേശവും ആർക്കുവേണ്ടി ആയിരുന്നുവെന്നു
കോൺഗ്രസിന്റെ പ്രകടന പത്രിക കൂടുതൽ വ്യക്തമാക്കിയിട്ടുണ്ട്.ഓപ്പൺ ഫൗണ്ടേഷനും
ജമാ അത് ഇസ്ലാമിയും ഒരേപോലെ ഫണ്ട് നൽകുന്ന തേന്മൊഴി സൗന്ദർ രാജൻ എന്ന അമേരിക്കയിൽ സ്ഥിരതാമസമുള്ളയാൾ ഇന്ത്യയിൽ നടത്തുന്ന ഇക്വാളിറ്റി ലാബ് എന്ന സംഘടന നടത്തിയ
ഇടപെടലുകൾ അന്വേഷിക്കേണ്ടതാണ്.ദളിത് വിമോചനം എന്ന പേരിൽ ഇവർ നടത്തുന്ന ജിഹാദി നീക്കങ്ങളും ദേശ വിരുദ്ധതയും ലക്‌ഷ്യം
വക്കുന്നതും രാഹുൽ ഗാന്ധിയിലൂടെയും പ്രാദേശിക കക്ഷികളിലൂടെയും ഇന്ത്യയിൽ
ദുർബലമായ ഒരു ഭരണ നേതൃത്വം തന്നെയാണ്.
അധികാരത്തിനുള്ളഅമിതാവേശത്തിൽ പുതിയ കോൺഗ്രസ് ഇന്ത്യ വിരുദ്ധതക്ക് വിരുന്നൊരുക്കിയാൽ ഇന്ദിര ഗാന്ധിക്കും രാജീവ്
ഗാന്ധിക്കും ഉണ്ടായ അനുഭവങ്ങളെ വിസ്മരിക്കുന്നതാകും ഫലം. ഇവരുടെ ലക്‌ഷ്യം മോദിയല്ല ഇന്ത്യ എന്ന നമ്മുടെ രാജ്യം തന്നെയാണെന്ന് തിരിച്ചറിയുക.
സുരേന്ദ്രൻ നായർ